Month: February 2022

  • LIFE

    ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

    അടിമാലി:ക്ലാസില്ലാത്ത ദിവസം അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കോണ്ടിരുന്ന അർച്ചന ഇനി രോഗികളെ ചികിത്സിക്കാൻ പഠിക്കും.മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജുവാണ് തൊഴിലുറപ്പ് ജോലിക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പഠനം കൊണ്ട് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.എസ്.ടി. വിഭാഗത്തിൽ 24-ാം റാങ്കോടെയാണ് ഈ പെൺകുട്ടി നീറ്റ് പരീക്ഷ പാസായത്.   കുട്ടൻപുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷൻ ഫോറസ്റ്റർ ബൈജു അയ്യപ്പന്റെ മകളാണ് അർച്ചന. ചെറുപ്പംമുതൽ പഠിക്കാൻ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതൽ ആഗ്രഹം. വീട്ടുകാരും അർച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടർന്ന്, കോതമംഗലത്തും. കൂമ്പൻപാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാർക്ക്. തുടർന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം.     ഇതിനിടെയിൽ അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനും പോയിത്തുടങ്ങി.തുടർപഠനത്തിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു അത്.ക്ലാസില്ലാത്ത ദിവസം നോക്കിയാണ് തൊഴിലുറപ്പിനു പൊയ്ക്കോണ്ടിരുന്നത്.ജോലിക്കു ശേഷം തിരികെയെത്തി രാത്രി മണിക്കൂറുകളോളം പഠിക്കും.ഒടുവിൽ നീറ്റിൽ സ്വർണത്തിളക്കമുള്ള ജയം നേടി.  …

    Read More »
  • Kerala

    സ്കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

    കിളിമാനൂര്‍: സ്കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവിനെ പോക്സോ നിയമപ്രകാരം കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (28) പിടിയിലായത്.  തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടികുളത്ത് വച്ചായിരുന്നു സംഭവം.പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കിലെത്തിയ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.വിവരം പെണ്‍കുട്ടികള്‍ നാട്ടുകാരെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ റോഡില്‍ തടഞ്ഞു നിറുത്തി കിളിമാനൂര്‍ പൊലീസിന് കൈമാറുകയുമായിരുന്നു.

    Read More »
  • Kerala

    നന്ദി, സ്നേഹം, ആദരവ്; സൈന്യത്തിന് നന്ദി അർപ്പിച്ച് കേരളം

    പാലക്കാട്: കേരളം കണ്ണിമ ചിമ്മാതെ കാത്തിരുന്ന രക്ഷാ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യൻ സൈന്യം.മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ബാബു എന്ന 23കാരനെ മലയിടുക്കില്‍ നിന്ന്  സൈന്യം മുകളിൽ എത്തിച്ചത്.ഇപ്പോൾ കേരളമൊന്നാകെ ഇന്ത്യൻ സൈന്യത്തിന് കയ്യടി നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആശങ്കകള്‍ക്കു വിരാമമിട്ട് മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍്റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു. രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍…

    Read More »
  • India

    മാധ്യമങ്ങൾക്കായുള്ള പുതിയ അക്രഡിറ്റേഷന്‍ നയം വ്യക്തമാക്കി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം

    മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനു രാജ്യ സുരക്ഷാ മാനദണ്ഡം കർശനമാക്കി.കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷന്‍ നയത്തിൽ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. അല്ലെങ്കില്‍ കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍ , അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം.    അക്രഡിറ്റേഷന്‍ ദുരുപയോഗം ചെയ്താല്‍ അത് പിന്‍വലിക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച്‌ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് അര്‍ഹതയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാല്‍ അക്രഡിറ്റേഷന്‍ സസ്‌പെന്‍ഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ പ്രവേശിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ ആവശ്യമാണ്. പത്രങ്ങള്‍, ആഴ്ചതോറുമുള്ള അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കയിലുളള മാസികകള്‍, വാര്‍ത്താ ഏജന്‍സികള്‍, വിദേശ പ്രസിദ്ധീകരണങ്ങള്‍, ടിവി ചാനലുകള്‍ അല്ലെങ്കില്‍ ഏജന്‍സികള്‍, ഇന്ത്യന്‍ ടിവി വാര്‍ത്താ ചാനലുകള്‍ എന്നിവയും അവയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി…

    Read More »
  • Kerala

    കേരളത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് മലമ്ബുഴ സാക്ഷി

    പാലക്കാട്:മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം സുരക്ഷിതമായി മലമുകളിൽ എത്തിച്ചു. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ സൈന്യം രക്ഷപ്പെടുത്തിയത്. അരയില്‍ ബെല്‍റ്റ് ഇട്ടാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുവന്നത്.തുടർന്ന് ഹെലികോപ്റ്ററില്‍ അടിവാരത്തെ സൈന്യത്തിന്റെ താൽക്കാലിക ബേസ് ക്യാമ്പിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.ഇതിന് ശേഷം  ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.അല്ലറചില്ലറ പ്രശ്നങ്ങളൊഴിച്ചാൽ യുവാവ് ആരോഗ്യവാനായാണ് ഇരിക്കുന്നത്.

    Read More »
  • LIFE

    ഫിഷ്‌ അമിനോ ആസിഡ്

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന നല്ലൊരു ജൈവ വളമാണ് ഫിഷ്‌ അമിനോ ആസിഡ്     ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം. മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം…

    Read More »
  • Breaking News

    ഒരുതുള്ളി ദാഹജലം പോലും ലഭിക്കാതെ 45 മണിക്കൂര്‍, ഒടുവിൽ മരണത്തിൻ്റെ മുനമ്പിൽ നിന്നും ബാബുവിനെ മുകളിലെത്തിച്ച് കരസേനാ സംഘം

    പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ 45 മണിക്കൂറോളമായി കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി കുന്നിനു മുകളിലെത്തിച്ച് കരസേനാ സംഘം. ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ തമ്പടിച്ചു. ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങാനുള്ള ദൗത്യം ആരംഭിച്ചത് രാവിലെയാണ്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള, മലകയറ്റത്തില്‍ വിദഗ്ദരായ 20 പേരടങ്ങിയ എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. 45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം…

    Read More »
  • Kerala

    സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട്

    പാലക്കാട് മലമ്ബുഴയില്‍ കൂര്‍മ്ബാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്.ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് സാഹസികമായാണ്. റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ ആദ്യം നല്‍കിയത് രണ്ട് കുപ്പി വെള്ളമാണ്.അത് കുടിച്ച ശേഷം ബാബുവിനെ സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച്  മുകളിലേക്ക് കൊണ്ടുവരികയാണ്.മുകളിലെത്തിച്ച ശേഷം പ്രാഥമിക വൈദ്യസഹായം നല്‍കും.തുടർന്ന് ചികില്‍സയ്ക്കായി  ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും. മലമുകളിൽ നിന്നും ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളില്‍ സൈന്യം എത്തിയത്.

    Read More »
  • Kerala

    ചെങ്കുത്തായ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

    ചെങ്കുത്തായ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു . കഴിഞ്ഞ രാത്രി താഴെനിന്നു കയറിയ സംഘം പാറക്കെട്ടിൽ കുടുങ്ങിയിരിക്കുന്ന ബാബുവിന് വിളി കേൾക്കാൻ കഴിയുന്ന ഭാഗത്തേക്ക് എത്തിയിരുന്നു. എന്നാൽ, അവിടെനിന്നു ബാബുവിനെ രക്ഷിക്കാൻ കഴിയില്ലെന്നു മനസിലാക്കിയതോടെ പാറക്കെട്ടിനു മുകളിലേക്കു കയറിയ ശേഷം താഴേക്ക് ഇറങ്ങി വരാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോപ്പ് ഇപ്പോൾ ബാബുവിന് അടുത്തുവരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ആദ്യം വെള്ളവും ഫസ്റ്റ് എയ്ഡും കൊടുത്തിട്ടാകും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ബാബുവിന് മുകളിലേക്ക് പിടിച്ചുകയറാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന വിലയിരുത്തലിലാണ് രക്ഷാ സംഘം. കാലിൽ പരിക്കേറ്റിട്ടുണ്ട് മാത്രമല്ല, രണ്ടു ദിവസമായി വെള്ളം പോലും കുടിക്കാതെയാണ് ഇരിക്കുന്നത്. ഒന്നുകിൽ റോപ്പിൽ ബന്ധിപ്പിച്ചശേഷം ബാബുവിനെ മുകളിലേക്കു വലിച്ചുകയറ്റുകയോ അല്ലെങ്കിൽ താഴേക്കു ഇറക്കുകയോ ചെയ്യേണ്ടി വരും. വളരെ അപകടകരമായ സാഹചര്യത്തിലാണ് ബാബു ഇരിക്കുന്നത്. അതുകൊണ്ടു റോപ്പിൽ കെട്ടി വലിച്ചെടുക്കുക എന്നതു വളരെ ദുഷ്കരമായിരിക്കുമെന്നാണ് കരുതുന്നത്. സാഹസികമായ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തു പരിചയ സമ്പന്നരായ സംഘമാണ് രക്ഷാദൗത്യത്തിനു നേതൃത്വം…

    Read More »
  • India

    ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ

    ന്യൂഡല്‍ഹി:രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയില്‍ ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഡോ.ശിവദാസന് മറുപടി നല്‍കി. 2016–18 കാലത്തെ കണക്കാണ് മന്ത്രി നല്‍കിയത്. 2018ല്‍ ആയിരം ജനനത്തിന് 10 എന്ന വിധത്തിലാണ് കേരളത്തിലെ മരണനിരക്ക്. ദേശീയ ശരാശരി 36 ആണ്. മധ്യപ്രദേശ് (-56), ഉത്തര്‍പ്രദേശ്, അസം (-47) എന്നിവയാണ് മരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങള്‍. 2019–-20ലെ ദേശീയ കുടുംബാരോഗ്യ സര്‍വേപ്രകാരം കേരളത്തില്‍ ശിശുമരണനിരക്ക് 5.2 ആയി കുറഞ്ഞിട്ടുണ്ട്. ദേശീയശരാശരി 30 ആണ്.

    Read More »
Back to top button
error: