Month: February 2022
-
Crime
ഫേസ്ബുക്കിലൂടെ പ്രണയം: സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍.
പാലായിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെയാണ് പാലാ സി.ഐ. കെ പി തോംസൺ അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിൽ ആയത്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടിയുമായി പരിചയമുള്ള പ്രതി പാലായിൽ വച്ച് പെൺകുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകനെത്തിയ വിദ്യാർഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. മാതാപിതാക്കൾ പാലാ സ്റ്റേഷനില്‍ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പാലാ സി.ഐ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ…
Read More » -
India
യുക്രൈനിലുള്ള ഇന്ത്യക്കാർ തൽക്കാലം മടങ്ങണമെന്ന് ഇന്ത്യൻ എംബസി.
യുക്രൈനിൽ നിലവിലുള്ള അവസ്ഥയെ തുടര്‍ന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറിയിപ്പ്. യുക്രൈനിലുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ തല്ക്കാലം രാജ്യം വിടണമെന്നും എംബസ്സി അറിയിച്ചു. റഷ്യയിൽ യുദ്ധ സംഘർഷത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. സംഘർഷ സാധ്യതയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എംബസി തല്ക്കാലം അടയ്ക്കി. അതിനിടെ, യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അതേതുടർന്ന് ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു. ‘ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത്. യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി…
Read More » -
Kerala
ചോദ്യം ചെയ്യല്‍ നടന്നില്ല, സ്വപ്ന മടങ്ങി
സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും നടന്നില്ല, ചോദ്യം ചെയ്യലിന് ഇ.ഡി സ്വപ്ന ഓഫീസിലെത്തിയെങ്കിലും തിരിച്ചുപോകുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്ന സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ഇ.ഡി ചോദ്യം ചെയ്യൽ ഒഴിവാക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്നെ സ്വപ്നയെ ചോദ്യം ചെയ്യൻ ഇ.ഡി നോട്ടീസ് നൽകിയേക്കും. രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയത്. അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന മകനൊപ്പം ഇന്ന് ഇഡി ഓഫീസിൽ എത്തിയത്. ആരോഗ്യവിവരങ്ങൾ അറിയിച്ച ശേഷം അവർ തലസ്ഥാനത്തേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ “അശ്വത്ഥമാവ് വെറും ഒരു ആന” എന്ന പുസ്തകത്തിലെ പരാമർശങ്ങളോട് പ്രതികരിച്ചപ്പോഴാണ് സ്വപ്ന രൂക്ഷ പ്രതികരണങ്ങൾ നടത്തിയത്. കേസിൽ പുതിയ വഴിത്തിരിവുകൾവന്നേക്കാം. പുസ്തക പ്രകാശനം വലിയ ചര്‍ച്ചയായതിന് പിന്നാലെ പുതിയ പ്രതികരണങ്ങളുടെ വിശദാംശങ്ങൾ ആരായാൻ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുകയായിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെ…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാല 17ന്: പൊങ്കാല ക്ഷേത്രപരിസരത്ത് അനുവദിക്കില്ല
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല എന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Read More » -
Breaking News
ചലച്ചിത്രനടി മറീന മൈക്കിൾ കുരിശിങ്കൽ ഗാർഹിക പീഡനം ആരോപിച്ച് സംവിധായകനായ ഭർത്താവിനെതിരെ കോടതിയിൽ, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്‌റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്. ഈ മാസം 28 വരെ അറസ്‌റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്‌റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. നടി മറീന മൈക്കല്‍ കുരിശിങ്കലിനെ മൂന്നാം എതിര്‍കക്ഷിയാക്കിയാണു സംവിധായകന്‍ എസ്.എസ്. ജിഷ്‌ണു (ജിഷ്‌ണു ശ്രീകണ്‌ഠന്‍) കോടതിയെ സമീപിച്ചത്. വ്യത്യസ്‌ത സമുദായക്കാരായ ജിഷ്‌ണുവും മറീനയും സ്‌പെഷല്‍ മാരേജ് ആക്‌ട്‌പ്രകാരം വിവാഹം ചെയ്‌തവരാണ്. നടിയെ താനാണു സിനിമാരംഗത്തു പ്രോത്സാഹനം നല്‍കിയതെന്നും തിരക്കുള്ള താരമായതോടെ തന്നോട് അകലാന്‍ ലക്ഷ്യമിട്ടു നടി പ്രശ്‌നമുണ്ടാക്കുകയാണ് എന്നുമാണ് ജിഷ്‌ണുവിന്റെ പരാതി. മലയാളത്തിനു പുറമേ തമിഴ്, കന്നട സിനിമകളില്‍ മെറീന സജീവമാണ്. അമര്‍ അക്‌ബര്‍ അന്തോണി, ഹാപ്പി വെഡിങ്‌സ്, ചങ്ക്‌സ്, കുംബാരീസ്, വികൃതി തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മറീന അഭിനയിച്ചിട്ടുണ്ട്. സണ്ണി വെയിന്‍ നായകനായ പിടികിട്ടാപ്പുള്ളിയാണു ജിഷ്‌ണു ശ്രീകണ്‌ഠന്‍ സംവിധാനം ചെയ്‌ത ആദ്യ ചിത്രം. ജിഷ്‌ണുവിനോട് ഇന്ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Read More » -
Kerala
ആരോപണം എന്റെ അറിവോടെയല്ല’; എംഎം മണിക്ക് മറുപടിയുമായി കെ കൃഷ്ണന്‍കുട്ടി
‘ആരോപണം എന്റെ അറിവോടെയല്ല’; എംഎം മണിക്ക് മറുപടിയുമായി കെ കൃഷ്ണന്‍കുട്ടി സംഭവത്തില്‍ മുന്‍ വൈദ്യുത മന്ത്രിയായിരുന്ന എംഎം മണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം 15 Feb 2022 12:56 PM റിപ്പോർട്ടർ നെറ്റ്‌വർക്ക് കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുന്‍ മന്ത്രിക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ചെയര്‍മാനായ ബി അശോകന്‍ ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കുറ്റപ്പെടുത്തി എന്തിനാണ് ഇങ്ങനെ ഒരു കുറിപ്പെന്ന് ചോദിച്ചു. എന്നാല്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയല്ല പോസ്റ്റ്. ബോര്‍ഡ് അറിയാതെ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എംഎം മണിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് ചെയര്‍മാന്റ് വിശദീകരണമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ മുന്‍ വൈദ്യുത മന്ത്രിയായിരുന്ന എംഎം മണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. അശോകന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊക്കെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയായ കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോയെന്നുമാണ് എംഎം…
Read More » -
NEWS
‘വാഴപ്പിണ്ടി’ ഉത്തമം, മൂത്രാശയ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാനും
ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ‘വാഴപ്പിണ്ടി’. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറയ്ക്കാനും ശരീരത്തിലെ ടോക്സിനുകളെ അകറ്റാനുമൊക്കെ വാഴപ്പിണ്ടി മികച്ച ഫലം തരുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നാരുകളാൽ സമൃദ്ധമായ വാഴപ്പിണ്ടി ദഹനപ്രക്രിയയെ സുഗമമാക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഉത്തമപരിഹാരമാണ്. അതിനാൽ വാഴപ്പിണ്ടി പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയും. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. ജീവകം ബി ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്‍റെ കലവറയാണ്. ഇത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കും. വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. മാത്രമല്ല ശരീരത്തിന്‍റെ ആസിഡ്നില നിയന്ത്രിക്കാനും സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് ഉത്തമമാണ്. വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാം വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുക്കുക.…
Read More » -
Kerala
തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട നടൻ ദിലീപ് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് ആക്രമണത്തിന് ഇരയായ നടി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട ദിലീപ് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് ആക്രമണത്തിന് ഇരയായ നടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയില്‍ അപേക്ഷ നല്കി. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്നും നടി കോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
Read More » -
India
കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത്
ഐഎസ് എല്ലില്‍ ഇന്നലത്തെ വിജയത്തോടെ മൂന്നാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്.ഇന്നലെ നടന്ന മത്സരത്തില്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെയാണ് വീഴ്ത്തിയത്.മത്സരത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം മിനുറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ, പ്രതിരോധ താരം എനസ് സിപോവിച്ചാണ് കൊമ്ബന്മാരുടെ വിജയ ഗോള്‍ നേടിയത്.ജയത്തോടെ 15 മത്സരങ്ങളില്‍ 26 പോയിന്റായ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ഈ മാസം പത്തൊന്‍പതിന് കരുത്തരായ എ ടി കെ മോഹന്‍ ബഗാനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.നിലവിൽ രണ്ടാം സ്ഥാനത്താണ് മോഹൻ ബഗാൻ.
Read More »
