ചലച്ചിത്രനടി മറീന മൈക്കിൾ കുരിശിങ്കൽ ഗാർഹിക പീഡനം ആരോപിച്ച് സംവിധായകനായ ഭർത്താവിനെതിരെ കോടതിയിൽ, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
മലയാളത്തിനു പുറമേ തമിഴ്, കന്നട സിനിമകളില്‍ സജീവമാണ് മറീന മൈക്കിൾ. സണ്ണി വെയിന്‍ നായകനായ പിടികിട്ടാപ്പുള്ളി ഉൾപ്പടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ജിഷ്ണു ശ്രീകണ്ഠന്. വ്യത്യസ്ത സമുദായക്കാരായ മറീനയും ജിഷ്ണുവും സ്പെഷല്‍ മാരേജ് ആക്ട്പ്രകാരം വിവാഹം ചെയ്തവരാണ്
കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്. ഈ മാസം 28 വരെ അറസ്റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. നടി മറീന മൈക്കല്‍ കുരിശിങ്കലിനെ മൂന്നാം എതിര്‍കക്ഷിയാക്കിയാണു സംവിധായകന് എസ്.എസ്. ജിഷ്ണു (ജിഷ്ണു ശ്രീകണ്ഠന്) കോടതിയെ സമീപിച്ചത്.
വ്യത്യസ്ത സമുദായക്കാരായ ജിഷ്ണുവും മറീനയും സ്പെഷല്‍ മാരേജ് ആക്ട്പ്രകാരം വിവാഹം ചെയ്തവരാണ്. നടിയെ താനാണു സിനിമാരംഗത്തു പ്രോത്സാഹനം നല്‍കിയതെന്നും തിരക്കുള്ള താരമായതോടെ തന്നോട് അകലാന്‍ ലക്ഷ്യമിട്ടു നടി പ്രശ്നമുണ്ടാക്കുകയാണ് എന്നുമാണ് ജിഷ്ണുവിന്റെ പരാതി. മലയാളത്തിനു പുറമേ തമിഴ്, കന്നട സിനിമകളില്‍ മെറീന സജീവമാണ്.
അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡിങ്സ്, ചങ്ക്സ്, കുംബാരീസ്, വികൃതി തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മറീന അഭിനയിച്ചിട്ടുണ്ട്. സണ്ണി വെയിന്‍ നായകനായ പിടികിട്ടാപ്പുള്ളിയാണു ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്ത ആദ്യ ചിത്രം. ജിഷ്ണുവിനോട് ഇന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.