Breaking NewsNEWS

നീതി തേടി 4 വർഷം…! അട്ടപ്പാടിയിൽ മധുവിന് നേരെയുണ്ടായത് ക്രൂരമായ ആൾക്കൂട്ട ആക്രമണം, സി.ഐ.ടി.യു നേതാവ് ഷംഷുദ്ദീന്റെ അടിയിൽ വാരിയെല്ല് തകർന്നു

ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് 4 വർഷം പൂർത്തിയാകുന്നു. പക്ഷേ ഇന്നോളം മധുവിന് നീതി ലഭിച്ചിട്ടില്ല. സി.ഐ.ടി.യു നേതാവ് ഷംഷുദ്ദീന്‍റെ വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. മറ്റൊരു പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ അഞ്ഞു ചവിട്ടി. നിലത്ത് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. പൊലീസ് ജീപ്പിൽ വെച്ചും മധുവിന് മർദ്ദനമേറ്റു എന്നാണ് കുടുംബം ആരോപിക്കുന്നത്

ട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു.

ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സി.ഐ.ടി.യു നേതാവായ ഷംഷുദ്ദീന്‍റെ വടികൊണ്ടുള്ള അടിയിലാണ് മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്.
ഒന്നാം പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. പൊലീസ് ജീപ്പിൽ വെച്ചും മധുവിന് മർദ്ദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

Signature-ad

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം.
മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു. മധുവിനെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികള്‍ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ മധുവിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വീഴ്‌ച്ചവരുത്തിയെന്നാണ് സഹോദരി സരസുവിന്റെ ആരോപണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പ് പാതിവഴിയിൽ നിർത്തിയിട്ടു. മരണത്തിൽ പോലീസിന്റെ പങ്കും അന്വേഷിക്കമെന്ന് സഹോദരി ആവശ്യപ്പെട്ടു.

പോലീസ് ജീപ്പ് നിർത്തിയിട്ടത് മുക്കാലിക്കടുത്ത് പറയൻകുന്നിലാണ്. മരണത്തിൽ പോലീസിന്റെ പങ്കറിയാൻ ഇക്കാര്യം അന്വേഷിക്കണം. പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മധു മരിച്ചത്. ഇതുകൂടാതെ പ്രധാന സാക്ഷികളിൽ ഭൂരിഭാഗവും പ്രതികളുമായി അടുപ്പമുള്ളവരാണ്. ഇവർ കൂറുമാറാനുള്ള സാദ്ധ്യതയുണ്ടെന്നും സരസു വ്യക്തമാക്കി.

Back to top button
error: