പനാജി: ഐ എസ് എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ് സിക്കെതിരെ എ ടി കെ മോഹന്‍ ബഗാനിന് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ഇന്നത്തെ വിജയം.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഹൈദരാബാദ് നിറം മങ്ങിപ്പോയ മത്സരമായിരുന്നു ഇന്നത്തേത്.ഹൈദരാബാദിനെതിരെ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ബഗാന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാതെ പോയതും.
ജയത്തോടെ ബഗാൻ 23 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.പട്ടികയില്‍ 26 പോയിന്റോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും ബംഗളൂരു എഫ്‌സി മൂന്നാം സ്ഥാനത്തുമാണ് നിലവിൽ ഉള്ളത്.