LIFENewsthen Special

ബാങ്കുകളിലും ആധാർ കാർഡിലുമൊക്കെ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്;പണി പണത്തിന്റെ രൂപത്തിൽ ഏതുനിമിഷവും കിട്ടിയെന്ന് വരാം

മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറ്റിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം.നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കും
 
 

മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനമാണ് ഇന്നുള്ളത്.ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്.

 

Signature-ad

ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.എന്നാൽ ഇവിടെയും തട്ടിപ്പുകാർ അടങ്ങിയിരിക്കുന്നില്ല.പല പല ആപ്പുകൾ വഴി അവർ പൊതുസമൂഹത്തിന് ആപ്പായി മാറുന്നുണ്ട്.


 മറ്റൊരു കാരണം ഉപയോക്താവിന്റെ ശ്രദ്ധ കുറവാണ്.ബാങ്കുകളിലും ആധാർകാർഡിലുമൊക്കെ നൽകിയിരിക്കുന്ന നമ്പർ മാറുകയും(ഉപയോഗിക്കാതിരിക്കുക) പുതിയ നമ്പർ ബാങ്കിലും ആധാർ കാർഡിലും ചേർക്കാതിരിക്കുകയും(Update) ചെയ്യുന്നതോടെ മെസ്സേജുകൾ എല്ലാം പഴയ നമ്പറുകളിലേക്കാകും പോകുക.ഉപയോക്താവ് ഇത് അറിയാതെ പോകുകയും ചെയ്യുന്നു.ഇതേപോലെ മൂന്നു വർഷം വരെ ഉപയോഗിക്കാതിരിക്കുന്ന നമ്പർ സേവനദാതാക്കൾ റദ്ദ് ചെയ്ത് മറ്റൊരാൾക്ക് നൽകുകയും ചെയ്യും.അതോടെ പ്രധാനപ്പെട്ട എല്ലാ മെസ്സേജുകളും അയാൾക്കാവും ലഭ്യമാകുക.ഇതുവഴി നിഷ്പ്രയാസം അയാൾക്ക് തട്ടിപ്പ് നടത്താവുന്നതേയുള്ളൂ.
കഴിഞ്ഞ ദിവസം കൊല്ലത്ത് വീട്ടമ്മയുടെ ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ നടത്തിയ തട്ടിപ്പില്‍ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 8.16 ലക്ഷം രൂപയാണ് നഷ്ടമായത്.സംഭവത്തിൽ പെരുമ്ബാവൂര്‍ സ്വദേശിയായ യുവാവിനെ കൊല്ലം സിറ്റി സൈബര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക് കൊല്ലം മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍നിന്നാണ് വീട്ടമ്മയ്ക്ക് 8.16 ലക്ഷം രൂപ നഷ്ടമായത്.ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന പഴയ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.മൂന്നു വര്‍ഷമായി ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബർ സേവനദാതാക്കള്‍ റദ്ദ് ചെയ്യുകയും പുതിയ കണക്ഷനായി ഇയാൾക്ക് നല്‍കുകയുമായിരുന്നു.ഈ നമ്ബര്‍ കൈവശമുണ്ടായിരുന്ന പ്രതി ബാങ്കില്‍നിന്ന് വന്ന എസ് എം എസ് സന്ദേശങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനായി പണം തട്ടിയെടുക്കുകയായിരുന്നു.
ഏത് എ.ടി.എമ്മിൽ നിന്നും മൊബൈൽ ഫോൺ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഇന്ന് നിലവിലുണ്ട്.അതിനായി ബാങ്കുകളിൽ തന്നെ പോകണമെന്ന ആവശ്യവുമില്ല.എ.ടി.എമ്മുകളിലെ പ്രധാന ‘മെനു’വിലോ ‘അദർ സർവീസ്’ വിഭാഗത്തിലോ ആയിരിക്കും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുക.ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയും ഇതിനുള്ള സൗകര്യം ലഭ്യമാണ്.
മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറ്റിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം.നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കുംഅതേപോലെ
അക്ഷയ സെന്ററുകൾ വഴിയോ ഓൺലൈൻ സംവിധാനത്തിലൂടെയോ ഇതേപോലെ ആധാർകാർഡിലെ ഫോൺ നമ്പറുകളും അപ്ഡേറ്റ് ചെയ്യാവുന്നതേയുള്ളൂ.

Back to top button
error: