KeralaNEWS

ഷാപ്പിൽ മാത്രമല്ല, ഇനി വീട്ടിലുമുണ്ടാക്കാം നല്ലൊന്നാന്തരം രുചിയുള്ള മീൻ കറി 

ള്ള് ഷാപ്പിലെ മീൻ കറിയെന്നാൽ മലയാളികൾക്കൊരു വികാരമാണ്.ഷാപ്പിൽ മാത്രമല്ല ഇനി വീട്ടിലുമുണ്ടാക്കാം നല്ലൊന്നാന്തരം എരിവുള്ള, രുചിയുള്ള മീൻ കറി ..!

 

ഈ കറിക്ക് കൂടുതൽ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ചാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയൻ മുളകോ കാശ്മീരി മുളകോ ചൂട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം നന്നായി അരച്ചെടുക്കുക.ആവശ്യമെങ്കിൽ ഇത് കൂടുതലായ് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Signature-ad

 

നെയ്മീൻ, ചൂര, വറ്റ, ആകോലി, ഏതു മീനും ഇതിനായി തിരഞ്ഞെടുക്കാം.

ചേരുവകൾ

  1. കഴുകി വൃത്തിയാക്കി മുറിച്ച മീൻ കഷണം – (അരകിലോ കണക്കിൽ)
  2. ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – 100ഗ്രാം
  3. ഇഞ്ചി ചതച്ചത് – 30ഗ്രാം
  4. വെളുത്തുള്ളി ചതച്ചത് – 30 ഗ്രാം
  5. പച്ചമുളക് നീളത്തിൽ കീറിയത് – 2 എണ്ണം
  6. കറിവേപ്പില – ആവശ്യത്തിന്
  7. കല്ലുപ്പ് – ആവശ്യത്തിന്
  8. കുടംപുളി ചൂട് വെള്ളത്തിൽ കുതിർത്തത് -3 എണ്ണം
  9. വാളൻപുളി – 15ഗ്രാം
  10. പിരിയൻ/കാശ്മീരി മുളക് അരച്ചത് -30ഗ്രാം (എരിവിന് അനുസരിച്ചു അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
  11. മല്ലിപൊടി -10ഗ്രാം
  12. മഞ്ഞൾപൊടി -5ഗ്രാം
  13. വറുത്തുപൊടിച്ച ഉലുവ പൊടി -5ഗ്രാം
  14. കുരുമുളക് പൊടി – 2ഗ്രാം
  15. വെളിച്ചെണ്ണ -ആവശ്യത്തിന്
താളിക്കാൻ
കടുക് -5ഗ്രാം
ചെറിയഉള്ളി -2 ഏണ്ണം
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു മൺ ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക അതിലേക്കു ചുവന്നുള്ളിയിട്ട് നന്നായി വഴറ്റുക. ശേഷം അരച്ച മുളകും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഉലുവാപ്പൊടിയും കുരുമുളകുപൊടിയുമിട്ട് എണ്ണ തെളിയുന്നവരെ ചെറുചൂടിൽ നന്നായി മൂപ്പിക്കുക.അതിലേക്കു പച്ചമുളകും കറിവേപ്പിലയും കൊടംപുളിയും(തോട്ടുപുളി) പിഴിഞ്ഞ വാളൻ പുളിയും കല്ലുപ്പും ആവശ്യത്തുന് വെള്ളവും ചേർത്ത് തിളപ്പിക്കുക.

 

ചാറു തിളക്കുമ്പോൾ മീനിട്ട് ചെറിയ തീയിൽ ചാറു കുറുകി മീൻ വേകുന്നതുവരെ പാകം ചെയുക. വേറൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു മീൻ കറിയിലേക്കു താളിച്ചൊഴിച്ച് അടച്ചുവെക്കുക.കുറഞ്ഞത് ഒരു മണിക്കൂർ തണുത്തതിനു ശേഷം ഉപയോഗിക്കാം.

Back to top button
error: