KeralaNEWS

കേരളത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് മലമ്ബുഴ സാക്ഷി

പാലക്കാട്:മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം സുരക്ഷിതമായി മലമുകളിൽ എത്തിച്ചു. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ സൈന്യം രക്ഷപ്പെടുത്തിയത്.
അരയില്‍ ബെല്‍റ്റ് ഇട്ടാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുവന്നത്.തുടർന്ന് ഹെലികോപ്റ്ററില്‍ അടിവാരത്തെ സൈന്യത്തിന്റെ താൽക്കാലിക ബേസ് ക്യാമ്പിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.ഇതിന് ശേഷം  ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.അല്ലറചില്ലറ പ്രശ്നങ്ങളൊഴിച്ചാൽ യുവാവ് ആരോഗ്യവാനായാണ് ഇരിക്കുന്നത്.

Back to top button
error: