Month: February 2022
-
LIFE
കാറ്റാടി,വിനീത് ശ്രീനിവാസൻ്റെ കുറുമ്പി പെണ്ണ് ജനഹൃദയങ്ങളിൽ
വിനീത് ശ്രീനിവാസൻ്റെ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്പിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻ്റിംഗാണ് ഈ ഗാനം .മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന ജോൺ കെ.പോളിൻ്റെയാണ് കാറ്റാടിയുടെ ആശയവും, ഗാനരചനയും, സംവിധാനവും. ട്രീം ബെഡ്സ് എൻ്റർടെയ്നർ നിർമ്മിച്ച കാറ്റാടി സൈനമ്യൂസിക് വീഡിയോയാണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അജോ എം സാമുവേൽ ആണ് കാറ്റാടിയിൽ നായകനായി എത്തുന്നത്. പിറന്നു വീണ നാടിനെ കെട്ടിപ്പുണരുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് കാറ്റാടിയിലൂടെ അവതരിപ്പിക്കുന്നത്. സ്വന്തം നാടിനോടുള്ള വൈകാരിക ബന്ധത്തിൻ്റെയും, കുടുംബ ബന്ധങ്ങളുടെയും, ബാല്യകാല സൗഹ്യദങ്ങളുടെയുമൊക്കെ ഹ്യദയസ്പർശിയായ ആവിഷ്കാരമാണ് കാറ്റാടി. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഈ ആൽബം ജനമനസിൽ ഇടം നേടിക്കഴിഞ്ഞു. പുതിയ മലയാള സിനിമകളിലൂടെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച എറിക്ക് ജോൺസനാണ് കാറ്റാടിയിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സൈന മ്യൂസിക്കിൻ്റെ ബാനറിൽ…
Read More » -
Kerala
കളമശ്ശേരിയിൽ വൻ തീപിടുത്തം
കൊച്ചി: കളമശേരിയിൽ ഓയില്‍ എക്‌സ്ട്രാക്ഷന്‍ കമ്ബനിക്ക് തീപിടിച്ചു.സുഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിര്‍മ്മിക്കുന്ന ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്ബനിയിലാണ് തീപിടിത്തം.ഓയില്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. ഓയില്‍ എക്‌സ്ട്രാക്ഷന്‍ യൂണിറ്റായതിനാല്‍ തീ പല ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആറ് ഫയര്‍ യൂണിറ്റികള്‍ നിലവില്‍ ഇവിടെയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഫയര്‍ യൂണിറ്റുകളോട് ഇവിടേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » -
India
ശിരോവസ്ത്ര വിവാദം: ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിച്ചേക്കും
ബാംഗളുരു :ശിരോവസ്ത്ര വിവാദം വലിയൊരു ക്രമസമാധാനപ്രശ്നമായി മാറിയിരിക്കെ ഇതുസംബന്ധിച്ച് ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിച്ചേക്കും. ശിരോവസ്ത്രം നിരോധിച്ച കോളജ് അധികൃതരുടെ തീരുമാനത്തിനെതിരേ ഉഡുപ്പി ഗവ. പിയു കോളജിലെ അഞ്ചു വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിൽ ഇന്നലെ വാദം കേട്ട ഹൈക്കോടതി സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അഭ്യർഥിച്ചു. യൂണിഫോം സംബന്ധിച്ച് ഭരണഘടന പറയുന്നത് എന്താണോ അതനുസരിച്ച് കോടതിയും തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ദീക്ഷിത് കൃഷ്ണ ഷ്രിപാദിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശിരോവസ്ത്രം ധരിക്കണമെന്ന് ഖുറാനിൽ ഏതുഭാഗത്താണ് നിർദേശിക്കുന്നതെന്ന് ആരാഞ്ഞ കോടതി പ്രസ്തുത ഭാഗത്തിന്റെ പകർപ്പ് കോടതിലൈബ്രറിയിൽനിന്ന് ലഭ്യമാക്കാനും വായിക്കാനും പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു.
Read More » -
Tech
ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ്‌ആപ്പ് മാത്രമായി ഓഫ് ചെയ്യാം
സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ വാട്ട്‌സ്‌ആപ്പ് മാത്രമായി ഓഫ് ചെയ്യാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം.ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോൾ വാട്ട്‌സ്‌ആപ്പിന്റെ മണികിലുക്കം ഇഷ്ടമില്ലാത്തവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. വാട്ട്‌സ്‌ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ നിന്നും പോസ് ഇറ്റ് എന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.ഇത് വഴി ഇത്തരത്തില്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ്‌ആപ്പ് ഓഫ് ആകുവാന്‍ സാധിക്കുന്നതാണ്.അതേസമയം. നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്ബറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് ഉപയോഗിക്കുവാനും സാധിക്കും. എന്നാല്‍, ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് സാധിക്കുന്നത്.ഇത്തരത്തില്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ടെസ്റ്റ്‌ന. ഇത് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. നോട്ട്: ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്
Read More » -
Kerala
നീലച്ചിത്രവും നീലച്ചടയനും;വഴി തെറ്റുന്ന കൗമാരങ്ങൾ
ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കഞ്ചാവ് കടത്തുകയും കയ്യിൽ വയ്ക്കുകയും ചെയ്തതിന് നൂറുകണക്കിന് ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അതാകട്ടെ സാധാരണയുള്ള വാഹന പരിശോധനകൾക്കിടയിലും.ഇങ്ങനെ അറസ്റ്റിലായവരിൽ കൂടുതലും കൗമാരക്കാരാണ് എന്നതാണ് ഏറെ ആശ്ചര്യം.ലഹരി ഉപയോഗത്തിലും കൗമാരക്കാരാണ് മുന്നിൽ നിൽക്കുന്നത്.മദ്യത്തിന് പുറമേ കഞ്ചാവ് മുതല്‍ മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും ഇവർ ഒട്ടും പിന്നിലല്ലെന്ന് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളിൽ വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ കാര്യമാണ് പറഞ്ഞുവരുന്നത്.ഇന്റർനെറ്റിൽ ഇത്തരത്തിലുള്ള വീഡിയോകൾ സെർച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കൾ ഇന്റർപോളിന് കൈമാറിയപ്പോൾ ലഭ്യമായ വിവരമായിരുന്നു ഇത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചും കൊന്നും അന്യപുരുഷനോടൊപ്പം ഇറങ്ങിപ്പോകുന്ന വീട്ടമ്മമാരുടെ എണ്ണവും ഇന്ന് കേരളത്തിൽ വർദ്ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ ഒളിച്ചോടിയ വീട്ടമ്മമാരുടെ എണ്ണം ഏതാണ്ട് മൂവായിരത്തിനടുത്തു വരും.ഇക്കാര്യത്തിൽ സീരിയലുകളുടെ പങ്കും ചെറുതല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ടെലിവിഷൻ പരമ്പരകൾ എന്ന…
Read More » -
Kerala
ബാബുവിനരികിൽ സൈന്യം; ഒരു മണിക്കൂറിനുള്ളിൽ രക്ഷപെടുത്താൻ കഴിയുമെന്ന് സൂചന
പാലക്കാട്: മലമ്ബുഴ ചെറാട് കുമ്ബാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് അരികില്‍ കരസേനയുടെ സംഘം എത്തി.ഒരു മണിക്കൂറിനകം യുവാവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രാത്രിയാണ് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തിയത്.
Read More » -
Kerala
കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ച പശുവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ച പശുവിന് താടിയെല്ല് പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. മേക്കപ്പാല വാവലുപാറ സ്വദേശി ബേബിയുടെ പശുവാണ് പടക്കം കടിച്ച് മരണത്തിനു കീഴടങ്ങിയത്.വേങ്ങൂര്‍ കോഴിക്കോട്ടുകുളങ്ങര സ്വദേശിയാണ് പന്നിയെ പിടിക്കാന്‍ പടക്കം വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മേയാന്‍ വിട്ട പശുവിനാണ് അബദ്ധത്തിൽ പന്നിപ്പടക്കം കടിച്ച് ദാരുണാന്ത്യം സംഭവിച്ചത്.പശു പടക്കത്തിൽ കടിക്കുകയും താടിയെല്ല് തകര്‍ന്ന് മാംസം വിട്ടുതൂങ്ങി രക്തം വാര്‍ന്ന് ചാവുകയുമായിരുന്നു.
Read More » -
LIFE
ബാങ്കുകളിലും ആധാർ കാർഡിലുമൊക്കെ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്;പണി പണത്തിന്റെ രൂപത്തിൽ ഏതുനിമിഷവും കിട്ടിയെന്ന് വരാം
മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറ്റിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം.നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കും മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനമാണ് ഇന്നുള്ളത്.ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്. ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.എന്നാൽ ഇവിടെയും തട്ടിപ്പുകാർ അടങ്ങിയിരിക്കുന്നില്ല.പല പല ആപ്പുകൾ വഴി അവർ പൊതുസമൂഹത്തിന് ആപ്പായി മാറുന്നുണ്ട്. മറ്റൊരു കാരണം ഉപയോക്താവിന്റെ ശ്രദ്ധ കുറവാണ്.ബാങ്കുകളിലും ആധാർകാർഡിലുമൊക്കെ നൽകിയിരിക്കുന്ന നമ്പർ മാറുകയും(ഉപയോഗിക്കാതിരിക്കുക) പുതിയ നമ്പർ ബാങ്കിലും ആധാർ കാർഡിലും ചേർക്കാതിരിക്കുകയും(Update) ചെയ്യുന്നതോടെ മെസ്സേജുകൾ എല്ലാം പഴയ നമ്പറുകളിലേക്കാകും പോകുക.ഉപയോക്താവ്…
Read More » -
Food
ദിവസവും കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങൾ
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ട ആസ്മ, ചുമ എന്നിവ തടയാനും ഏറ്റവും നല്ലതാണ്. അമ്പതുഗ്രാം കാടമുട്ടയില്‍ 80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാടമുട്ട കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കും. ക്യാൻസർ വരാതിരിക്കാൻ കാടമുട്ട സഹായിക്കും.കോഴിമുട്ടയിൽ കാണാത്ത ഓവോമുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
Read More » -
Health
മുരിക്കിന്റെ ഗുണങ്ങൾ
‘മുള്ളുമുരിക്കിൽ കെട്ടിയിട്ട് അടിക്കണം’ എന്ന പ്രയോഗത്തിന് ഒരു കടുത്തശിക്ഷയുടെ സ്വഭാവമുണ്ട്.കാരണം മുരിക്കുമരത്തിൽ മുഴുവൻ മുള്ളാണ്. എന്നാൽ ശിക്ഷയേക്കാൾ കൂടുതൽ രക്ഷയ്ക്കാണ് പണ്ടുകാലത്ത് മുരിക്ക് ഉപയോഗിച്ചിരുന്നത്.ഇന്ന് കണികാണാൻ പോലുമില്ല എന്ന് മാത്രം! മുയലുകളുടെയും ആടുകളുടെയും പ്രിയപ്പെട്ട തീറ്റയായിരുന്നു മുരിക്കില.അതിന്റെ ഗുണം മുയലിറച്ചിയിലും ആട്ടിറച്ചിയിലും കാണുകയും ചെയ്യുമായിരുന്നു.മുരിക്കില കൊണ്ട് നമുക്കും നല്ല ഒന്നാന്തരം തോരൻ വെക്കാം.ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ് ഇതിന്.നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം.ഇഡ്ഡലി തട്ടിൽ മുരിക്കില വച്ചുണ്ടാക്കിയ ഇഡ്ഡലി പോഷകഗുണങ്ങളിൽ മുൻപന്തിയിലായിരുന്നു. ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു.മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്. കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്നാട്ടിൽ കൊളസ്ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.ഇതുകൊണ്ട് ആർത്തവക്രമക്കേടും ഇല്ലാതാക്കാം.വാതരോഗികൾ മുരിക്കിൻപലകകൊണ്ടുള്ള കട്ടിലിൽ കിടക്കുന്നതും ഉത്തമം.ഇത്രത്തോളം പ്രാധാന്യമുള്ള മുരിക്കിനെ…
Read More »