LIFEMovie

മരയ്ക്കാറും ജയ് ഭീമുമില്ല;2022ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു

2022 ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്.
പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത് തുടങ്ങിയ താരങ്ങൾ മികച്ച നടൻ എന്ന ക്യാറ്റഗറിലുണ്ട്. ഭൂട്ടാൻ ചിത്രമായ ‘ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം’ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഡ്രൈവ് മൈ കാർ(ജപ്പാൻ), ഫ്ലീ(ഡെന്മാർക്ക്), ദി ഹാൻഡ് ഓഫ് ദി ഗോഡ്(ഇറ്റലി), ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം(ഭൂട്ടാൻ), ദി വേഴ്സ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ്(നോർവേ) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ചിത്രങ്ങൾ.
 മലയാളം ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം എന്നീ സിനിമകൾ ഓസ്കാർ പട്ടികയിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരു ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയില്ല. മാർച്ച് 27ന് ലോസേഞ്ചൽസിൽ വെച്ചായിരിക്കും ഓസ്കാർ ചടങ്ങ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: