Month: February 2022

  • Kerala

    ബിജിഷയുടെ മരണവും ഒരു കോടിയുടെ ഇടപാടുകളും, ദുരൂഹതകൾ അഴിക്കാനാവാതെ പൊലീസും വീട്ടുകാരും

      കോഴിക്കോട്: കൊയിലാണ്ടിയിലെ മലയിൽ ബിജിഷ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത് ഡിസംബർ 12നാണ്. സ്വകാര്യ ടെലികോം കമ്പനിയിലെ ജോലിക്കാരിയായ ബിജിഷയുടെ ആത്മഹത്യക്കു പിന്നിലെ കാരണമറിയാതെ ഉഴലുകയാണ് വീട്ടുകാരും ബന്ധുക്കളും. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തിന് ബിജിഷ മരണം വരിച്ചു എന്നാണ് ഓരോരുത്തരുടെയും ചോദ്യം. ആത്മഹത്യക്കു ശേഷം രണ്ടുമാസമടുക്കുമ്പോൾ ഞെട്ടിക്കുന്ന ചില വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നു പൊലീസ്. രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പെൺകുട്ടി ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടത്രേ…! ഇത്ര വലിയ തുകയുടെ ഇടപാട് നടത്തിയത് ആർക്ക് വേണ്ടിയാണെന്നോ എന്തിനു വേണ്ടിയാന്നോ ആർക്കുമറിയില്ല. ഇതിന് പുറമെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ ബാങ്കിൽ പണയം വെച്ച് പണമെടുത്തിട്ടുമുണ്ട് ബിജിഷ. ഇതും എന്തിനാണെന്ന് ദുരൂഹം. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണശേഷം പണം ആവശ്യപ്പെട്ട് വരികയോ വീട്ടുകാരോടോ ബന്ധുക്കളോടോ ചോദിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത് എന്നതാണ് ദുരൂഹം. സംഭവത്തിന്റെ…

    Read More »
  • NEWS

    ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി, യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ ‘ഖബർ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി

    സിനിമാലോകം ഉറ്റുനോക്കുന്ന ഓസ്കര്‍ പുരസ്കാരത്തിന് ചുരുക്കപ്പട്ടികയായി. 94-ാമത് ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്റി വിഭാഗത്തിലേക്ക് മലയാളികളായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന് സംവിധാനം ചെയ്ത റൈറ്റിങ് വിത്ത് ഫയർ ആണ് ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ഇന്നലെ വൈകുന്നരമാണ് 94-ാമത് അക്കാദമി ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് റൈറ്റിങ് വിത്ത് ഫയർ. കവിതാ ദേവി, മീരാ ജാതവ് എന്നിവർ ആരംഭിച്ച ഖബർ ലഹാരിയ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രമാണ് ഡോക്യുമെന്ററി പറയുന്നത്. ദളിത് സ്ത്രീകൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന, സ്ത്രീകൾ വാർത്താലോകത്തു തരംഗമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്. ‘ഖബർ ലഹാരിയ’ 2002 ലാണ് ആരംഭിച്ചത്. എട്ട് എഡിനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രം പിന്നീട് ഡിജിറ്റൽ ലോകത്തേയ്‌ക്ക് മാറുന്നതിന്റെ…

    Read More »
  • LIFE

    ക്ലീൻ യൂ സർട്ടിഫിക്കറ്റുമായ് “പുഴു”

      മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴുവിന്’ ക്ലീൻ യു സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍,ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ്…

    Read More »
  • Kerala

    അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു

    പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. കൊല്ലം ആയൂർ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ നാലുപേരെ ആദ്യഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാറിനുള്ളിൽനിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു. ആയൂർ അമ്പലമുക്കിൽനിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങൾ നൽകാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളിൽതന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.

    Read More »
  • Kerala

    ലൈൻമാൻ ജോലിക്കിടയിൽ വൈദ്യുതി ലൈനിൽ ഇരുന്ന് മരിച്ചു

      മാളയിൽ വൈദ്യുതി ലൈനിൽ ജോലിക്കിടയിൽ ലൈൻമാൻ മരിച്ചു. കൊമ്പിടി കെ.എസ്.ഇ.ബി ലൈൻമാനും തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമായ സുധീഷ് (48) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ജങ്ഷനിൽ പോസ്റ്റിലെ കമ്പികൾ അഴിച്ചു മാറ്റുന്നതിനിടെ പോസ്റ്റിൽ ഇരുന്ന് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയുന്നു.

    Read More »
  • Kerala

    അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് രണ്ടുപേര്‍ മരിച്ചു.

    അടൂർ ബൈപാസ് റോഡിൽ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.കൊല്ലം ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട് വിവാഹഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് കുടുംബാങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

    Read More »
  • Kerala

    സഹകരണ ബാങ്ക് പലിശ പുതുക്കി നിശ്ചയിച്ചു നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി, വായ്പാ പലിശ കുറച്ചു

    സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ട് വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തില്‍ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. ആറ് മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ ) വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമായിരിക്കും ഇനി മുതല്‍ പലിശ. ഒരു വര്‍ഷം ( 181 – 364 ദിവസം ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു. വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവു വരുത്തി.…

    Read More »
  • VIDEO

    ആശ്വാസം, അഭിനന്ദനീയം… ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കരസേന രക്ഷപ്പെടുത്തി

    Read More »
  • Kerala

    പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ

    അടവുകളും അനുസരണയും പരിശീലിച്ച്‌ പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ. ബെൽജിയം മാലിനോയ്‌സ്‌, ജർമൻ ഷെപേഡ്‌, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 നായ്‌ക്കളാണ്‌ സേനയുടെ ഭാഗമാകുന്നത്‌. വ്യാഴാഴ്‌ച തൃശൂർ രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ രാവിലെ പത്തിന്‌ നടക്കുന്ന പാസിങ്‌ ഔട്ട്‌ പരേഡിൽ ഡിജിപി അനിൽകാന്ത്‌ അഭിവാദ്യം സ്വീകരിക്കും.   കേരള പൊലീസ്‌ അക്കാദമിയുടെ ഡോഗ്‌ ട്രെയിനിങ്‌ സ്കൂളിൽ ഒമ്പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ്‌ ശ്വാനന്മാർ ‘ഡ്യൂട്ടി’ക്ക്‌ കയറുന്നത്‌. 14 നായ്‌ക്കൾക്ക്‌ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിനും, അഞ്ചു നായ്‌ക്കൾക്ക്‌ കുറ്റകൃത്യസ്ഥലങ്ങളിൽനിന്ന്‌ തെളിവ്‌ ശേഖരിക്കുന്നതിനും പരിശീലനം നൽകിയിട്ടുണ്ട്.

    Read More »
  • India

    കാ​​റി​​ൽ യാ​​ത്രചെ​​യ്യു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​നൊ​​രു​​ങ്ങി കേ​​ന്ദ്രം

    കാ​​റി​​ൽ യാ​​ത്രചെ​​യ്യു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​നൊ​​രു​​ങ്ങി കേ​​ന്ദ്രം. നി​​ല​​വി​​ൽ ഡ്രൈ​​വ​​ർ​​ക്കു പു​​റ​​മേ മു​​ൻ​​സീ​​റ്റി​​ലി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മാ​​യി​​രു​​ന്നു സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധം. പു​​തി​​യ നി​​യ​​മമനു​​സ​​രി​​ച്ച് ന​​ടു​​ക്കു​​ള്ള സീ​​റ്റു​​ക​​ളി​​ലും പി​​ൻസീ​​റ്റു​​ക​​ളി​​ലും യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കും. സീ​​റ്റ് ബെ​​ൽ​​റ്റ് ധ​​രി​​ക്കാ​​തെ കാ​​റി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​ത് കു​​റ്റ​​ക​​ര​​മാ​​ണെ​​ങ്കി​​ലും ഡ്രൈ​​വ​​ർ ഒ​​ഴി​​കെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ പ​​ല​​പ്പോ​​ഴും നി​​യ​​മം പാ​​ലി​​ക്ക​​പ്പെ​ടാ​​റി​​ല്ല. സ്വീ​​ഡി​​ഷ് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വോ​​ൾ​​വോ ഗ്രൂ​​പ്പാ​​ണ് ഇ​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. നി​​ല​​വി​​ലെ സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ളാ​​ണ് അ​​ര​​യ്ക്കു ചു​​റ്റും ധ​​രി​​ക്കു​​ന്ന സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് കൂ​​ടു​​ത​​ൽ സു​​ര​​ക്ഷ ന​​ൽ​​കു​​ന്ന​​ത്. കാ​​റു​​ക​​ളി​​ൽ എ​​യ​​ർ ബാ​​ഗു​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മു​​ഴു​​വ​​ൻ കാ​​ർ യാ​​ത്ര​​ക്കാ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യം ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്. ഒക്‌ടോബ​​ർ ഒ​​ന്നു മു​​ത​​ൽ നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. റോ​​ഡ​​പ​​ക​​ട​​ങ്ങ​​ളി​​ൽ​പ്പെ​​ടു​​ന്ന​​വ​​രി​​ൽ 30 ശ​​ത​​മാ​​നം ആ​​ളു​​ക​​ളും സീ​​റ്റ് ബെ​​ൽ​​റ്റ് ധ​​രി​​ക്കാ​​ത്ത​​വ​​രാണെ​​ന്നാ​​ണ് ക​​ണ്ടെ​​ത്ത​​ൽ.  

    Read More »
Back to top button
error: