CrimeNEWS

ഫേസ്ബുക്കിലൂടെ പ്രണയം: സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍.

പാലായിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെയാണ് പാലാ സി.ഐ. കെ പി തോംസൺ അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിൽ ആയത്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടിയുമായി പരിചയമുള്ള പ്രതി പാലായിൽ വച്ച് പെൺകുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.

സ്കൂളിൽ പോകനെത്തിയ വിദ്യാർഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്.

മാതാപിതാക്കൾ പാലാ സ്റ്റേഷനില്‍ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പാലാ സി.ഐ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി.

പാലായിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെയാണ് പാലാ സി.ഐ. കെ പി തോംസൺ അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിൽ ആയത്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടിയുമായി പരിചയമുള്ള പ്രതി പാലായിൽ വച്ച് പെൺകുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.

സ്കൂളിൽ പോകനെത്തിയ വിദ്യാർഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്.

മാതാപിതാക്കൾ പാലാ സ്റ്റേഷനില്‍
പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പാലാ സി.ഐ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: