IndiaNEWS

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പാന്‍ട്രികാർ  ജീവനക്കാരന്‍ അറസ്റ്റിൽ   

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പാന്‍ട്രി കാറില്‍ വച്ച്‌ ജീവനക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു.മധ്യപ്രദേശിലെ ഇറ്റാർസി സ്റ്റേഷനു സമീപം വച്ച്‌ യശ്വന്ത്പുര്‍- നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സിപ്രസിലാണ് സംഭവം.

 

തുടർന്ന് ഭോപ്പാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ട് വെന്‍ഡര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഝാന്‍സി സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

Back to top button
error: