Month: February 2022

  • Kerala

    ദിവസവും വീട്ടിൽ സൂക്ഷിക്കേണ്ട ഒന്നാണ് പുതിന;പുതിനയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

    നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നു കൂടിയാണ് പുതിനയില. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.അയേണ്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പുതിനയുടെ ചില ആരോഗ്യ ഗുണങ്ങള്‍ അറിയാം.   ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. അതിനാല്‍ പാചക വിഭവങ്ങളുടെ കൂട്ടത്തില്‍ പുതിനയിലയും ചേര്‍ക്കാം.   ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.   തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പുതിനയില നീര് വേദനയുള്ള ഭാഗത്ത് പുരട്ടാം.   ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇവയ്ക്ക് മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.   ഗര്‍ഭകാലഛര്‍ദ്ദിക്ക്  ശമനം കിട്ടാൻ ചെറുനാരങ്ങാനീരും പുതിനനീരും…

    Read More »
  • Kerala

    ബിരിയാണിയെല്ലാം ബിരിയാണിയല്ല, ഉണ്ടാക്കാം ഹൈദരാബാദ്,തലപ്പാക്കട്ടി ബിരിയാണികൾ

    ഹൈദരാബാദ്,തലപ്പാക്കട്ടി,ചെട്ടിനാട്,അമ്പൂർ,തലശ്ശേരി,മലബാർ….ബിരിയാണിയുടെ പേരും പെരുമയും ഉയർത്തിയ സ്ഥലനാമങ്ങൾ ചില്ലറയല്ല.അല്ലെങ്കിൽ തിരിച്ച്- ബിരിയാണി വഴി പേരും പ്രശസ്തിയും നേടിയ സ്ഥലങ്ങൾ ! ബിരിയാണി ആണലോ ഇപ്പോഴത്തെ ട്രെൻഡിങ് വിഷയം.പക്ഷെ കേരളത്തിലെ മിക്കവർക്കും  ബിരിയാണി എന്നാൽ എന്തെന്ന് പോലും അറിയില്ല എന്നതാണ് വാസ്തവം.നെയ്‌ച്ചോറിൽ ഇറച്ചി പൂഴ്ത്തി വെച്ചു ബിരിയാണി ആണെന്ന് പറഞ്ഞു ആത്മ നിർവൃതി അടയുന്ന ടീമുകൾ ആണ് ശരിക്കും ബിരിയാണികളെ വെറുപ്പിച്ച് ‘ബെറുപ്പാണി’കളാക്കുന്നത്. എന്താണ് ബിരിയാണി.. ? വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ”  എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും.15-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് ‘മുഗളൈ’ പാചകരീതി.’ബിരിയാണി’, ‘പിലാഫ്’, ‘കബാബു’കൾ തുടങ്ങി നിരവധി പാചകക്കുറിപ്പുകൾ അവരാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.പുരാതന ദില്ലി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാർ, ലഖ്നൗ ചക്രവർത്തിമാർ എന്നിവരാണ് ഇന്ത്യയിൽ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം. എന്നാൽ, ടിമൂറിന്റെ കടന്നുകയറ്റ സമയത്താണ് ബിരിയാണി…

    Read More »
  • NEWS

    റഷ്യ യു​ക്രെ​യി​നെ ആ​ക്ര​മി​ച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

      റ​ഷ്യ ഏ​തു​നി​മി​ഷ​വും യു​ക്രെ​യി​നെ ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നും ഇ​തി​നു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും അ​മേ​രി​ക്ക. വി​മാ​ന​ത്തി​ലൂ​ടെ ബോം​ബ് വ​ർ​ഷി​ച്ചാ​കും ആ​ക്ര​മ​ണ​മെ​ന്നും വൈ​റ്റ്ഹൗ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. റ​ഷ്യ ഏ​തു നി​മി​ഷ​വും ആ​ക്ര​മ​ണം തു​ട​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് യു​എ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സു​മാ​യി ചൊ​വ്വാ​ഴ്ച മോ​സ്കോ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം പു​ടി​ൻ യു​ദ്ധം തു​ട​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ള്ള​താ​യി ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വ് ആ​യി​രി​ക്കും റ​ഷ്യ​ൻ സേ​ന ല​ക്ഷ്യ​മി​ടു​ക​യെ​ന്ന് പാ​ശ്ചാ​ത്യ ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ട​ന​ക​ൾ സൂ​ചി​പ്പി​ച്ചു. യു​ക്രെ​യ്ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്ന് ഒ​രു ല​ക്ഷം പ​ട്ടാ​ള​ക്കാ​രെ റ​ഷ്യ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. യു​ക്രെ​യ്നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബ​ലാ​റൂ​സി​ൽ സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ത്തി​നെ​ന്ന പേ​രി​ൽ 30,000 റ​ഷ്യ​ൻ പ​ട്ടാ​ള​ക്കാ​ർ എ​ത്തി​യി​ട്ടു​ണ്ട്. ക​രി​ങ്ക​ട​ലി​ൽ റ​ഷ്യ​ൻ നാ​വി​കേ​സ​ന​യും അ​ഭ്യാ​സ​ത്തി​നെ​ന്ന പേ​രി​ൽ ത​യാ​റെ​ടു​ത്തു നി​ൽ​ക്കു​ന്നു. ഇ​തി​നി​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. നൂ​റ്റാ​ണ്ടു​ക​ളാ​യി റ​ഷ്യ​യോ​ട് വി​ശ്വ​സ്ത​ത…

    Read More »
  • Kerala

    ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

    കായംകുളം: ട്രെയിനില്‍ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു.കോഴിക്കോട് വേങ്ങേരി സ്വദേശി അനന്തു ആണ് മരിച്ചത്.തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസില്‍ കൊല്ലത്തുനിന്നും കയറിയ അനന്തു കായംകുളം ചേരാവള്ളി ലെവല്‍ക്രോസിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ പുറത്തേക്കു ചാടുകയായിരുന്നു. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ അനന്തു സുഹൃത്തുക്കളുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആണ്  ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. 

    Read More »
  • Kerala

    ‘ഞാൻ നിന്നെ പ്രണയിക്കുന്നു സ്വപ്നാ’, വിവാദ നായിക സ്വപ്നാസുരേഷിനോട് പ്രണയം തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര

    പംക്തി: നല്ല നടപ്പ് പ്രിയപ്പെട്ട സ്വപ്നാസുരേഷ്, കഴിഞ്ഞ അഞ്ചെട്ടുപത്തു ദിവസമായി എനിക്ക് നിന്നോട് കനത്ത പ്രണയമാണ്. എനിക്കെന്നല്ല കേരളത്തിലെ ദുർബല ഹൃദയരായ അനേകം പുരുഷന്മാർക്കും ഇതേ വികാരമാവും നിന്നിൽ ജനിച്ചിട്ടുണ്ടാവുക. എന്തൊരു പ്രൗഢയാണ് നീ. എന്തൊരു ഭാഷയാണ് നിനക്ക്. എന്തൊരു ഒഴുക്കാണതിന്. നാവു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് നീ സംസാരിക്കുന്നത്. എത്ര കേട്ടാലും മതിവരാതെ രാപ്പകൽ ഭേദമന്യേ ഞങ്ങൾ ആൺപിറപ്പുകൾ നിന്റെ അറിവിനും അഴകിനും മുന്നിൽ വായും പൊളിച്ച് ഇരിപ്പാണ്. നീ പറയുന്ന ഓരോ വാക്കുകളും ഓരോ പോയിന്റുകളും ഞങ്ങൾക്കു മന:പാഠമാണ്. ആലിപ്പഴം പോലെ അതു പെയ്തിറങ്ങുന്നത് ഞങ്ങളുടെ കാതിലല്ല. കരളിലാണ്. നിന്റെ ശരീര ശാസ്ത്രത്തിന്റെ ക്ലിപ്പു തേടി നടന്ന ഞാനടക്കം അതിഗംഭീര സദാചാര വാദികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് നീ നിന്റെ മനസ്സിന്റെ ക്ലിപ്പുകളിൽ ഞങ്ങളെ അടിമകളാക്കി കെട്ടിയിട്ടു. നീ പറഞ്ഞതൊക്കെയും വേദാന്തങ്ങളായിരുന്നു. ജീവിതാനുഭവങ്ങളുടെ ആഴക്കടലിൽ നിന്ന് മുങ്ങിത്തപ്പിയെടുത്ത മുത്തും പവിഴവുമായിരുന്നു. മനസ്സുള്ള മനുഷ്യ ജീവികളെന്ന നിലയിൽ നിന്നെ എങ്ങനെയാണ്…

    Read More »
  • Kerala

    ഒരു പ്രവാസിയുടെ തോന്ന്യാക്ഷരങ്ങൾ

    പ്രവാസം പലതരത്തിലുണ്ട്.ഇര തേടി പോയവർ.രാഷ്ട്രീയ കാരണങ്ങളാൽ പ്രവാസിക്കുന്നവർ പ്രകൃതികോപങ്ങൾ, യുദ്ധങ്ങൾ, മെച്ചമേറിയ മേച്ചിൽപ്പുറങ്ങൾ, കാലാവസ്ഥ, പ്രണയം…അങ്ങനെ പല ‘പ്രയാസി’കൾ. പുറപ്പാടുകളുടെ ആ വലിയ ഭൂമികയിൽ മലയാളിയുടെ പ്രവാസത്തിന് ഒരു അയൽപക്കസന്ദർശനത്തിന്റെ വലുപ്പവും ദൈർഘ്യവുമേയുള്ളൂ.എങ്കിലും അതുണ്ടാക്കിയ ഫലങ്ങൾ അളക്കാൻ കഴിയുന്നതിലേറെയായിരുന്നു. പ്രധാനമായും ഇരതേടിയാണ് അവൻ നാടു കടന്നത്.തനിക്കു മാത്രമല്ല നാട്ടിലെ കുടുംബത്തിനു വേണ്ടിയും.അങ്ങനെ കിട്ടിയതെല്ലാം അവൻ തന്റെ നാട്ടിൻപുറത്തേക്ക് കടത്തി.അവനോടൊപ്പം പതുക്കെയെങ്കിലും അവന്റെ നാട്ടിൻപുറവും ഇങ്ങനെ ചിലതൊക്കെ നേടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽത്തന്നെ മലയാളിയുടെ പ്രവാസം ആരംഭിച്ചിരുന്നു.ഇന്ത്യയ്ക്ക് ചുറ്റുമുള്ള മറ്റു ബ്രിട്ടീഷ് അധിനിവേശ സ്ഥലങ്ങളിലേക്കുതന്നെയായിരുന്നു കന്നിയാത്രകൾ.സിലോൺ ( ശ്രീലങ്ക), ബർമ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങൾ. ‘കൊളമ്പിലേക്ക് പോയി’, ‘റങ്കൂണിലേക്ക് പോയി’, ‘പെനാങ്ങിലാ’ എന്നൊക്കെയായിരുന്നു അന്നത്തെ കാലത്ത് സാധാരണ കിട്ടിയിരുന്ന മറുപടി. എന്നാൽ ഇതൊന്നുമായിരുന്നില്ല മലയാളികളുടെ യഥാർത്ഥ പ്രവാസജീവിതം.1930 കളിലാണ് അറേബ്യയിൽ ആദ്യമായി എണ്ണപ്പാടങ്ങൾ കണ്ടെത്തിയത്.എന്നാൽ, അതിനുമുൻപും മലയാളികൾ അറേബ്യയിലേക്കു യാത്ര തിരിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പുണ്യഭൂമിയായ മക്കയും മദീനയും അവിടെയായതുകൊണ്ടു മാത്രമല്ല…

    Read More »
  • Kerala

    ദിലീപിനെ വിടാതെ ക്രൈംബ്രാഞ്ച്

    നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫ്‌ളാറ്റില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.കൊച്ചി കുസാറ്റ് റോഡിലുള്ള അല്‍ഫിയ നഗറിലെ വില്ലയിലാണ് റെയ്ഡ് നടത്തിയത്.  നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം തേടിയത്.എന്നാൽ വീട്ടില്‍ നിന്ന് ഒന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടില്ലെന്നാണ് വിവരങ്ങള്‍. ഇവിടെ ആള്‍ താമസമുണ്ടായിരുന്നില്ല. സിനിമാക്കാര്‍ ഒത്തുകൂടുന്ന ഇടമാണ് ഇതെന്ന് പിന്നീട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    Read More »
  • India

    ഐപിഎല്‍ 2022 ലെ ഏറ്റവും വിലയേറിയ താരമായി ഇഷാന്‍ കിഷൻ

    ഐപിഎല്‍ 2022 ലെ ഏറ്റവും വിലയേറിയ താരമായി ഇഷാന്‍ കിഷന്‍.മുംബൈ ഇന്ത്യന്‍സ് ആണ് താരത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 15.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് ഇതിന് മുൻപുള്ള ഏറ്റവും വിലയേറിയ താരം. പഞ്ചാബ് കിങ്‌സും പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സും പത്ത് കോടി വരെ താരത്തിന് വില പറഞ്ഞ് മുംബൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.അവസാനം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും മറികടന്ന് 15.25 കോടിക്ക് നിത അമ്ബാനിയുടെ ടീം ഇഷാനെ സ്വന്തമാക്കുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലായിരുന്നു ലേലം.

    Read More »
  • Crime

    ഒമ്പത്കാരന്  പീഡനം, പ്രതിക്ക് ഇരുപത് വർഷം കഠിനതടവ്

    തി രു വ ന ന്തപുരം > ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറി(53)നെ ഇരുപത് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ്  മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പറയുന്നുണ്ട്. 2019 ജൂൺ 27 വൈകിട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിൻ്റെ മുകളിലത്തെ നിലയിലാണ് കുട്ടി വാടകയ്ക്ക് താമസിക്കുന്നത്. ട്യൂഷൻ കഴിഞ്ഞിട്ട്  മൂന്നാം ക്ലാസ്സ്കാരനായ കുട്ടി തിരിച്ച് വരവെ പ്രതി കുട്ടിയെ തൻ്റെ വീട്ടിനുള്ളിലേക്ക് വിളിച്ചു. തുടർന്ന് കുട്ടിയെ അകത്തുള്ള മുറിയിലേക്ക് കൊണ്ട് പോയി. പ്രതി കുട്ടിയെ തൻ്റെ മടിയിൽ പിടിച്ചിരുത്തിയതിന് ശേഷം കുട്ടിയുടെ നിക്കർ ഊരി ലൈംഗീമായി പീഡിപ്പിച്ചു.കുട്ടി തന്നെ വിടാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. പീഡനത്തിൽ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റിയതിന് ശേഷം ഓടി വീട്ടിലേക്ക് പോയി. ഈ…

    Read More »
  • Kerala

    വേനൽച്ചൂടിൽ ആശ്വാസമായി മഴ

    തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി തെക്കൻ കേരളത്തിൽ പരക്കെ വേനൽമഴ. ശക്തമായ കാറ്റോടും ഇടിയോടും കൂടിയാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്തത്.മഴ പെയ്ത സ്ഥലങ്ങളിൽ കടുത്ത ചൂടിന് ഇതോടെ അൽപം ആശ്വാസമായിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരുന്നു പരക്കെ മഴ ലഭിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി കോട്ടയം ജില്ലകളിൽ മഴ ലഭിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 45 മിനിറ്റില്‍ 39 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ തെക്കന്‍ മധ്യ ജില്ലകളില്‍ ഇന്ന് രാത്രിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴപെയ്യും. മധ്യ,തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

    Read More »
Back to top button
error: