തൃശൂര്‍: ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കിടെ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട ടി.ടി.ഇയെ മര്‍ദിക്കുകയും ടിക്കറ്റ് ചാര്‍ട്ടും മൊബൈല്‍ ഫോണും തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ തൃശൂരിൽ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.മർദ്ദനത്തിൽ പരിക്കേറ്റ ടി.ടി.ഇ പെരുമ്ബാവൂര്‍ സ്വദേശി ബെസി (35)യെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് പിന്നീട് കളമശ്ശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ 15 തൊഴിലാളികള്‍ ട്രെയിനില്‍ നാട്ടിലേക്ക് യാത്രക്കാരായി ഉണ്ടായിരുന്നു. ആലുവക്കും തൃശൂരിനും ഇടയിലാണ് ടി.ടി.ഇ പരിശോധനക്ക് എത്തിയത്. ബംഗാളി തൊഴിലാളികള്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ അറിയിക്കുന്നത്.