LIFEMovie

സോമന്റെ കൃതാവ് ” ആലപ്പുഴയിൽ..

 

വിനയ് ഫോർട്ട്,
കക്ഷി അമ്മിണിപ്പിള്ള, ഫേസ്,ഡൈവോഴ്സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന “സോമന്റെ കൃതാവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ആരംഭിച്ചു.
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,മനു ജോസഫ്,ജയൻ ചേർത്തല,നിയാസ് നർമ്മകല,സീമ ജി നായർ എന്നിവർക്കൊപ്പം,ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലന പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന
” സോമന്റെ കൃതാവ് “,
മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്-മിഥുൻ കുരുവിള,രാഗം മൂവീസ്സ്-
രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.
ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവ്വഹിച്ച സുജിത്ത് പുരുഷൻ ഈ ചിത്രത്തിൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.രഞ്ജിത്ത് കെ ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ.

 

Back to top button
error: