Month: February 2022

  • Kerala

    കപ്പ ഒരു കിലോ അമ്പത് !

    പത്തനംതിട്ട: കപ്പയുടെ വില കിലോയ്ക്ക് അമ്പതായി.എങ്ങും കപ്പ കിട്ടാനില്ലാതായതോടെയാണ് കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 30 രൂപയില്‍നിന്ന് 50-ലേക്ക് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതും നീണ്ടു നിന്ന മഴയിൽ വ്യാപകമായി കൃഷി നശിച്ചതുമാണ് കപ്പയുടെ വില റെക്കോഡിലേക്ക് കടക്കാന്‍ കാരണം. കഴിഞ്ഞ സീസണിലെ വിലക്കുറവുതന്നെയാണ് കര്‍ഷകരെ പ്രധാനമായും കപ്പക്കൃഷിയിൽ നിന്നും പിന്തിരിപ്പിച്ചത്.ചെലവാക്കിയ തുകപോലും കിട്ടാതെവന്നപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ചു.കൂലി വര്‍ധനയും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളില്‍ കാട്ടുപന്നി നാശം വിതച്ചതുമെല്ലാം കര്‍ഷകരെ കപ്പകൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു.ഇതോടെ ചക്കയ്ക്കും മാങ്ങയ്ക്കുമൊപ്പം ഈ സീസണിൽ കപ്പയും കിട്ടാക്കനിയാകുകയാണ്.   കഴിഞ്ഞ സീസണില്‍ കപ്പയുടെ മൊത്തവില കിലോയ്ക്ക് എട്ടുരൂപവരെ താഴ്‌ന്നിരുന്നു.കപ്പ വാങ്ങാന്‍ ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ കിട്ടിയ വിലയ്ക്ക് കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പ് 12 രൂപയ്ക്ക് കപ്പക്കര്‍ഷകരില്‍നിന്ന്‌ സംഭരിച്ച്‌ വാട്ടിയും ഉണക്കിയും കിറ്റുകളില്‍കൂടിയും വിതരണം ചെയ്യുകയായിരുന്നു.

    Read More »
  • Business

    6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡിന്റെ അനുമതി

      പൊതുമരാമത്ത്, ആരോഗ്യ–- വ്യവസായ മേഖലകളിലായി 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡ്‌ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്ക്‌ 4397.88 കോടി രൂപയാണ്‌ പുതുതായി അനുവദിച്ചത്‌. ജലവിഭവ വകുപ്പിന്റെ 273.52 കോടിയുടെ നാലു പദ്ധതിയും ആരോഗ്യവകുപ്പിന്റെ 392.14 കോടിയുടെ ഏഴു പദ്ധതിയുമുണ്ട്‌. വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്നു പദ്ധതിയിൽ 915.84 കോടി നീക്കിവച്ചു. കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയിൽ എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി സ്ഥലമേറ്റെടുപ്പിന്‌ 850 കോടി അനുവദിച്ചു. ആയുഷ് വകുപ്പിനു കീഴിൽ അന്താരാഷ്‌ട്ര ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന്‌ 114 കോടി രൂപയുമുണ്ട്‌. ബോർഡ്‌ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. പിഡബ്ല്യുഡിയിൽ 52.5 കോടിയുടെ  അതിവേഗാനുമതി സംസ്ഥാനത്ത്‌ 52.51 കോടി രൂപ ചെലവിട്ടുള്ള  12 നിർമാണപ്രവൃത്തിക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഭരണാനുമതി നൽകി. മന്ത്രി പി…

    Read More »
  • Kerala

    പാ​ല​ക്കാ​ട് ധോ​ണി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി

    പാ​ല​ക്കാ​ട് ധോ​ണി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. മേ​ലേ ധോ​ണി​യി​ലു​ള്ള പു​ത്ത​ൻ​കാ​ട്ടി​ൽ സു​ധ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പു​ലി​യെ​ത്തി​യ​ത്. നാ​യ​യെ പു​ലി ആ​ക്ര​മി​ച്ച​താ​യി സു​ധ പ​റ​ഞ്ഞു. ധോ​ണി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും പു​ലി‍​യി​റ​ങ്ങി​യി​രു​ന്നു. കു​റ്റി​ക്കാ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന പു​ലി ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ നേ​ർ​ക്ക് തി​രി​യു​മോ എ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. പു​ലി അ​ധി​കം വൈ​കാ​തെ കെ​ണി​യി​ലാ​കു​മെ​ന്നാണ വ​നം വ​കു​പ്പി​ന്‍റെ പ്ര​തി​ക​ര​ണം.

    Read More »
  • Kerala

    മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു

    മ​ല​പ്പു​റം: മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മകന്റെ കുത്തേറ്റ് മ​രി​ച്ച​ത്.ചൊവ്വാഴ്ചയാണ് സംഭവം. മകന്റെ കുത്തേറ്റ പിതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊലീസ് കേസെടുത്തു.

    Read More »
  • Kerala

    പശു ഇന്ത്യയിലെ വോട്ടുബാങ്കിന്റെ ചിഹ്നമാകുമ്പോൾ

    പോത്ത് കാലന്റെ വാഹനമാണെന്നാണ് പറച്ചിൽ.ഗോവധ നിരോധനത്തിന്റെ പേരിൽ പോത്തിന്റെ പുറത്തേറി കാലൻ ഇന്ത്യയിൽ ആകമാനം  കറങ്ങാൻ തുടങ്ങിയിട്ടും കാലം കുറച്ചായി.ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിയാറാം വർഷത്തിലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണകാര്യത്തിൽ പോലും സ്വാതന്ത്ര്യം ഇല്ല എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയുമില്ല.       2005 ഒക്ടോബർ 26 ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്.കന്നുകാലികളുടെ വിൽപ്പനയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വിവിധ നിയമങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നുവരുന്നു.ഇതിനിടയിൽ ബീഫിന്റെ പേരിൽ ഇന്ത്യയിൽ ധാരാളം കൊലപാതകങ്ങളും നടന്നിട്ടുണ്ട്.ഇതിന്റെയെല്ലാം അടിസ്ഥാനം പശുവിനെ ഹിന്ദു മതവിശ്വാസ പ്രകാരം പുണ്യമൃഗമായിട്ടാണ്  പരിഗണിച്ചുപോരുന്നതെന്നാണ്.   കര്‍ണ്ണാടക , മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്‌, രാജസ്ഥാാാാൻ, ജാര്‍ഘണ്ട് , ഉത്തര്‍പ്രദേശ് , ഹരിയാാന, പഞ്ചാബ്‌, ഉത്തരാഘണ്ട്ഹ,ഹിമാചല്‍പ്രദേേേശ്, ജമ്മു കാശ്മീർഎന്നിവിടങ്ങളിൽ ‍ പൂര്‍ണ്ണമായും,ബീഹാര്‍ , ഒറീസ , തെലുങ്കാന, ആന്ധ്ര പ്രദേശ്‌ , ഗോവ  ആസാം  എന്നിടങ്ങളില്‍ ഭാഗികമായും നിയമം മൂലം ഗോവധ നിരോധനം…

    Read More »
  • Crime

    വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി

    കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഏച്ചൂര്‍ സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ മിഥുന്‍ ഇന്നലെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികള്‍ ബോംബ് എറിഞ്ഞതെന്നും അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന പ്രതിയായ മിഥുന്‍ ഇന്നലെയായിരുന്നു പൊലീസില്‍ കീഴടങ്ങിയത്. എടക്കാട് പൊലീസ് സ്റ്റേഷനിലാണ് മിഥുന്‍ കീഴടങ്ങിയത്. സംഭവത്തില്‍ ബോംബ് എറിഞ്ഞത് മിഥുനാണെന്നാണ് ലഭിച്ചിരുന്ന വിവരം. ഇയാള്‍ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒളിവിലായിരുന്നു.സംഭത്തില്‍ നേരത്തെ അക്ഷയ് എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അക്ഷയ് നെ കൂടാതെ നാലുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഫെബ്രുവരി 13നാണ് തോട്ടടയിലെ വിവാഹ ആഘോഷത്തില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിന് പ്രതികാരമായി പ്രത്യേക യൂണിഫോമിട്ട് വന്ന…

    Read More »
  • Kerala

    സൗദിയിൽ തൊഴില്‍ ലഭിക്കുന്ന വിദേശിയരില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശികൾ മുന്നിൽ

    സൗദി അറബിയയിലെ മാനവ വിഭവ -സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള മുസാന്‍ഡ് റിക്രൂട്ട്‌മെന്റ് പ്ലാറ്റഫോമിലൂടെ തൊഴില്‍ ലഭിക്കുന്ന വിദേശിയരില്‍ ബംഗ്ലാദേശികള്‍ ഒന്നാം സ്ഥാനത്ത്.നേരത്തെ ഇന്ത്യാക്കാർക്കായിരുന്നു ഒന്നാം സ്ഥാനം. പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ് നിലവിൽ.  കഴിഞ്ഞ ഡിസംബറില്‍ 12,000 ബംഗ്ലാദേശികള്‍ക്കാണ് ഉദ്യോഗ കോണ്‍ട്രാക്ടുകള്‍ സൗദി നല്‍കിയത്.അതേ സമയം ഇന്ത്യക്ക് ലഭിച്ചത് 10000 ആയിരുന്നു.പാകിസ്താന് ലഭിച്ചത് 11,000.നവംബറില്‍ 13000 പേര്‍ക്ക് വീതം ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കു സൗദിയില്‍ നിയമന ഉത്തരവ് ലഭിച്ചു. ഉഗാണ്ടയില്‍ നിന്ന് 10 ,000 പേര്‍ക്കും, ഈജിപ്തില്‍ നിന്ന് 9000 പേര്‍ക്കും പുതിയ തൊഴില്‍ ലഭിച്ചു. അതെ അവസരത്തില്‍ സ്വദേശവത്കരണം നടപ്പാക്കിയതോടെ 2021 നാലാം പാദത്തില്‍ മുസാന്‍ഡ് പ്ലാറ്റഫോമിലൂടെ സൗദി പൗരന്മാരുടെ നിയമത്തില്‍ 15 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

    Read More »
  • Kerala

    നമ്മുടെ പുരയിടത്തില്‍ കുഴിയെടുക്കുമ്പോള്‍ ഒരു അമൂല്യ വസ്‍തുവോ , നിധിയോ കിട്ടിയാല്‍ എന്ത് ചെയ്യും? 

    വീടുവെക്കുമ്പോഴോ  ,കിണര്‍ കുഴിക്കുമ്പോഴോ ഭൂമിക്കടിയില്‍ നിന്ന് പുരാവസ്തു മൂല്യമുള്ള പഴയ വസ്തുക്കള്‍ കിട്ടാറുണ്ട്. നിയമപ്രകാരം  നമ്മുടെ ഭൂമി ആണെന്ന് കരുതി ആ വസ്തുക്കള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിയില്ല. നികുതി കൊടുത്താണ് ആ ഭൂമിയില്‍ കഴിയുന്നത് എന്നിരിക്കെ നമ്മള്‍ ആ ഭൂമിയിലെ വാടകക്കാരനാണ്.അതിനാല്‍ തന്നെ ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ മേല്‍ സര്‍ക്കാരിന് മാത്രമാണ് അധികാരം. അത്തരം വസ്തുക്കള്‍ കിട്ടിയാല്‍ ആദ്യം അവ ഏറ്റെടുക്കേണ്ടത് കളക്ടറോ അല്ലെങ്കില്‍ കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ ആണ്. പിന്നീട് ആ വസ്തു   ആര്‍ക്കിയോളജി വകുപ്പ്  ഏറ്റെടുക്കും.അമൂല്യ വസ്തുക്കള്‍ ലഭിച്ചാല്‍ അതിന്‍റെ മെറ്റീരിയല്‍ വാല്യൂവിന്‍റെ നിശ്ചിത ശതമാനം ഇന്‍സെന്‍റീവ് തുക (പുരാവസ്തു മൂല്യം അല്ല) ഭൂമിയുടെ ഉടമയ്ക്ക് ലഭിക്കും. ഉദാഹരണത്തിന് ഭൂമിക്കടിയില്‍ നിന്ന് കിട്ടുന്നത് ഒരു പവന്‍ സ്വര്‍ണ്ണമാണെങ്കില്‍, ഒരു പവന് എത്രയാണോ ആ സമയത്തുള്ള വിപണി വില അത് നല്‍കും. പാരമ്പര്യമായി കിട്ടിയ പത്തായം, ഒറ്റമരത്തില്‍ കുഴിച്ചെടുത്ത മഞ്ച, എണ്ണ കോരി തുടങ്ങിയ വസ്തുക്കളും …

    Read More »
  • Kerala

    ഫിഷ് മോളി

    പോർച്ചു​ഗീസ് വിഭവമായ ഫിഷ് മോളിയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.പതിവു മത്സ്യ വിഭവങ്ങളിൽ നിന്നു വ്യത്യസ്തമായി എരിവധികമില്ലാത്ത ഫിഷ് മോളി കുട്ടികൾക്കും ഏറെ ഇഷ്ടമാണ്.ഈ കറിയുടെ കേരളീയ പതിപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ ആവോലി – 12 എണ്ണം വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ കടുക് – 1 ടീസ്പൂൺ വെളുത്തുളളി – 8 അല്ലി (നന്നായി അരിഞ്ഞത്) ഇഞ്ചി – തീരെ ചെറുതല്ലാത്ത ഒരു കഷണം (നന്നായി അരിഞ്ഞത്) പച്ചമുളക് – 6 എണ്ണം സവാള – 3 ഉപ്പ് – പാകത്തിന് കറിവേപ്പില – 2 തണ്ട് തക്കാളി – 3   മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ തേങ്ങാപ്പാൽ – ഒന്നാം പാൽ അരക്കപ്പ്, രണ്ടും മൂന്നും മുക്കാൽ കപ്പ് വീതം ചെറുനാരങ്ങ നീര് -1 ടേബിൾ സ്പൂൺ ഉണ്ടാക്കുന്ന വിധം കടുക് പൊട്ടിച്ച ശേഷം അതിൽ ഇഞ്ചിയും വെളുത്തുളളിയും  പച്ചമുളകുമിട്ട് ഒരു മിനിറ്റ്…

    Read More »
  • NEWS

    ഭൂമിയുടെ ആധാരം നഷ്ടപ്പെട്ടാൽ അടിയന്തിരമായി ചെയ്യണ്ട കാര്യങ്ങൾ മനസിലാക്കുക, മറ്റുള്ളവർക്കു ഷെയർ ചെയ്യുക

    ഭൂമി സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖ അതിന്റെ ആധാരമാണ്. വസ്തു ആരുടെ കയ്യിലാണോ നിലവിലുള്ളത്, ആരിൽ നിന്നാണോ വസ്തു വാങ്ങിയത്, ആ സ്ഥലത്തെ സംബന്ധിച്ച മറ്റു വിവരങ്ങൾ എല്ലാം ഉൾപ്പെട്ട ആധികാരികരേഖയാണ് ആധാരം. ഏതെങ്കിലും കാരണത്താൽ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല. ആധാരം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെണെന്ന് നോക്കാം. നിങ്ങൾ ഏത് രജിസ്ട്രാർ ഓഫീസിലാണോ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്, ആ ഓഫീസിൽ ആധാരത്തിന്റെ ഒരു കോപ്പി സൂക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഒറിജിനൽ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ കോപ്പി ലഭിക്കുന്നതിനായി രജിസ്ട്രാർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ ആധാരത്തിന്റെ കോപ്പിക്ക് വേണ്ടി അപേക്ഷ നൽകുമ്പോൾ ആധാരത്തിലെ നമ്പർ, രജിസ്റ്റർ ചെയ്ത തീയതി, ആധാരം ചെയ്യുന്ന ആൾ, ചെയ്തു നൽകിയ ആൾ എന്നീ വിവരങ്ങൾ നൽകണം. എന്നാൽ ഇവിടെ സംഭവിക്കുന്നത് ആധാരം ചെയ്ത ആളിനെ പറ്റിയും ചെയ്തു നൽകിയ ആളെ പറ്റിയും അറിയാമെങ്കിലും ആധാരം ചെയ്ത തീയതിയോ നമ്പറോ ഓർമയിൽ ഉണ്ടാകണമെന്നില്ല. എന്നാൽ…

    Read More »
Back to top button
error: