KeralaNEWS

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട്

പാലക്കാട് മലമ്ബുഴയില്‍ കൂര്‍മ്ബാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്.ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് സാഹസികമായാണ്. റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ ആദ്യം നല്‍കിയത് രണ്ട് കുപ്പി വെള്ളമാണ്.അത് കുടിച്ച ശേഷം ബാബുവിനെ സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച്  മുകളിലേക്ക് കൊണ്ടുവരികയാണ്.മുകളിലെത്തിച്ച ശേഷം പ്രാഥമിക വൈദ്യസഹായം നല്‍കും.തുടർന്ന് ചികില്‍സയ്ക്കായി  ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും.

മലമുകളിൽ നിന്നും ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളില്‍ സൈന്യം എത്തിയത്.

Back to top button
error: