Month: February 2022
-
Kerala
ഹരി എസ് കര്‍ത്തയെ നിയമിച്ചത് സ്വന്തം തീരുമാനമെന്നും സർക്കാർ തലയിടേണ്ടെന്നും ഗവർണർ, ഗവണ്മെൻ്റും ഗവർണറും വീണ്ടും തുറന്ന പോരിലേയ്ക്ക്
തിരുവനന്തപുരം: ഗവര്‍ണറുടെ അഡിഷണല്‍ പി എ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതോടെ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ വീണ്ടുമൊരു ശീതസമരത്തിനു തുടക്കമായി. ഈ നിയമനത്തിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സണൽ സ്റ്റാഫ് പദവിയിൽ നിന്ന് രാജിവെച്ച് ഇവർ വീണ്ടും പാർട്ടി പ്രവർത്തകരായി തിരികെയെത്തുന്നു. ഇങ്ങനെ പാർട്ടി കേഡറുകളെ വളർത്തുന്ന രീതിയോട് യോജിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന പേഴ്സണൽ സ്റ്റാഫ് നിയമനം നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ…
Read More » -
Crime
നമ്പര്‍ 18 ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവ് ഒളിവിലെന്നു പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവ് ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, സിഐമാരായ ബിജു, അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു. കേസിലെ പ്രതികളിലൊരാളായ സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു. റോയ് വയലാറ്റ് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ചോദ്യം ചെയ്യലിനു ഹാജരായില്ല. പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണെന്നും ഡിസിപി പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും.
Read More » -
India
പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു
കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു ന്യൂഡല്‍ഹി: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനപറ്റിലുണ്ടായ വാഹനാപകടത്തിലാണ് മരണം.രാത്രി ഒമ്ബതുമണിയോടായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്കുള്ള യാത്രയിൽ അദ്ദേഹം സഞ്ചാരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കർഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഡൽഹി ചെങ്കോട്ടയിലുണ്ടായ പതാക ഉയർത്തലിനെതിരെ ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.തുടർന്ന് ചെങ്കോട്ടയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു.സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രവരി ഒമ്ബതിന് ഇദ്ദേഹം അറസ്റ്റിലായിരുന്നു.
Read More » -
Kerala
കേരള സർവ്വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് വൻ വിജയം
ഭൂരിപക്ഷം കോളജ് യൂണിയനുകളും SFI ഒറ്റക്ക് നേടി. കൗൺസിലർമാരുടെ എണ്ണത്തിലും SFI ക്കാണ് മുൻതൂക്കം. KSU വിന്റെ കൈവശമുണ്ടായിരുന്ന കോളജ് യൂണിയനുകളടക്കം പിടിച്ചെടുത്താണ് SFI മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാൾ 20 ലധികം കോളജ് യൂണിയനുകൾ SFI നേടിയിട്ടുണ്ട്.
Read More » -
Kerala
ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി. രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍
പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് എ.കെ. ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
Kerala
ട്രക്കിങ് നടത്താൻ തിരുവനന്തപുരത്ത് നാലിടങ്ങളിൽ മാത്രം അനുമതി
തിരുവനന്തപുരം ജില്ലയിൽ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് നടത്താൻ കഴിയുന്നത് നാലിടങ്ങളിൽ മാത്രമാണ്. അഗസ്ത്യകൂടം, പാണ്ടിപ്പത്ത്, സീതാതീർത്ഥം, വരയാട്ടുമൊട്ട എന്നിവിടങ്ങളാണത്. മറ്റിടങ്ങളിലെ അനധികൃത ട്രക്കിങ് വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ ട്രക്കിങ് അഗസ്ത്യകൂടവും വരയാട്ടുമൊട്ടയുമാണ്. അഗസ്ത്യകൂടത്തിൽ 1868 മീറ്റർ പൊക്കത്തിലും വരയാട്ടുമൊട്ടയിൽ 1200 മീറ്റർ പൊക്കത്തിലുമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ട്രക്കിങ് നടത്താവുന്നത്. ഇവ കൂടാതെ 1600 മീറ്റർ പൊക്കമുള്ള പൊന്മുടി സീതാതീർത്ഥം, 1450 മീറ്റർ പൊക്കമുള്ള പാണ്ടിപ്പത്ത് എന്നിവിടങ്ങളിലും വനംവകുപ്പ് ട്രക്കിങ് സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ വനപാലകരുടെയും ഗൈഡിന്റെയും നിയന്ത്രണമുണ്ടാകും. കുളത്തൂപ്പുഴ റേഞ്ചിലെ ശംഖിലി ഉൾവനങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ജീപ്പുസവാരിയും നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. പാണ്ടിപ്പത്തിൽ വൈൽഡ് ലൈഫ് നേരിട്ടാണ് ട്രക്കിങ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വനമേഖലയിലേക്ക് അനധികൃതമായി കടന്ന സംഭവത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 24-ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വലിയ തുക പിഴയായി ഈടാക്കിയ കേസുകളിൽ പ്രതികൾക്ക് ജയിൽശിക്ഷയും ലഭിച്ചിട്ടുണ്ട്.
Read More » -
LIFE
അടിയന്തരാവസ്ഥയിലെ അഭിമാനകഥ, ഡോ. ടി. ആർ. ശിവശങ്കരൻ എന്ന ‘ബ്രതോൾട് ബ്രെശ്ട്’- ഡോ. എൻ പി ചന്ദ്രശേഖരന്റെ ഓർമക്കുറിപ്പ്
ദിവസങ്ങൾക്കുമുമ്പ് ഓർമ്മയായ ഡോ. ടി. ആർ. ശിവശങ്കരന്റെ ജീവിതത്തിലെ അവിസ്മരണീയാദ്ധ്യായത്തിലെ മൂകസാക്ഷിയായ നോട്ടീസ് കണ്ടെത്തി. അക്കാലത്ത് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഡ്വ. സി. എം. സുരേഷ് ബാബുവിന്റെ ശേഖരത്തിൽനിന്ന്. അടിയന്തരാവസ്ഥക്കാലത്ത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പുറത്തിറക്കിയ നോട്ടീസാണിത്. ബ്രതോൾട് ബ്രെഹ്തിന്റെ കവിതയാണ് നോട്ടീസ് പങ്കുവച്ചത്. ടിആർഎസിന്റെ ജീവിതത്തിലെ ആ ചോരപുരണ്ട ഏട് സിഐസിസി ജയചന്ദ്രനെപ്പോലുള്ള സഹപാഠികൾ ഇന്നുമോർക്കുന്നു. പോലീസിന്റെ തേർവാഴ്ചക്കാലം കൂടിയായിരുന്നു അടിയന്തരാവസ്ഥ. പോലീസുകാരും നോട്ടീസുകാര്യം അറിഞ്ഞു. രഹസ്യാന്വേഷണം നടത്തി. മഹാരാജാസിൽ ‘ബ്രശ്ട്’ എന്ന ഒരപകടകാരി എംഎ പഠിക്കാനെത്തിയിരിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. (ബ്രതോൾട്ട് ബ്രെശ്ത് എന്നായിരുന്നു നോട്ടീസിലെ കവിപ്പേര്.) ‘ഓപ്പറേഷൻ ബ്രശ്ട്’ തയ്യാറായി. പോലീസ് മഹാരാജാസിലേയ്ക്ക്. ക്യാമ്പസിൽ പോലീസ് വിലസിയ കാലം. കെ എസ് യു നേതാക്കൾ പോലീസ് ജീപ്പിൽ കോളജിൽ വന്നിരുന്ന കാലം. ഒരു നേതാവിന്റെ വരവ് എന്നും നാടകീയമായിരുന്നു. അയാളെയുംകൊണ്ട് പോലീസ് ജീപ്പ് ഇരമ്പി വരും. മഹാരാജാസിന്റെ മുറ്റത്ത് വട്ടമിട്ട് സഡൻ…
Read More » -
Crime
അധ്യാപികയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി പണം കവരാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
തലസ്ഥാന നഗരിയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരാനുഭവം നേരിടേണ്ടി വന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്‌കൂളിലെത്തി അധ്യാപികയെ നിർബന്ധപൂർവ്വം ഒരാൾ കാറിൽ കയറ്റിക്കൊണ്ടു പോകുന്നു. വാഹനത്തിൽ വച്ച് അക്രമി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഭാഗ്യം കൊണ്ടു രക്ഷപെട്ട അധ്യാപിക പൊലീസിൽ പരാതി നൽകി.ഒടുവിൽ കേസിലെ പ്രതി പൊലീസ് വലയിൽ കുടുങ്ങുകയും ചെയ്തു. കിഴക്കുംഭാഗം സ്വദേശിയായ വെട്ടുകാട് ബാലനഗർ ഭാഗത്ത് താമസിക്കുന്ന ജനീഷ് ജയിംസിനെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്തത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നും ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞാണ് അധ്യാപികയെ ബലമായി ഇയാൾ കാറിൽ കയറ്റിയത്. തുടർന്ന് അധ്യാപികയോട് ജനീഷ് പണവും സ്വർണവും ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപികയെ ഇയാൾ ആക്രമിക്കുകയും ചെയ്തു. അധ്യാപികയുടെ പരാതിയിൽ കേസെടുത്ത പൊലീസ് രഹസ്യവിവരത്തെത്തുടർന്ന് ആനയറ ഭാഗത്തു നിന്ന് ജനീഷിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ എറണാകുളം റെയിൽവേ പോലീസ്, അടിമാലി, തൃശ്ശൂർ ഈസ്റ്റ്, ആലുവ എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. തമ്പാനൂർ പോലീസ്…
Read More » -
India
ഐക്യരാഷ്ട്രസഭയുടെ മാധ്യമ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന്
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മാധ്യമ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. യുഎന്നിന്റെ മാധ്യമ അക്രെഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനലായി ഏഷ്യാനെറ്റ് ന്യൂസ്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നിന്നുമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് അംഗീകാരം നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ചീഫ് കറസ്‌പോണ്ടന്റ് ഡോ: കൃഷ്ണ കിഷോറിനും ക്യാമറാമാന്‍ ഷിജോ പൗലോസിനുമാണ് അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി യുഎന്നില്‍ നിന്ന് പൊതുസഭ, സുരക്ഷ സമിതി അടക്കമുള്ള കേന്ദ്രങ്ങളിൽനിന്ന് തന്ത്രപ്രധാനമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുമതിയുണ്ട്. മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ഡോ കൃഷ്ണ കിഷോര്‍. ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി എണ്‍പതുകളില്‍ തുടക്കമിട്ട അദ്ദേഹം അമേരിക്കന്‍ മലയാളികൾക്കിടയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനായി. നിലവില്‍ എഷ്യാനറ്റ് ന്യൂസ് അമേരിക്ക ബ്യൂറോ ചീഫും, സ്‌പെഷ്ല്‍ കറസ്‌പോണ്ടന്റുമാണ് അദ്ദേഹം. മാധ്യമ പ്രവര്‍ത്തനത്തില്‍ ഇരുപതിലധികം അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് ക്യാമറമാനും പ്രൊഡഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഷിജോ പൗലോസ്…
Read More »
