KeralaNEWS

സ്കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

കിളിമാനൂര്‍: സ്കൂൾ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവിനെ പോക്സോ നിയമപ്രകാരം കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (28) പിടിയിലായത്.
 തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടികുളത്ത് വച്ചായിരുന്നു സംഭവം.പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കിലെത്തിയ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.വിവരം പെണ്‍കുട്ടികള്‍ നാട്ടുകാരെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ റോഡില്‍ തടഞ്ഞു നിറുത്തി കിളിമാനൂര്‍ പൊലീസിന് കൈമാറുകയുമായിരുന്നു.

Back to top button
error: