പ്ലസ്ടു കോഴ കേസില്‍ മുന്‍ എംഎല്‍എ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് അറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി അറിയിച്ചു.
2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് ആരംഭിക്കുന്നതിനായി ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി. ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.