കോട്ടയം കുറുപ്പന്തറയില്‍ റെയില്‍വേ ഇലക്‌ട്രിക്ക് ലൈന്‍ പൊട്ടി വീണു. കേരള എക്സ്പ്രസ് കടന്നുപോകുമ്ബോഴായിരുന്നു അപകടം.ഇലക്‌ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്‍്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു. നിലവില്‍ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു സംഭവം.പിന്നീട് ഡീസൽ എൻജിൻ എത്തിച്ചാണ് ട്രെയിൻ മാറ്റിയത്.