
മൂവാറ്റുപുഴ: കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ച പശുവിന് താടിയെല്ല് പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. മേക്കപ്പാല വാവലുപാറ സ്വദേശി ബേബിയുടെ പശുവാണ് പടക്കം കടിച്ച് മരണത്തിനു കീഴടങ്ങിയത്.വേങ്ങൂര്‍ കോഴിക്കോട്ടുകുളങ്ങര സ്വദേശിയാണ് പന്നിയെ പിടിക്കാന്‍ പടക്കം വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
മേയാന്‍ വിട്ട പശുവിനാണ് അബദ്ധത്തിൽ പന്നിപ്പടക്കം കടിച്ച് ദാരുണാന്ത്യം സംഭവിച്ചത്.പശു പടക്കത്തിൽ കടിക്കുകയും താടിയെല്ല് തകര്‍ന്ന് മാംസം വിട്ടുതൂങ്ങി രക്തം വാര്‍ന്ന് ചാവുകയുമായിരുന്നു.
Tags
cow






