FeatureMovieNewsthen Special

ഇന്ന് പ്രണയ ദിനം.! കുറച്ച് ചിത്രങ്ങളിതാ…

മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച, ആളുകൾ ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയ ചിത്രങ്ങള്‍ ഒന്ന് കൂടി കണ്ടു നോക്കിയാലോ? പ്രണയം ഇത്ര സുന്ദരമായ ഒരു പ്രതിഭാസാക്കിയതിന് പ്രണയ സിനിമകൾക്ക് കുറച്ചൊന്നുമല്ല  റോൾ.

പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ചർച്ചയായി. അത്രമേൽ ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന ദരിദ്രം തന്നെയാകും അതിനു കാരണം. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അയാളുടെ എല്ലാ തലങ്ങളില്‍ നിന്നും സിനിമ പറയുന്നു. ബലഹീനതകൾ ഉള്ള നായകന്‍.  അയാള്‍ പ്രണയിക്കുന്നു.
ക്ലാര ഒരു പുഴയാണ് അതില്‍ ജയകൃഷ്ണന്‍ മുങ്ങി, ശുദ്ധനായി.
സിനിമയിലെ പ്രണയ രംഗങ്ങളും, ഇടക്കൊക്കെ പെയ്യുന്ന മഴയും, പശ്ചാത്തല സംഗീതവും സിനിമയെ അനുഭവമാക്കുന്നു.

Signature-ad

ആമേൻ എന്ന സിനിമ തീര്‍ച്ചയായും ഒരു പുത്തന്‍ പരീക്ഷണമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കുറെ കൂടി ജന ശ്രദ്ധ നേടുന്നു. സോളമന്‍ എന്ന കഥാപാത്രം എത്ര സുന്ദരമായാണ് ഇന്നും നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്.  ശോശന്ന എന്ന നായിക കഥാപാത്രത്തെയും മിഴിവാർന്നവതരിപ്പിക്കുന്നു. ഒരു ഇടവകയിലെ ജനങ്ങളും, ബാന്‍ഡ് മേളവും, സംഗീതവും നിറമുള്ള ഒരു കഥാഗതി ഒരുക്കുന്നു. അതുവരെ കാണാത്ത ഒരു അനുഭവം.

മാധവിക്കുട്ടിയുടെ  ‘നഷ്ടപ്പെട്ട നീലാംബരി’ യുടെ ദൃശ്യാവിഷ്കാരമാണ് ‘മഴ’ എന്ന സിനിമ. ഭദ്ര നായര്‍ക്ക് അവളുടെ കുട്ടിക്കാലത്തെ സംഗീത അധ്യാപകനോട് തോന്നിയ പ്രണയമാണ് കഥ. ആ പ്രണയം വഴി തിരസ്ക്കരണം ഭയന്ന് അയാളുടെ ഭാര്യ ജ്ഞാനം. വളരെ ആഴമേറിയ കുറെ കഥാപാത്രങ്ങൾ വന്ന് പോകുന്ന കുറെ നിമിഷങ്ങള്‍. സമൂഹം പലപ്പോഴും ഉത്തരം നല്‍കാന്‍ മടിക്കുന്ന ചില ചോദ്യങ്ങള്‍ സിനിമയിലുണ്ട്.  ലെനിൻ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കുന്നത് ബിജു മേനോന്‍, സംയുക്ത വര്‍മ്മ, സിന്ധു ശ്യാം എന്നിവരാണ്.

ആഖ്യാന രീതിയില്‍ വളരെ മികച്ചു നിന്ന പ്രണയ കഥയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’. പൈങ്കിളി പ്രണയം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ മടുത്ത പ്രേക്ഷകരുടെ മുന്നിലേക്ക് വന്ന വിനോദും ആയിഷയും വളരെ സുന്ദരമായിരുന്നു. പ്രണയത്തിൽ കുറച്ച് വിപ്ലവം കൂടി കലര്‍ത്തിയ ചിത്രം യുവാക്കള്‍ക്കിടയിൽ വന്‍ തരംഗമായി. ചിത്രത്തിലെ ഗാനങ്ങളും വിജയമായിരുന്നു.

ഇഷ്ട്ടപെട്ട പെണ്ണിനെ വല്ല വിധേനയും വളയ്ക്കുക- ഇതായിരുന്നു ഒരു കാലം വരെ പ്രണയ ചിത്രങ്ങള്‍. എന്നാല്‍ പൂജ മാത്യുസിന്റെ വരവോടെ അതിന്‌ വിരാമം. സിനിമ- ഓം ശാന്തി ഓശാന.
നാട്ടിലെ ഉപകാരിയായ,  കുങ് ഫു അധ്യാപകനായ ഗിരിയാണ് പൂജയുടെ പ്രേമഭാജനം. ഗിരി ഒരുതരത്തിലും അടുക്കില്ല എന്ന് മനസിലായി എങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പൂജ പിന്മാറുന്നില്ല. ഒരു സാധാരണ പെൺപക്ഷ സിനിമയുടെ അപ്പുറത്താണ് പൂജയുടെ കഥ. നായകന്‍മാരുടെ പേരിനോട് ചേര്‍ത്ത് മാത്രം അറിയപ്പെട്ടുകൊണ്ടിരുന്ന സിനിമ സംസ്കാരത്തിന് തന്നെ ഒരു മാറ്റമായിരുന്നു ‘ഓം ശാന്തി ഓശാന’.
സംവിധാനം : ജൂഡ് ആന്റണി.
നസ്രിയ, നിവിൻ പോളി എന്നിവര്‍ പ്രധാന വേഷത്തില്‍.

കുറച്ചധികം പ്രണയങ്ങളാണ് അഞ്ജലി മേനോന്റെ ‘ബാംഗ്ലൂര്‍ ഡയ്സ്’ മൂന്ന് കസിൻസ് അവര്‍ പല രീതിയില്‍ ബാഗ്ലൂര്‍ എത്തുന്നു. അവരുടെ പ്രണയങ്ങളാണ് കഥ. എത്ര മനോഹരമായാണ് ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് കൃത്യമായി ചേർന്നിരിക്കുന്നത്. അജു, കുട്ടന്‍, കുഞ്ചു – മൂന്ന്‌ പേര്‍ക്കും അവരുടെ ജീവിതത്തിലേക്ക് മൂന്ന്‌ തരത്തിലുള്ള ആളുകള്‍ കടന്ന് വരുന്നു. ബന്ധങ്ങളുടെ വില അതിന്റെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നു. പുതിയ വഴിയില്‍ നടന്ന ഒരു ചിത്രം. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ വിവിധ തലങ്ങളില്‍ ഒരു യാത്രയാണ്

Back to top button
error: