NEWSWorld

സ്ത്രീകൾ ബിക്കിനിയും ബ്രായും ധരിച്ച് സമൂഹമാധ്യമങ്ങളിൽ ഫോട്ടോയിടരുതെന്ന് ഉപദേശം

സമൂഹത്തിൻ്റെ കണ്ണാടിയാണ് സോഷ്യൽ മീഡിയ. വിമർശങ്ങളും വിയോജിപ്പുകളും സ്നേഹവും വിദ്വേഷവും ഉപദേശവും പരാതിയുമൊക്കെ മറയില്ലാതെ പ്രകടിപ്പിക്കാനുള്ള മാധ്യമം. പക്ഷേ സംപ്രേക്ഷകന് കല്ലറും പൂമാലയും യഥോചിതം ലഭിച്ചു കൊണ്ടിരിക്കും. ബിക്കിനികളും ബ്രാകളും പോലുള്ള വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടരുതെന്ന് യു.എസിലെ പ്രശസ്തനായ പാസ്റ്റർ ബ്രയാൻ സോവ് സ്ത്രീ സമൂഹത്തെ ഉപദേശിച്ചു. അദ്ദേഹത്തെ ട്രോളി കൊല്ലുകയാണിപ്പോൾ സോഷ്യൽമീഡിയ

സ്ത്രീകൾ ബിക്കിനികളും ബ്രാകളും പോലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ചിത്രങ്ങൾ എടുത്ത് ഓൺലൈനിൽ പങ്കിടരുതെന്ന് നിർദ്ദേശിച്ച യു.എസിലെ പ്രശസ്തനായ പാസ്റ്റർ ബ്രയാൻ സോവ്ന് ഇപ്പോൾ വിമർശന പെരുമഴ. യൂട്ടായിലെ ഓഗ്‌ഡനിലെ റെഫ്യൂജ് ചർച്ചിലെ പുരോഹിതനാണ് ബ്രയാൻ സോവ്. അഞ്ചു കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ട ഫോട്ടോകളെ കുറിച്ച് സ്‌ത്രീകളെ ഉപദേശിച്ച ബ്രയാൻ സോവ്നെ ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളി കൊല്ലുകയാണ്.

ട്വീറ്ററിൽ, ബ്രയാൻ സോവ് കുറിച്ചത് ഇങ്ങനെയാണ്:
“പ്രിയപ്പെട്ട വനിതകളെ, ഇനി എന്തൊക്കെ പറഞ്ഞാലും ലോകട്ട് ഷർട്ടുകൾ, ബിക്കിനികൾ, ബ്രാ, അടിവസ്‌ത്രങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും ധരിച്ച് നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ ഭാരം കുറഞ്ഞു എന്ന് കാണിക്കാൻ ഇതിന്റെ ആവശ്യമില്ല. നിങ്ങളുടെ നവജാത ശിശുവിനെ കാണിക്കാനല്ല, നിങ്ങളുടെ ജനന കഥ രേഖപ്പെടുത്താനും ഇതിന്റെയൊന്നും ആവശ്യമില്ല.”

സോഷ്യൽ മീഡിയയിൽ ശരീരം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടരുതെന്ന ഈ പ്രസ്താവനയ്ക്ക് ശേഷം ബ്രയാൻ സോവ്നെ ഒരു സ്ത്രീവിരുദ്ധനായി ജനങ്ങൾ മുദ്രകുത്തുകയാണ്. ഇതേതുടർന്ന്, വലിയ വിമർശനങ്ങളാണ് ബ്രയാൻ സോവ് നേരിടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ, സോവിന്റെ പോസ്റ്റിന് പതിനായിരകണക്കിന് റീട്വീറ്റുകളും കമന്റുകളും ലഭിച്ചു, അവയിൽ പലതും രോഷാകുലരായ വിമർശകരിൽ നിന്നാണ്:
“പ്രിയപ്പെട്ട ബ്രയാൻ, ശരീരത്തെ സ്നേഹിക്കുകയോ, ശരീരത്തെ സ്നേഹിക്കാൻ പഠിക്കുകയോ ചെയ്യുന്ന ശക്തരായ സ്ത്രീകൾ നിങ്ങൾക്ക് ഭീഷണിയാകുന്നില്ലെങ്കിൽ, ലൈംഗികതയുള്ള, സ്ത്രീവിരുദ്ധമായ പരാമർശങ്ങളിൽ നിന്ന് നിങ്ങൾ വിട്ടു നിൽക്കുക. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി വായടച്ച് ഇരിക്കൂ…”
ഒരാൾ അഭിപ്രായപ്പെട്ടു.

“പ്രിയപ്പെട്ട ബ്രയാൻ, സഹാനുഭൂതിയെക്കാളും തുല്യതയെക്കാളും സഭ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിനും പേരുകേട്ടതാകുന്നത് നിങ്ങളെപ്പോലുള്ള പാസ്റ്റർമാർ കാരണമാണ്. നിങ്ങൾ നിങ്ങളുടെ മാത്രം കാര്യം നോക്കാൻ ശീലിക്കണം…”
എഴുത്തുകാരൻ ജോൺ പാവ്ലോവിറ്റ്സ് നിർദ്ദേശിച്ചു.
ബ്രയാൻ സോവിൻ്റെ സ്തുതിഗീതങ്ങളും സങ്കീർത്തനങ്ങളും കേൾക്കാനായി സ്‌പോട്ടിഫൈയിൽ പ്രതിമാസം 5,0000 ശ്രോതാക്കളെങ്കിലും എത്തുന്നു. മതപരമായ സുവിശേഷങ്ങൾ യൂട്യൂബ് മ്യൂസിക്, ആപ്പിൾ മ്യൂസിക് എന്നിവ പോലെയുള്ള മറ്റ് സ്ട്രീമിംഗ് സേവനങ്ങളിലും ലഭ്യമാണ്. അതേസമയം, ഇദ്ദേഹം തീവ്ര യാഥാസ്ഥിതിക ചിന്തകൾക്കും, വിവാദ പരാമർശങ്ങൾക്കും കുപ്രസിദ്ധനാണ്. ഇത്തരമൊരു പരാമർശം നടത്തിയതിനെ തുടർന്നുള്ള പ്രകോപനത്തിന്റെ ഭാഗമായി നിരവധി സ്ത്രീകളിൽ നിന്ന് ആവശ്യപ്പെടാത്ത ലൈംഗിക ചിത്രങ്ങളും വീഡിയോകളും തനിക്ക് ലഭിച്ചതായും ബ്രയാൻ സോവ് കൂട്ടിച്ചേർത്തു.

എന്നാൽ ഇത്രയൊക്കെ വിമർശനം നേരിട്ടിട്ടും, സോവ് തന്റെ അഭിപ്രായത്തെ ന്യായീകരിക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു:
“ഞാൻ നിങ്ങളെ വെറുക്കുന്നില്ല. എന്നാൽ, നമ്മൾ എല്ലാവരും കപടനാട്യക്കാരും പാപികളും ധാർമ്മിക വിഡ്ഢികളുമാണ്…”
ഇദ്ദേഹം പറയുന്നു:
“ക്രിസ്തുവിലൂടെ നിങ്ങളുടെ പാപത്തിന്റെ ഭാരത്തിൽ നിന്നുള്ള മോചനം”
സോവ് തന്റെ ട്വിറ്റർ വിമർശകരോട് പറയുന്നു:
“ഇന്ന് എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും. ദൈവത്തിന്റെ കാരുണ്യം എന്നിലും എന്റെ വീട്ടിലും ഉള്ളതുപോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ”
ബ്രയാൻ സോവ് കൂട്ടിച്ചേർത്തു.

Back to top button
error: