ലൗ ജിഹാദ് കേസിൽ ശിക്ഷ പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും :യു പി യിൽ ബി ജെപിയുടെ തെരഞ്ഞെടുപ്പു പത്രിക
ലൗ ജിഹാദ് കേസിൽ ശിക്ഷ പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ജെപിയുടെ തെരഞ്ഞെടുപ്പു പത്രിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ലോക് കല്യാണ്‍ സങ്കൽപ് പത്ര എന്നു പേരിട്ടിരിക്കുന്ന പത്രിക പുറത്തിറക്കിയത്.
മതം മാറ്റ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന്, ലൗജിഹാദിലേര്പ്പെടുന്നവര്ക്ക് കുറഞ്ഞത് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. കോളേജ് വിദ്യാർഥിനികള്‍ക്ക് സൗജന്യ ടൂവീലര്‍, അറുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ദീപാവലിക്കും ഹോളിക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍, കരിമ്പ് കര്‍ഷകര്‍ക്ക് പണം 15 ദിവസത്തിനകം നല്‍കും, എല്ലാ കര്‍ഷകര്‍ക്കും സൗജന്യ ജലസേചന സൗകര്യം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
ഉത്തർപ്രദേശിന്റെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കുമെന്നും പത്തു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും പത്രികയിൽ പറയുന്നു.