IndiaNEWS

കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത്

എസ് എല്ലില്‍ ഇന്നലത്തെ വിജയത്തോടെ മൂന്നാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്.ഇന്നലെ നടന്ന മത്സരത്തില്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെയാണ്  വീഴ്ത്തിയത്.മത്സരത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം മിനുറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ, പ്രതിരോധ താരം എനസ് സിപോവിച്ചാണ് കൊമ്ബന്മാരുടെ വിജയ ഗോള്‍ നേടിയത്.ജയത്തോടെ 15 മത്സരങ്ങളില്‍ 26 പോയിന്റായ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
ഈ മാസം പത്തൊന്‍പതിന് കരുത്തരായ എ ടി കെ മോഹന്‍ ബഗാനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.നിലവിൽ രണ്ടാം സ്ഥാനത്താണ് മോഹൻ ബഗാൻ.

Back to top button
error: