Month: February 2022

  • Kerala

    സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ക്ലാസ്സുകൾ ഉച്ചവരെ മാത്രം

    സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും.ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്.ക്ലാസുകള്‍ ഉച്ച വരെയായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ നിശ്ചയിച്ച മാര്‍ഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകള്‍ തുറക്കുകയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആദ്യ ആഴ്ച മാത്രമാണ് ഉച്ചവരെ ക്ലാസുകള്‍ നടക്കുക.വൈകിട്ട് വരെ ക്ലാസ് വേണമോയെന്ന് നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഓണ്‍ലൈന്‍ ക്ലാസ് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.   ഷിഫ്റ്റ് സമ്ബ്രദായം അനുസരിച്ചായിരിക്കും ക്ലാസുകള്‍. ചെവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും.തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മുഴുവന്‍ കുട്ടികളേയും സ്‌കൂളില്‍ പ്രവേശിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    കുറുപ്പന്തറയില്‍ റെയില്‍വേ ഇലക്‌ട്രിക്ക് ലൈന്‍ പൊട്ടി വീണു; കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

    കോട്ടയം കുറുപ്പന്തറയില്‍ റെയില്‍വേ ഇലക്‌ട്രിക്ക് ലൈന്‍ പൊട്ടി വീണു. കേരള എക്സ്പ്രസ് കടന്നുപോകുമ്ബോഴായിരുന്നു അപകടം.ഇലക്‌ട്രിക്ക് എ‍ഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്‍്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു. നിലവില്‍ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു സംഭവം.പിന്നീട് ഡീസൽ എൻജിൻ എത്തിച്ചാണ് ട്രെയിൻ മാറ്റിയത്.

    Read More »
  • LIFE

    രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടൈറ്റിൽ പോസ്റ്റർ

      കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച്‌ സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് – ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു….. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു….ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ – ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈൻസ് –…

    Read More »
  • India

    സ്വന്തം ജീവന്‍ മറന്ന് മറ്റൊരാള്‍ക്ക് രക്ഷകനായ മുഹമ്മദ് മെഹ്‌ബൂബ് ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

    ഇക്കഴിഞ്ഞ ഫെബ്രുവരി അ‌ഞ്ചിന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ മുഹമ്മദ് മെഹ്‌ബൂബ് എന്ന മരപ്പണിക്കാരന്‍ അറിഞ്ഞിരുന്നില്ല ഒരു ജീവന്‍ രക്ഷിക്കാനുള്ള നിയോഗം തനിക്ക് മുന്നിലുണ്ടെന്ന്. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ബാര്‍ക്കെണ്ടിയിലുള്ള ഫാക്ടറിയിലേക്ക് റെയില്‍ പാളത്തിന് അരികിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് നടത്തം നിര്‍ത്തി കാത്തു നില്‍ക്കുകയായിരുന്നു മെഹ്‌ബൂബും മറ്റ് കാല്‍നടയാത്രക്കാരും. ട്രെയിന്‍ കടന്നുപോകുന്നതിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച മെഹ്‌ബൂബ് കാണുന്നത്. അച്ഛനും അമ്മയുമോടൊപ്പം നിന്നിരുന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് പാളത്തിലേയ്ക്ക് വീണു. 37കാരനായ മെഹ്‌ബൂബ് ഒരു നിമിഷം പോലും ചിന്തിച്ചുനിന്നില്ല. ഞെട്ടിത്തരിച്ച്‌ നിശ്ചലരായി നില്‍ക്കുന്ന മറ്റ് യാത്രക്കാരെ തള്ളിമാറ്റി എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞു. ട്രെയിന്‍ തൊട്ടടുത്തെത്താന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടിയെയെടുത്ത് തിരികെയോടാന്‍ വേണ്ടത്ര സമയമില്ലെന്ന് മനസിലാക്കിയ മെഹ്‌ബൂബ് പെണ്‍കുട്ടിയുമായി ട്രാക്കിന്റെ മദ്ധ്യഭാഗത്തായി കിടന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി കുട്ടിയുടെ തല നിലത്തേക്ക് താഴ്ത്തി വയ്ക്കാനും മെഹ്‌ബൂബ് മറന്നില്ല. പിന്നാലെ ട്രെയിന്‍ കടന്നുപോയതിനുശേഷം കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തിട്ടാണ്…

    Read More »
  • India

    അടിസ്ഥാന വില 1.50 കോടി;ഹൈദരാബാദ് സണ്‍ റൈസേഴ്സ് നിക്കോളസ് പൂരനെ  സ്വന്തമാക്കിയത് 10.75 കോടിക്ക്

    ഐപിഎൽ ലേലത്തിൽ നിക്കോളാസ് പൂരനെ 10.75 കോടിക്ക് ഹൈദരാബാദ് സണ്‍ റൈസേഴ്സ് സ്വന്തമാക്കി.1.50 കോടി ആയിരുന്നു പൂരന്റെ അടിസ്ഥാന വില.വെസ്റ്റിന്‍ഡീസ് താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സും ആണ് കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടത്.പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലേലത്തില്‍ ചേര്‍ന്നു. പിന്നീട് പോരാട്ടം കൊല്‍ക്കത്തയും ഹൈദരബാദും തമ്മില്‍ ആയി. 26കാരനായ താരം കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിന് ഒപ്പം ആയിരുന്നു.മുന്പ് മുംബൈ ഇന്ത്യന്‍സിനായും താരം കളിച്ചിട്ടുണ്ട്. 54 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ നിക്കോളസ് പൂരന്‍ കളിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ഷാപ്പിൽ മാത്രമല്ല, ഇനി വീട്ടിലുമുണ്ടാക്കാം നല്ലൊന്നാന്തരം രുചിയുള്ള മീൻ കറി 

    കള്ള് ഷാപ്പിലെ മീൻ കറിയെന്നാൽ മലയാളികൾക്കൊരു വികാരമാണ്.ഷാപ്പിൽ മാത്രമല്ല ഇനി വീട്ടിലുമുണ്ടാക്കാം നല്ലൊന്നാന്തരം എരിവുള്ള, രുചിയുള്ള മീൻ കറി ..!   ഈ കറിക്ക് കൂടുതൽ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ചാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയൻ മുളകോ കാശ്മീരി മുളകോ ചൂട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം നന്നായി അരച്ചെടുക്കുക.ആവശ്യമെങ്കിൽ ഇത് കൂടുതലായ് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.   നെയ്മീൻ, ചൂര, വറ്റ, ആകോലി, ഏതു മീനും ഇതിനായി തിരഞ്ഞെടുക്കാം. ചേരുവകൾ കഴുകി വൃത്തിയാക്കി മുറിച്ച മീൻ കഷണം – (അരകിലോ കണക്കിൽ) ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – 100ഗ്രാം ഇഞ്ചി ചതച്ചത് – 30ഗ്രാം വെളുത്തുള്ളി ചതച്ചത് – 30 ഗ്രാം പച്ചമുളക് നീളത്തിൽ കീറിയത് – 2 എണ്ണം കറിവേപ്പില – ആവശ്യത്തിന് കല്ലുപ്പ് – ആവശ്യത്തിന് കുടംപുളി ചൂട് വെള്ളത്തിൽ കുതിർത്തത് -3 എണ്ണം വാളൻപുളി – 15ഗ്രാം പിരിയൻ/കാശ്മീരി മുളക് അരച്ചത്…

    Read More »
  • India

    ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പാന്‍ട്രികാർ  ജീവനക്കാരന്‍ അറസ്റ്റിൽ   

    ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പാന്‍ട്രി കാറില്‍ വച്ച്‌ ജീവനക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു.മധ്യപ്രദേശിലെ ഇറ്റാർസി സ്റ്റേഷനു സമീപം വച്ച്‌ യശ്വന്ത്പുര്‍- നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സിപ്രസിലാണ് സംഭവം.   തുടർന്ന് ഭോപ്പാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ട് വെന്‍ഡര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഝാന്‍സി സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് കനത്ത മഴ

    തിരുവനന്തപുരം: തലസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴ.ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ മഴ ആരംഭിച്ചത്.മധ്യ,തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.

    Read More »
  • Crime

    ഏറ്റവും കൂടുതൽ അഴിമതിക്കാർ റവന്യു വകുപ്പിൽ

    വിജിലൻസ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അഴിമതിക്കാർ ഉള്ള തു റവന്യു വകുപ്പിൽ. അ​ഴി​മ​തി ത​ട​യാ​നാ​യി സം​സ്ഥാ​ന​ത്തെ വി​ജി​ല​ൻ​സ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെങ്കി​ലും പ​ല​രും പി​ടി​യ്ക്ക​പ്പെ​ടുന്നില്ല. ക​ഴി​ഞ്ഞ അ​ഞ്ചു വർഷ​ത്തി​നി​ടെ വി​ജി​ല​ൻ​സ് ആൻഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​കൂ​ടാ​ൻ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 123 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി റ​വ​ന്യൂ വ​കു​പ്പി​ലാ​ണ്. 33 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഴി​മ​തി​യി​ൽ ര​ണ്ടാം സ്ഥാ​നം പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​നാ​ണ് , 15 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​വ​കു​പ്പി​ൽനി​ന്നു വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്. മൂ​ന്നാം സ്ഥാ​നം ന​ഗ​ര​കാ​ര്യ​വ​കു​പ്പി​നാ​ണ് 11 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പോ​ലീ​സ് വ​കു​പ്പി​ൽനി​ന്നു പ​ത്തു പേ​രും വ​നം​വ​കു​പ്പി​ൽനി​ന്ന് ആ​റ് പേ​രും നി​കു​തി വ​കു​പ്പി​ൽനി​ന്നും ആ​റ് പേ​രും കൃ​ഷി വ​കു​പ്പി​ൽനി​ന്ന് അ​ഞ്ച് പേ​രും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, എ​സ് സി, ​എ​സ് ടി ​വ​കു​പ്പ്, സ​ർ​വേ , ആ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി എ​ന്നീ വ​കു​പ്പു​ക​ളി​ൽനി​ന്നു ര​ണ്ടു പേ​ർ…

    Read More »
  • Pravasi

    നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്: പ്രവാസികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം

      സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആര്‍ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. 20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര- ബിരുദ കോഴ്‌സുകള്‍ക്കോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ 2021-22 അധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്‌സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 26. 2019 മുതല്‍ നിലവിലുള്ള ഈ പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 317 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 0471-2770528,…

    Read More »
Back to top button
error: