Month: February 2022
-
Crime
അമ്പലമുക്കിലെ കൊലപാതകം :പ്രതി രാജേന്ദ്രൻ കൊടും കുറ്റവാളി, തമിഴ്നാട്ടിൽ 4 കൊലപാതകക്കേസിൽ പ്രതി
അമ്പലമുക്കിൽ ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ ഉന്നത വിദ്യാഭ്യാസം നേടിയെടുത്തുവെങ്കിലും കുപ്രസിദ്ധി നേടിയത് കൊലപാതക കേസുകളിൽ. രാജേന്ദ്രനെതിരേ തമിഴ്നാട്ടിൽ മാത്രം നാലു കൊലപാതക കേസുകളാണ് ഉള്ളത്. തമിഴ്നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിൽ വന്ന പ്രതി മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുന്നത്. ദമ്പതിമാരെ കൊന്നത് 2014 ആണ്. അതും ആഭരണങ്ങൾ കൈക്കലാക്കുന്നതിന്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്ന തുക കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമൊന്നും ഇയാൾക്കില്ല. അലഞ്ഞുനടന്നു മോഷണം നടത്തുക, എതിർക്കുന്നവരെ ഉപദ്രവിക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതാണ് ഇയാളുടെ രീതി. ‘മൗനിയായി നിൽക്കുന്ന കൊടും ക്രൂരൻ’ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഏതൊരു വ്യക്തിയോടും വിനയത്തോടുകൂടി സംസാരിക്കും. പക്ഷേ, ചെയ്യുന്ന പ്രവൃത്തി ആരെയും ഭയപ്പെടുത്തും. തമിഴ്നാട്ടിലെ അറിയപ്പെടുന്ന റൗഡിയാണ് രാജേന്ദ്രൻ. ഒരു മാസം മുമ്പാണ് പേരൂർക്കടയിലെ ഒരു ടീ സ്റ്റാളിൽ ജോലിക്കെത്തുന്നത്.…
Read More » -
Kerala
അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശസ്തിപത്രം
അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശസ്തിപത്രം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പോലീസ് മേധാവി അനുമോദിച്ചത്. എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Read More » -
Kerala
എഡ്നയ്ക്ക് ഡോക്ടറാകണം, ആര് സഹായിക്കും ?
എറണാകുളം : ഒരുപാട് പ്രതിസന്ധികളിലും മട്ടാഞ്ചേരി നസ്റത്ത് പള്ളിപറമ്ബില്‍ ജോണ്സണ് – ബിന്ദു ദമ്ബതികളുടെ മൂത്ത മകള്‍ എഡ്ന എം.ബി.ബി.എസ് പ്രവേശനം മെറിറ്റില്‍തന്നെ നേടിയിരിക്കയാണ്.വാടക വീട്ടില്‍ ചായക്കടയും താമസവുമായി കഴിയുകയാണ് ഇന്ന് എഡ്നയുടെ അഞ്ചംഗ കുടുംബം. പിതാവ് ജോണ്സണ് ഡ്രൈവറായിരുന്നു. നട്ടെല്ലിന് തകരാര്‍ സംഭവിച്ച് ഒരു വര്‍ഷം കിടപ്പിലായതോടെ വരുമാനം നിലച്ചു. ഒരുവര്‍ഷത്തെ ചികിത്സയുടെ ഫലമായി എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞെങ്കിലും കടം കയറി കുടുംബം ദുരിതത്തിലായി. ജീവിതമാര്‍ഗത്തിന് വണ്ടിയില്‍ ചായക്കച്ചവടം തുടങ്ങിയെങ്കിലും വാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെ താമസിക്കുന്നിടത്തുനിന്ന് ഇറങ്ങേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ സമീപവാസിയാണ് താമസിക്കാനും കച്ചവടത്തിനുമായി ചെറിയ വീട് നല്‍കിയത്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് എഡ്നക്ക് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കുന്നത്. കൊച്ചി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്,സുഹൃത്ത് സമ്ബത്ത് സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബത്തിന് ഇതുവരെ സഹായം നല്‍കിയത്. എഡ്നയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയും സഹായം വേണം. സഹോദരന്മാരായ സാമുവല്‍, ജോയല്‍…
Read More » -
LIFE
ദുബൈ ഫാഷൻഷോയിലെ മലയാളി തിളക്കം-പ്രാർത്ഥന
ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്.വിദേശ താരങ്ങളെയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് പ്രാർത്ഥന കാഴ്ചവെച്ചത് .ബെറ്റർമീഡിയ ഓർഗനൈസ് ചെയ്ത ഫാഷൻ ഷോ,ചാമ്പ്യൻ യചാത് ആണ് സംഘടിപ്പിച്ചത്.തസ്വീർസലിം ആയിരുന്നു ഷോയുടെ ഡയറക്ടർ. കൊല്ലം കുണ്ടറ, മുരളീധരൻ പിള്ള, ആനന്ദഭായി ദമ്പതികളുടെ മകളായ പ്രാർത്ഥന, ഒ വി എം ഇന്ത്യ ഫാഷൻ ക്വീൻ സീസൺ റ്റു മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായും, ടൈറ്റിൽ വിന്നറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗോവ ഐഎഫ് ഡബ്ളു ഷോയിൽ റാംപ് മോഡലായും പ്രാർത്ഥന തിളങ്ങിയിരുന്നു. നർത്തകിയായ പ്രാർത്ഥന പുതിയ മലയാള സിനിമകളിൽ നായികയായി അഭിനയിക്കാൻ കരാർ ചെയ്തു കഴിഞ്ഞു.
Read More » -
India
കേരളത്തിലെ തട്ടിന് ഡൽഹിയിലൊരു മുട്ട് ;ബിനോയ് വിശ്വത്തെ ട്രോളിയ ജോൺ ബ്രിട്ടാസിന് രാജ്യസഭയുടെ ചിരിഹാരം
സി.പി.ഐ. എം. പി. ബിനോയ് വിശ്വത്തെ ട്രോളിയ സി.പി. ഐ. എം എം. പി. ജോൺ ബ്രിട്ടാസിന്റെ നടപടി രാജ്യസഭയിൽ ചിരി പടർത്തി. ബജറ്റ് ചർച്ചയിലാണ് സംഭവം. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയവെ ബിനോയ് വിശ്വം നിരവധി തവണ ഇടപെട്ടത് ധനമന്ത്രിയെ ചൊടിപ്പിച്ചു. അപ്പോൾ ജോൺ ബ്രിട്ടാസ് എഴുന്നേറ്റ് നിന്നു പറഞ്ഞു ” സി പി ഐ താഴേക്ക് പോകുകയാണെന്ന് ആവർത്തിച്ചു ധനമന്ത്രി പറയുമ്പോൾ ഇടപെടാൻ ബിനോയ് വിശ്വത്തിന് അവകാശമുണ്ട്”. ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചത് കൺസ്യൂമർ പ്രൈസ് ഇന്റക്സ് എന്ന സി. പി. ഐ. (ഉപഭോക്തൃ വില സൂചിക)ആണെങ്കിലും അതിനുള്ളിലെ ട്രോൾ സഭ ശരിക്കും ആസ്വദിച്ചു. ഗൗരവ ഭാവത്തിൽ ഉണ്ടായിരുന്ന നിർമല സീതാരാമനും ചിരിയടക്കാൻ ആയില്ല. ഈയിടെ ബിനോയ് വിശ്വത്തിന്റെയും സി. പി. ഐ യുടേയും ചില നിലപാടുകൾ കേരളത്തിൽ സി. പി.ഐ എം അണികൾക്കിടയിൽ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. ബിജെപിക്ക് ബദൽ കോൺഗ്രസ് ആണെന്ന ബിനോയ് വിശ്വത്തിന്റെ…
Read More » -
India
ഉത്തര്‍പ്രദേശിലെ കോവിഡ് മരണ കണക്കില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി “സിജെപി”
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോവിഡ് മരണ കണക്കില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി “സിജെപി” റിപ്പോര്‍ട്ട്.സര്‍ക്കാര്‍ കണക്കിനേക്കാളും 60 ശതമാനം അധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണ്ടെത്തിയത്. മനുഷ്യാവകാശ സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) ആണ് വിവരങ്ങള്‍ ശേഖരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് കണക്കുകളില്‍ കൂടുതല്‍ കൃത്രിമം. ജനുവരി 2020 മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കണക്കിലാണ് വലിയ കൃത്രിമം കണ്ടെത്തിയത്. സംസ്ഥാനത്താകെ സര്‍ക്കാര്‍ കണക്കിനേക്കാള്‍ 60 മടങ്ങ് അധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകാം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 23000 കോവിഡ് മരണങ്ങളാണ് യു.പിയില്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളത്. യഥാര്‍ത്ഥ കണക്കുകളില്‍ ഇത് 14 ലക്ഷംവരെയാകും. ഇതോടെ രാജ്യത്തുതന്നെ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാകുകയാണ് ഉത്തര്‍പ്രദേശ്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായ സംസ്ഥാനവും യു.പിയാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ യു.പിയില്‍ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയതും, ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചതുമെല്ലാം മാധ്യമങ്ങളില്‍…
Read More » -
LIFE
മഹാവീര്യർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന “മഹാവീര്യർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് “മഹാവീര്യർ” നിർമ്മിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന “മഹാവീര്യർ”എന്ന ചിത്രത്തിൽ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും വര്‍ഷങ്ങൾക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം…
Read More » -
India
കോവിഡാനന്തരം രാജ്യത്ത് നടന്നത് 1,53,052 ആത്മഹത്യകൾ
ന്യൂഡൽഹി: തൊഴിലില്ലായ്മയോ കടബാധ്യതയോ മൂലം രാജ്യത്ത് 2020ല്‍ കുറഞ്ഞത് 1,53,052 ആത്മഹത്യകൾ ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍.ദേശീയ ക്രൈം റെകോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി)യെ ഉദ്ധരിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡാനന്തരം രാജ്യത്ത് സാമ്ബത്തിക സ്ഥിതിയിലുണ്ടായ മാറ്റവും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.അനവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും നിരവധി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തുവെന്നും പറയുന്നു. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, വീട്ടമ്മമാർ എന്നിവരാണ് ജീവിതം അവസാനിപ്പിച്ചതിൽ ഭൂരിഭാഗവും. ഇന്ത്യയിലെ 53 മഹാനഗരങ്ങളിൽ വെച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് (Delhi) ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തപ്പെട്ടത്. 24 ശതമാനമാണ് ഡൽഹിയിലെ ആത്മഹത്യാ നിരക്ക്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ സി ആർ ബി) നൽകുന്ന കണക്കുകൾ പ്രകാരം, 2020 ൽ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ 2020 ൽ ആത്മഹത്യകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.…
Read More » -
Crime
നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ടിനും സുഹൃത്തിനും എതിരെ പീഡന പരാതി
പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ട്. കോഴിക്കോട് സ്വദേശിനിയായ യുവതിയും മകളുമാണ് റോയി, സുഹൃത്ത് സൈജു തങ്കച്ചന്, കൂട്ടാളി അഞ്ജലി എന്നിവര്‍ക്കെതിരെ പീഡന പരാതി നല്‍കിയത്. പരാതിക്കാരെ മുന്‍പരിചയം ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഡിജെ പാർട്ടിക്കിടെ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയി വയലാട്ട് പ്രായ പൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു. ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. റോയിയുടെ കൂട്ടുപ്രതി സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി എന്നിവരാണ് തങ്ങളെ കുടുക്കിയത് എന്നും പരാതിയുണ്ട്. ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് കൊച്ചിയിലെത്തിച്ചതെന്നും ഇവർ പരാതിയിൽ…
Read More » -
Kerala
പുതുക്കാട് റെയില്‍ പാളം മാറ്റി സ്ഥാപിച്ചു; ഗതാഗതം പുനഃസ്ഥാപിച്ചു
തൃശ്ശൂര്‍ പുതുക്കാട് ട്രെയിന്‍ പാളം തെറ്റിയ സ്ഥലത്തെ റെയില്‍ പാളം മാറ്റി സ്ഥാപിച്ചു.ഈ റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തി ഗതാഗതവും പുനഃസ്ഥാപിച്ചു. ഇരു പാതകളിലും രാവിലെ 11 മണിയോടെയാണ് ട്രെയിനുകൾ കടത്തിവിട്ടത്. ട്രെയിനുകൾ വേഗത കുറച്ചാണ് കടത്തിവിടുന്നത്.മലബാര്‍ എക്സ്പ്രസ്സ് ആണ് ആദ്യം കടത്തിവിട്ടത്. 10 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇത്. പാളം തെറ്റിയ ട്രെയിനിന്റെ കോച്ചുകള്‍ സംഭവസ്ഥലത്തു നിന്നും മാറ്റി. അപകടത്തില്‍ പെട്ട ബോഗികളും, പാളവും മാറ്റി സ്ഥാപിച്ചത് 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്. സാധാരണ നിലയിലുള്ള ട്രെയിന്‍ ഗതാഗതത്തിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് റെയില്‍വെ ഡിവിഷന്‍ മാനേജര്‍ ആര്‍. മുകുന്ദ് പറഞ്ഞു.
Read More »