‘വാഴപ്പിണ്ടി’ ഉത്തമം, മൂത്രാശയ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാനും
ആരോഗ്യ സുരക്ഷക്കും രോഗപ്രതിരോധത്തിനും 'വാഴപ്പിണ്ടി' ഉത്തമമായ ഔഷധമാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത ഇവയിൽ നിന്ന് ആശ്വാസമേകും. ദഹനപ്രക്രിയയെ സുഗമാക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും. അവഗണിച്ച് ഒഴിവാക്കിയിരുന്ന 'വാഴപ്പിണ്ടി'ക്ക് പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളുണ്ട്
ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ‘വാഴപ്പിണ്ടി’. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറയ്ക്കാനും ശരീരത്തിലെ ടോക്സിനുകളെ അകറ്റാനുമൊക്കെ വാഴപ്പിണ്ടി മികച്ച ഫലം തരുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
നാരുകളാൽ സമൃദ്ധമായ വാഴപ്പിണ്ടി ദഹനപ്രക്രിയയെ സുഗമമാക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഉത്തമപരിഹാരമാണ്.
അതിനാൽ വാഴപ്പിണ്ടി പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയും. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.
ജീവകം ബി ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്‍റെ കലവറയാണ്. ഇത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കും.
വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. മാത്രമല്ല ശരീരത്തിന്‍റെ ആസിഡ്നില നിയന്ത്രിക്കാനും സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് ഉത്തമമാണ്.
വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാം
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുക്കുക. തുടർന്ന് നന്നായി പിഴിഞ്ഞെടുക്കുക. മഴക്കാലമാണെങ്കിൽ വെള്ളം ചേർക്കണ്ട. പിണ്ടിയിൽ ധാരാളം വെള്ളം ഉണ്ടാകും. സ്വാദ് കൂട്ടാൻ പിന്നീട് തേനും ഏലക്കയും ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിക്കുക. രുചികരവും പോഷക സമൃദ്ധവുമായ വാഴപ്പിണ്ടി ജ്യൂസ് തയ്യാറായി. ഇഞ്ചി ചേർത്തും ജ്യൂസ് തയ്യാറാക്കാം.
വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. അമിത വണ്ണവും വയറും കുറയ്ക്കാൻ ഈ ജ്യൂസ് ഫലപ്രദമാണ്. അസിഡിറ്റി കുറയ്ക്കാൻ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാൽ മതി. പ്രമേഹത്തിനുള്ള നല്ലൊരു ഔഷധമായും ഇത് ഉപയോഗിക്കുന്നു.
ഡോ. മഹാദേവൻ