KeralaNEWS

ബാബുവിനരികിൽ സൈന്യം; ഒരു മണിക്കൂറിനുള്ളിൽ രക്ഷപെടുത്താൻ കഴിയുമെന്ന് സൂചന

പാലക്കാട്: മലമ്ബുഴ ചെറാട് കുമ്ബാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് അരികില്‍ കരസേനയുടെ സംഘം എത്തി.ഒരു മണിക്കൂറിനകം യുവാവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്.
ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രാത്രിയാണ് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തിയത്.

Back to top button
error: