Month: February 2022

  • Crime

    മോഷണവും ഹൈടെക്, ഒ.എൽ.എക്സിലൂടെ വില്പന നടത്തിയ വണ്ടി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ചു മുങ്ങുന്ന കള്ളന്മാർ പൊലീസ് പിടിയിൽ

    ഒ.എൽ.എക്സ് വഴി ഹൈടെക് മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. ബംഗ്ലൂരുവിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പരപ്പനങ്ങാടി സ്വദേശി ഇഖ്ബാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പൊലീസ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ട്. ഇവർ വിൽപന നടത്തുന്ന വാഹനം, സ്വന്തം വാഹനമോ മോഷ്ടിച്ച വാഹനമോ ആയിരിക്കില്ല. മറ്റാരുടെയെങ്കിലും കയ്യിൽ നിന്ന് താൽക്കാലിക ഉപയോഗത്തിന് വാങ്ങിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. വളരെ ചെറിയ വിലയ്ക്കാണ് ഇവർ കാറുകൾ വിൽക്കുന്നത്. കുറഞ്ഞവിലയിൽ ആകൃഷ്ടരായാണ് പലരും ഇവരെ സമീപിച്ചിരുന്നത്. വിൽപന നടത്തുന്ന സമയത്ത് തന്നെ വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ച് അതുമായി ബന്ധപ്പെട്ട ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു മോഷണം നടത്തിവരികയായിരുന്നു ഈ മൂവർ സംഘം. പിന്നീട് വാഹനം ഉടമകൾ എവിടെയെങ്കിലും നിർത്തി പോകുമ്പോൾ കാർ മോഷ്ടിച്ചു കൊണ്ട് കടന്നുകളയുകയാണ് ഇവരുടെ പതിവ്. തിരുവനന്തപുരം സ്വദേശി കോഴിക്കോട് എത്തി ഒന്നേമുക്കാൽ ലക്ഷം രൂപ കൊടുത്ത് ഇവരിൽ നിന്ന്…

    Read More »
  • India

    മോദിയെ കടന്നാക്രമിച്ച് രാഹുല്‍. വ്യാജ വാഗ്ദാനങ്ങള്‍ കേള്‍ക്കണോ? മോദിയുടെ പ്രസംഗം ശ്രദ്ധിക്കൂ എന്ന് രാഹുല്‍ ഗാന്ധി

    നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ എതിരാളികളെ കടന്നാക്രമണം നടത്തി. നരേന്ദ്ര മോദി, അരവിന്ദ് കേജരിവാള്‍, പ്രകാശ് സിങ് ബാദല്‍ തുടങ്ങിയ നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. വ്യാജ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ മോദിയുടെയും കേജരിവാളിന്റെയും പ്രസംഗം കേട്ടാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞു. ഞാനൊരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. സത്യം മാത്രം പറയണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍  പഞ്ചാബില്‍ പ്രചാരണത്തിന് വന്ന താന്‍ അന്നേ മയക്കുമരുന്നിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും അന്ന് ബിജെപിയും അകാലിദളും എന്നെ പരിഹസിക്കുകയാണ് ചെയ്തത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ മയക്കുമരുന്ന് പ്രശ്‌നമില്ലെന്നാണ് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്.  കൊവിഡ് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടിയെടുക്കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത് പാത്രം കൊട്ടാനും ടോര്‍ച്ചടിക്കാനുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    Read More »
  • Kerala

    സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരം;  അഞ്ചു വർഷം വരെ തടവ് ശിക്ഷയും പിഴയും

    റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കട‍ക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ തടവും, 1000 മുതൽ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള വന‍നിയമത്തിലെ (1961) 27ാം (1) വകുപ്പിലാണ്  സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്നു വിവരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ വനം വകുപ്പ് കേസെടുക്കും.റിസർവ് വനത്തിനും, റിസർവ് ചെയ്യാൻ ഉ‍ദ്ദേശിക്കുന്ന സ്ഥലത്തും നിരോധിത പ്രവൃത്തികൾ നടത്തിയാൽ ഒരേ ശിക്ഷയാണ്. വനത്തിന് നാശം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക.അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാം. #keralapolice #keralaforest

    Read More »
  • Kerala

    പാലക്കാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; ഭാര്യ അവശനിലയിൽ ആശുപത്രിയിൽ

    പാലക്കാട്: തേങ്കുറിശ്ശിയില്‍ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തായങ്കാവ് കൃഷ്ണ നിവാസില്‍ സന്തോഷ് (48) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷിന്റെ ഭാര്യ ബിന്ദുവി(42)നെ അവശനിലയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

    Read More »
  • Kerala

    കെ.എം. സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

    കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം.

    Read More »
  • Kerala

    കേരളം രാജ്യത്തിന് തന്നെ മാതൃക: അഖിലേഷ് യാദവ്

    യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ അഖിലേഷ് യാദവ്.സര്‍വമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ആരോഗ്യസാമൂഹിക സൂചികകളില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് കേരളം, വിദ്യാഭ്യാസ സൂചികകളിലും കേരളം മുന്നില്‍ തന്നെ, ഞങ്ങളുടെ മുഖ്യമന്ത്രിക്ക് ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും അറിയില്ലായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

    Read More »
  • India

    ഇന്ത്യന്‍ ബോളിവുഡ് സംഗീതജ്ഞൻ ബാപ്പി ലാഹിരി അന്തരിച്ചു.

    80 കളിലും 90 കളിലും ഇന്ത്യയില്‍ ഡിസ്കോ സംഗീതത്തിലൂടെ അരങ്ങ് വാണ രാജാവാണ് ബാപ്പി ലാഹിരി. <span;> 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ”ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒ.എസ്.എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അര്‍ധരാത്രിക്ക് തൊട്ടുമുമ്ബ് അദ്ദേഹം മരിച്ചു” ഡോ ദീപക് നംജോഷി പി.ടി.ഐയോട് പറഞ്ഞു. 1973 മുതല്‍ സിനിമാ പിന്നണി ​ഗാനരം​ഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ഡിസ്കോ ഡാന്‍സര്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ സംവി ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ഹിമ്മത്വാല, ഷരാബി, ​ഗിരഫ്താര്‍, കമാന്‍ഡോ, ​ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങള്‍ ആലപിച്ചു. ഡിസ്കോ ഡാന്‍സറിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്. 1985 ല്‍ മികച്ച സം​ഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. ‌ദ…

    Read More »
  • Kerala

    മലബന്ധം,സന്ധിവേദന അകറ്റാൻ ത്രിഫല ചൂര്‍ണം

    ആയുര്‍വേദം പൊതുവേ പാര്‍ശ്വ ഫലങ്ങളില്ലാത്ത ചികിത്സാരീതി എന്ന പേരിലാണ് കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ളത്. പല തരത്തിലുള്ള ആയുര്‍വേദ മരുന്നുകളുമുണ്ട് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് പലതും. ചിലതെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വാങ്ങി കഴിയ്ക്കാനും സാധിയ്ക്കുന്നവയാണ്. ഇത്തരത്തിലെ ഒരു ആയുര്‍വേദ മരുന്നാണ് ത്രിഫല. ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ന്ന ഈ മരുന്ന് പൊതുവേ ത്രിഫല ചൂര്‍ണം എന്ന പേരില്‍ ലഭിയ്ക്കാറുമുണ്ട്.കടുക്ക, നെല്ലിക്ക, താന്നി എന്നീ ആയുര്‍വേദ ഫലങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണ് ത്രിഫല. ഇവയുടെ പുറന്തോടാണ് ഫലമുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. നെല്ലിക്ക 300 ഗ്രാം, കടുക്ക 200 ഗ്രാം, താന്നിക്ക 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകള്‍. ത്രിഫല ചൂര്‍ണം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു ആയുര്‍വേദ പ്രതിവിധിയാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇത് അല്‍പം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.ഒരു നുള്ളു ത്രിഫലയില്‍ ഏറെ പഴങ്ങളുടെ ഗുണമുണ്ടെന്നു വേണം, പറയാന്‍.  *നല്ല ദഹനം*  ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ത്രിഫല. നല്ല ദഹനം നല്‍കും,…

    Read More »
  • Kerala

    ഹോട്ടലിൽ ലഹരിക്കച്ചവടം; യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

    കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്നതിനിടെ യുവതിയുള്‍പ്പെട്ട എട്ടംഗ സംഘം പിടിയിലായി.ആലുവ സ്വദേശി റിച്ചു റഹ്മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), തൃശൂര്‍ സ്വദേശി വിബീഷ് (32), കണ്ണൂര്‍ സ്വദേശി സല്‍മാന്‍ (26), കൊല്ലം സ്വദേശികളായ ഷിബു (37), സുബൈര്‍ (29), ആലപ്പുഴ സ്വദേശി ശരത് (33), തന്‍സീല (24) എന്നിവരാണ് എക്സൈസ് ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗവും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ കുടുങ്ങിയത്.  തിങ്കളാഴ്ച രാത്രി 7.30ഓടെ ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കിന് സമീപത്തെ ഗ്രാന്‍ഡ് കാസ ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.56 ഗ്രാം എം.ഡി.എം.എയും മൂന്ന് വാഹനങ്ങളും പത്തോളം മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ കൊലക്കേസ് പ്രതികളും വിദേശത്ത് ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    തെങ്ങ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

    കോട്ടയം: ഈരാറ്റുപേട്ടയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് സ്വദേശി ജോണ്‍സണ്‍ (25) ആണ് മരിച്ചത്.മറ്റൊരു മരം മുറിക്കുന്നതിനിടെ തെങ്ങിൽ പതിക്കുകയും തെങ്ങ് ഒടിഞ്ഞ് ജോൺസന്റെ മുകളിൽ പതിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: