IndiaLIFEMovieNEWS

ഇന്ത്യന്‍ ബോളിവുഡ് സംഗീതജ്ഞൻ ബാപ്പി ലാഹിരി അന്തരിച്ചു.

80 കളിലും 90 കളിലും ഇന്ത്യയില്‍ ഡിസ്കോ സംഗീതത്തിലൂടെ അരങ്ങ് വാണ രാജാവാണ് ബാപ്പി ലാഹിരി. <span;> 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

”ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒ.എസ്.എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അര്‍ധരാത്രിക്ക് തൊട്ടുമുമ്ബ് അദ്ദേഹം മരിച്ചു” ഡോ ദീപക് നംജോഷി പി.ടി.ഐയോട് പറഞ്ഞു.

Signature-ad

1973 മുതല്‍ സിനിമാ പിന്നണി ​ഗാനരം​ഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ഡിസ്കോ ഡാന്‍സര്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ സംവി ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ഹിമ്മത്വാല, ഷരാബി, ​ഗിരഫ്താര്‍, കമാന്‍ഡോ, ​ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങള്‍ ആലപിച്ചു. ഡിസ്കോ ഡാന്‍സറിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്.

1985 ല്‍ മികച്ച സം​ഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. ‌ദ ഡേര്‍ട്ടി പിക്ചറിലെ ഊലാലാ എന്ന ​ഗാനം, ​ഗുണ്ടേയിലെ തൂനെ മാരി എന്‍ട്രിയാ, ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകള്‍. ബാ​ഗി 3 യിലാണ് ഏറ്റവും ഒടുവിലായി പാടിയത്.

ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്.

Back to top button
error: