Month: February 2022

  • Kerala

    പത്തനംതിട്ടയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

    റാന്നി:റാന്നി സിറ്റാഡൽ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥി പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍.കോതമംഗലം സ്വദേശി അല്‍ഫോന്‍സ് ജോയി(18)യാണ് മരിച്ചത്. ലോഡ്ജിന്റെ ടെറസിലെ ആസ്ബറ്റോസ് ഷീറ്റിന്റെ കമ്ബിയിലാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച് രാത്രി 11 മണിയോടെയാണ് സംഭവം. റാന്നി അങ്ങാടി സിറ്റാഡല്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്നയാളാണ് അൽഫോൻസ്. അല്‍ഫോന്‍സിന്റെ പിതാവ് ജോയിയും നേരത്തേ ആത്മഹത്യ ചെയ്തയാളാണ്. അമ്മയും രണ്ടാനച്ഛനുമൊപ്പമാണ് താമസം. ഇവര്‍ തൃശൂര്‍ ആണുള്ളത്.അല്‍ഫോന്‍സ് നേരത്തേ ജുവനൈല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    Read More »
  • Kerala

    പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം പൂർത്തിയാകുന്നു;ഉതിമൂട് കനാൽ പാലം പഴയപടി

    റാന്നി: മലയോര മേഖലയുടെ വികസനത്തിന് വലിയ പ്രതീക്ഷ നൽകുന്ന പുനലൂർ-മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ഏകദേശം പൂർത്തിയാകുമ്പോഴും വലിയ വാഹനങ്ങൾക്ക് വിലങ്ങുതടിയായി റാന്നി ഉതിമൂട് കനാൽപ്പാലം.പുനലൂർ മുതൽ പൊൻകുന്നം വരെ 82.11 കിലോമീറ്റർ ദൂരത്തിൽ റോഡ് വീതികൂട്ടി വളവുകൾ നിവർത്തി ഡിബിഎം ആൻഡ് ബിസി ടാറിംഗ് നടത്തിയായിരുന്നു റോഡ് വികസനം.എന്നാൽ ഉതിമൂട് പാലത്തിന് കീഴിൽ റോഡ് താക്കുകയോ മേൽപ്പാലം നിർമ്മിക്കുകയോ ചെയ്യാത്തത് റോഡിന്റെ വികസനത്തിലും യാതൊരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2019 ആഗസ്​റ്റ്​ 26ന്​ മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നിയിൽ റോഡി​ൻെറ നിർമ്മാണോദ്ഘാടനം നടത്തിയത്.738 കോടി രൂപ ചെലവഴിച്ച് മൂന്ന് റീച്ചുകളായിട്ടായിരുന്നു പണി.ടൗണുകളിൽ നടപ്പാതയും കൈവരികളും, ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ്ബസ്ബേകൾ, സംരക്ഷണഭിത്തി, കോൺക്രീറ്റ് ഓട, ക്രാഷ് ബാരിയർ, സൂചന ബോർഡുകൾ, റോഡ് മാർക്കിങ്​, സൗരോർജ വിളക്കുകൾ, സിഗ്​നൽ സംവിധാനം എന്നിവ ഉൾപ്പെടെയായിരുന്നു റോഡ് നിർമാണം.നിലവിലുള്ള വളവുകളും കയറ്റങ്ങളും ലഘൂകരിച്ചിട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടി കടന്നുപോകുന്നതാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന…

    Read More »
  • Kerala

    സർക്കാർ പിന്നോട്ടില്ല, കെ റെയിൽ എം.ഡി ഇന്ന് റെയിൽവെ ബോർഡ് ചെയർമനെ കാണും

    കെ റെയിൽ പ്രക്ഷോഭം കേരളത്തിൽ രൂക്ഷമായി തുടരുകയാണ്. പദ്ധതിയുമായി മുന്നോട്ടു തന്നെ എന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഇതിനിടെ കെ റെയിൽ എം.ഡി വി അജിത് കുമാർ ഇന്നു കേന്ദ്ര റെയിൽവെ ബോർഡ് ചെയർമാനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു. പുതിയ ചെയർമാനായി വി.കെ ത്രിപാഠി ചുമതലയേറ്റ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമമാണു കെ റെയിൽ നടത്തുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഇതുവരെയുള്ള ആശയവിനിമയങ്ങളിൽ വി.കെ ത്രിപാഠി പങ്കാളിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനു മുൻപിൽ പദ്ധതി വിശദീകരിക്കാൻ കെ റെയിൽ എംഡി ഡല്ഹിയിലെത്തിയത്. സിൽവർലൈനിന്റെ ഡിപിആർ റെയിൽവെ ബോർഡിന്റെ സൂക്ഷ്മ പരിശോധനയിലിരിക്കെയാണു കൂടിക്കാഴ്ച. ഡിപിആറിന് അംഗീകാരം വൈകുന്നതനുസരിച്ചു പദ്ധതിച്ചെലവ് വർധിക്കുമെന്ന ആശങ്ക ശ്രദ്ധയില്പെടുത്തും. പദ്ധതി നടപ്പാക്കുന്നതിന് റെയിൽവെ ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ദക്ഷിണ റെയിൽവെ ഉയർത്തിയ എതിർപ്പ് പരിഹരിക്കുക, സിൽവർലൈനിൽ റെയിൽവെ വിഹിതമായ 2150 കോടി രൂപ നേടിയെടുക്കുക…

    Read More »
  • Sports

    ഫുട്ബോൾ മാമാങ്കത്തിന് സമാപനം, സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ്.സി ജേതാക്കൾ

    ഗോൾഡ് കോസ്റ്റ് : അലബാസ്റ്റർ സ്പോർട്സ് കൊപ്ലക്സിൽ ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കത്തിന് സമാപനം. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ് സി ആണ് ടൂർണമെന്റ് ജേതാക്കൾ. ഫൈനലിൽ അവർ അപേഗ് എഫ് സി ( ആഫ്രിക്കൻ) ആണ് തോല്പിച്ചത് ആഫ്രിക്കൻ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ തനത് കലാ രൂപങ്ങളിൽ ഏറ്റവും ജന പ്രീതി നേടിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഉത്ഘാടനം നടന്നത്. ഗോൾഡ് കോസ്റ്റ് എം പി മേഘൻ സ്കാൻലൻ, ഡോ ചൈതന്യ ഉണ്ണി, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജു, ടേസ്റ്റി ഇന്ത്യൻ കുസീൻ ഡയറക്ടർ ജിംസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം ആയിരുന്നു മത്സരങ്ങളിലെ…

    Read More »
  • Kerala

    ആറ്റുകാൽ പൊങ്കാല മഹോത്സവം: പുറത്തെഴുന്നള്ളിപ്പിന് അനുമതി

      ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ കളക്ടറും ജില്ലാ ദുരന്തവിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ.നവ്‌ജ്യോത്‌ഖോസയുടെ ഉത്തരവ്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ, നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആനപ്പുറത്തെഴുന്നള്ളത്ത് നടത്താവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. പൂജാരിമാർ ഉൾപ്പെടെ 25 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരോ അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. ഘോഷയാത്രക്ക് ഔദ്യോഗികവാഹനങ്ങൾ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളു. പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷണിയോ, വിളംബര വാഹനങ്ങളോ പാടില്ല. വഴിപൂജയോ മറ്റ് നേർച്ച ദ്രവ്യങ്ങളോ അനുവദിക്കില്ല. വഴിനീളെ ആഹാര പദാർത്ഥങ്ങൾ വിതരണം ചെയ്യാനോ പുഷ്പവൃഷ്ടി നടത്താനോ പാടില്ല. പൊതുജനങ്ങൾ ഘോഷയാത്രയെ അനുഗമിക്കുന്നില്ലെന്ന് പോലീസും സംഘാടകരും ഉറപ്പുവരുത്തണം. എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ (മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം) കർശനമായി പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ…

    Read More »
  • Kerala

    വ്യവസായങ്ങൾ അടച്ചുപൂട്ടിക്കൽ സർക്കാർ നയമല്ല,മാതമംഗലം വിഷയത്തിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ച 21ന്

      വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമ്മീഷണർ എസ്.ചിത്ര ഐ. എ. എസിന്റെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയത്. വാണിജ്യ – വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. തൊഴിൽ പ്രശ്നങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളി – തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴിൽവകുപ്പ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല.  

    Read More »
  • Kerala

    സം​സ്ഥാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും

    സം​സ്ഥാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ക. മാ​ര്‍​ച്ച് 11ന് ​ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. മാ​ർ​ച്ച് 22ന് ​വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ട്. മാ​ര്‍​ച്ച് 23നാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ക.

    Read More »
  • Kerala

    ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ യുവതി; വിവാദം

    പത്തനംതിട്ട: തെലുങ്ക് സൂപ്പര്‍ സ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ശബരിമല ദര്‍ശനം നടത്തിയത് വിവാദമാകുന്നു.ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തിയതായി ചിത്രങ്ങൾ സഹിതമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ജനം ടി.വിയാണ് സംഭവം പുറത്ത് വിട്ടത്.കുഭം ഒന്നിനായിരുന്നു ചിരഞ്ജീവിയും കുടുംബവും ശബരിമലയിൽ ദർശനം നടത്തിയത്.പത്നി സുരേഖയും ഒപ്പം ഉണ്ടായിരുന്നു. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാവർക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ യുവതികൾ മല കയറാനെത്തിയത് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം വിവാദത്തിലായിരുന്നു.അന്ന് രാത്രിയിൽ ശബരിമല കയറിയ ആക്റ്റീവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ഇപ്പോഴും സംഘപരിവാർ ആക്രമണം തുടരുന്നതിനിടയിലാണ് ഈ സംഭവം. അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച്‌ സംഘപരിവാര്‍ അനുകൂലികളും രം​ഗത്തെത്തി. ഫോണിക്സ് ​ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്നും ഇവര്‍ പറയുന്നു.

    Read More »
  • Kerala

    അയ്മനം കേരളത്തിന് അഭിമാനം, ലോകത്ത് സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനവും

      കോ​ട്ട​യം: ജില്ലയിലെ അയ്മനം എന്ന ഈ ഗ്രാമപഞ്ചായത്ത് കേരളത്തിന് അഭിമാനമായി മാറുന്നു. കോട്ടയം പട്ടണത്തെ അതിരിട്ടൊഴുകുന്ന മീനച്ചിലാറിന്റെ മറുകരയാണ് അയ്മനം എന്ന ഗ്രാമം. ലോ​ക​ത്ത്​ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശി​ക്കേ​ണ്ട 30 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അയ്മനം എന്ന ഗ്രാമവും ഇ​ടം​പി​ടി​ച്ചു. ലോ​ക​ത്തെ മി​ക​ച്ച ട്രാ​വ​ൽ മാ​ഗ​സി​നു​ക​ളി​ലൊ​ന്നാ​യ കൊ​ണ്ടേ​നാ​സ്റ്റ് ട്രാ​വ​ല​ർ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് അ​യ്​​മ​നം ഇ​ടം നേ​ടി​യ​ത്. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ അ​യ്​​മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് അ​യ്​​മ​നം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഇ​ടം നേ​ടി​യ​ത്. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സോൾ, ഇസ്തംബൂൾ, ഉസ്‌ബകിസ്താൻ, സെർബിയ, ഓക്ലഹോമ (യു.എസ്.എ) എന്നിവക്കൊപ്പമാണ് അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽനിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുകയെന്നതാണ് ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം…

    Read More »
  • Kerala

    ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് വന്യമൃഗങ്ങളുടെ കൊമ്പുകൾ;ഒരാൾ അറസ്റ്റിൽ

    അടിമാലി:ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് വന്യമൃഗങ്ങളുടെ കൊമ്പുകളും ഒരു ലക്ഷം രൂപയും. നര്‍കോട്ടിക്‌സെല്‍ അധികൃതര്‍ വെള്ളത്തൂവല്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വന്യ മൃഗങ്ങളുുടെ കൊമ്പുകൾ കണ്ടെത്തിയത്.സംഭവത്തിൽ  തോക്കുപാറ കാണ്ടിയാംപാറ തെക്കേ കുന്നേല്‍ ജോസ് ടി തോമസ് (54) അറസ്റ്റിലായി. ഇയാളുടെ വീട്ടില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന് ഇടുക്കി നര്‍കോട്ടിക് ഡി വൈ .എസ് .പി എ.ജി. ലാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാന്‍, കേഴ, വരയാട് തുടങ്ങിയ വന്യ മൃഗങ്ങളുടെ കൊമ്പുകൾ കണ്ടെടുത്തത്.അറസ്റ്റിലായ പ്രതിയെ വനം വകുപ്പിന് കൈമാറി.

    Read More »
Back to top button
error: