Month: February 2022
-
Kerala
പുകവലിക്കാരന്റെ ചുമയും ചുമതലയും
പുകവലിക്കുന്ന ഒരാൾ തനിക്കു മാത്രമല്ല, തന്റെ കുടുംബത്തിലെ മറ്റുള്ളവർക്കും സമീപവാസികൾക്കും വരെ ദോഷമാണ് ചെയ്യുന്നത് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും ഗുരുതരമായ പല ശ്വാസകോശ രോഗങ്ങളുടെയും ലക്ഷണമാണ്.പുകവലിയാണ് ഇതിന്റെ ഏറ്റവും പ്രധാനകാരണം.എന്റെ മക്കളും ഭാര്യയും പുകവലിക്കുന്നില്ലല്ലോ എന്നിട്ട് അവർക്കും ചുമ മാറുന്നില്ലല്ലോ എന്ന് ചോദിക്കരുത്.നിങ്ങളുടെ വലി അവർ ‘വഹിക്കുന്നത്’ കൊണ്ടാണ് അവരും ചുമയ്ക്കുന്നത്.പുകവലി കൊണ്ടുണ്ടാവുന്ന ക്രോണിക്‌ബ്രോങ്കൈറ്റിസിന്റെ ഏറ്റവും പ്രധാനലക്ഷണം രണ്ടുവര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കഫക്കെട്ടാണ്. 90 ശതമാനം ക്രോണിക് ബ്രോങ്കൈറ്റിസ് രോഗികളും പുകവലിക്കാരാണ്.ഉണങ്ങിയ പുകയില ഭാഗികമായി കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, ബെന്‍സീന്‍, മറ്റനേകം രാസവസ്തുക്കള്‍, അസംസ്‌കൃത പദാര്‍ഥങ്ങള്‍ എന്നിവയാണ് രോഗഹേതു. ശ്വാസകോശങ്ങളിലെത്തുന്ന ഈ പദാര്‍ഥങ്ങളും വാതകങ്ങളും ബ്രോങ്കൈകളുടെ പ്രതലത്തിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് ധാരാളം കഫം ഉത്പാദിപ്പിക്കുന്നു.എന്നാല്‍ പുകവലി മൂലം ഈ സിലിയകള്‍ക്ക് നാശമുണ്ടാകുകയും മലിനപദാര്‍ഥങ്ങള്‍ ഉള്ളില്‍ക്കടന്ന് ശ്വാസകോശത്തിനെ കൂടുതല്‍ കേടുവരുത്തുകയും ചെയ്യുന്നു. പാസ്സീവ് സേ്മാക്കിങ് മൂലവും ക്രോണിക് ബ്രോങ്കൈറ്റിസ് ബാധിക്കാവുന്നതാണ്. പുകവലിക്കാരുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നവരും പുകവലിക്കാരുടെ കുടുംബാംഗങ്ങളുമാണ് ഇത്തരത്തില്‍…
Read More » -
Kerala
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു, സവിശേഷമായ അഭിനയത്തിലൂടെയും ഭാഷയിലൂടെയും പ്രേക്ഷക പ്രീതി നേടിയ നടൻ
കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് (വ്യാഴം) പുലർച്ചെ നാലരയോടെ ആയിരുന്നു അന്ത്യം. 61 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായിരുന്നു. സ്വതസിദ്ധമായ അഭിനയത്തിലൂടെയും സവിശേഷമായ ഭാഷയിലൂടെയും പ്രേക്ഷകരുടെ ഉള്ളിൽ ഇടം നേടിയ പ്രദീപ് ഐവി ശശിയുടെ ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. 2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങി തുടങ്ങി എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്
Read More » -
Kerala
സാഹസിക ടൂറിസം കൊടുമുടി കയറുന്നു, റാപ്പെലിങ്ങിനൊരുങ്ങി വയനാട്ടിലെ കാന്തൻപാറ
മേപ്പാടി: കേരളത്തിൻ്റെ ഭാവി വരുമാന സ്രോതസ് ടൂറിസമാണെന്ന് തിരിച്ചറിഞ്ഞിട്ട് കാലമേറെയായി. പക്ഷേ ആ സാധ്യത നാം ഇന്നോളം ചൂഷണം ചെയ്തിട്ടില്ല. കായലും കടലും മഞ്ഞും മഴയും ഹരിതാഭയും കണ്ട് സഞ്ചാരികൾ തിരിച്ചു പോകുന്നതല്ലാതെ സാഹസിക ടൂറിസത്തിൻ്റെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടില്ല കേരളം. അത് സാധ്യമായാൽ വിദേശികൾ മാത്രമല്ല സ്വദേശികളും കുതിച്ചെത്തും ‘ദൈവത്തിൻ്റെ സ്വന്തം നാട്ടിലേയ്ക്ക്’. മൂന്നാറും വയനാടും അഗസ്ത്യകൂടവും, പൊന്മുടിയിലെ സീതാതീർത്ഥവുമൊക്കെ സാഹസിക ടൂറിസത്തിൻ്റെ കൊടുമുടികളാണ്. ആ സാധ്യതകളിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പാണ് കാന്തൻപാറയിൽ സാഹസിക സഞ്ചാരികൾക്കായി ഒരുങ്ങുന്ന റാപ്പെലിംങ്ങ്. സംസ്ഥാനത്ത് ആദ്യമായാണ് പാറക്കെട്ടുകളിൽ റാപ്പെലിങ്ങിനു തുടക്കമിടുന്നത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബാംഗ്ലുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൗഡ് ഗ്രാജുവേറ്റ് ഓഫ് ബാംഗ്ലൂർ അഡ്വഞ്ചർ സ്കൂൾ പരീക്ഷണാടിസ്ഥാനത്തിൽ കാന്തൻപാറയിൽ റാപ്പെലിങ്ങ് നടത്തി. വെള്ളചാട്ടത്തിനു മുകളിൽ നിന്ന് 40 അടി താഴ്ചയിലേക്ക് റോപ്പ് വഴി അതിസാഹസികമായി സംഘാംഗങ്ങൾ ഇറങ്ങി. വഴുക്കുള്ള…
Read More » -
LIFE
പാവകല്യാണം “പൂജ കഴിഞ്ഞു
“സൺ ഓഫ് അലിബാബ, നാൽപത്തിയൊന്നാമൻ” എന്ന ചിത്രത്തിന് ശേഷം നജീബലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാവ കല്യാണം”. ഫിലിം ഫോർട്ട് പ്രൊഡക്കഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം “അമ്മ” ആസ്ഥാന മന്ദിരത്തിൽ വെച്ചു നിർവ്വഹിച്ചു. ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു. ഒരു പാവ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ബിജു സോപാനം ,ഹരീഷ് പേരടി , ധർമജൻ ബോൾഗാട്ടി , കലാഭവൻ പ്രജോദ്, കാരാട്ട രാജ, ജുനൈദ് ശൈഖ് , ചാള മേരി, ശിവജി ഗുരുവായൂർ, നന്ദകിഷോർ, ലിഷോയ്, രാജസാഹിബ് , കിരൺ രാജ് , വി.കെ ബൈജു , ഷോബി തിലകൻ , അമർനാഥ്, ചാർളി ബാല, കൊല്ലം സുധി, അനീഷ് രവി , കോട്ടയം പ്രതീപ്, കോബ്ര രാജേഷ് , ഉല്ലാസ് പന്തളം , ജീജ സുരേന്ദ്രൻ തുടങ്ങിവർക്കൊപ്പം മലയാള-തമിഴ് താരങ്ങളും അഭിനയിക്കുന്നു. ഗാനരചന- ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കഥ- ഹരിശ്രീ…
Read More » -
Kerala
സംസ്ഥാനത്ത് 12,223 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 12,223 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,13,798 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…
Read More » -
Kerala
പാവം കുടിയൻമാരെ പൊള്ളലേൽപ്പിക്കുമോ, ബിവറേജസിനു സമീപത്തെ “ഉപ്പിലിട്ട” ടച്ചിംഗ്സുകൾ ?
വെള്ളമെന്ന് കരുതി കോഴിക്കോട് കുട്ടികള്‍ തട്ടുകടയിൽ നിന്നും ആസിഡ് കുടിച്ച് പൊള്ളലേറ്റതിന്റെ പശ്ചാത്തലത്തിലൽ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്.ഉപ്പിലിട്ട സാധനങ്ങൾ വില്‍ക്കുന്ന കടകളിലാണ് പരിശോധന നടത്തുന്നത്.പഴങ്ങളിലും പച്ചക്കറികളിലും വേഗത്തില്‍ ഉപ്പ് പിടിക്കുന്നതിനായി നേര്‍പ്പിക്കാത്ത അസറ്റിക്ക് ആസിഡ് ഉപയോഗിക്കുന്നണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക്ക് ആസിഡ് ഉപയോഗിക്കാനാകൂ. ആസിഡ് കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റ വിവരം പുറത്ത് വന്നതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കോഴിക്കോട്ടെ ഇത്തരം കടകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.കടകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാള്‍ വീര്യത്തില്‍ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം ഇത് കോഴിക്കോട്ട് മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമല്ലെന്നാണ് പാവം ‘കുടിയൻമാരുടെ’ പറച്ചിൽ.നമ്മുടെ നാട്ടിലെ ഓരോ ബിവറേജസ് ചില്ലറ വില്പനശാലകളുടെയും സമീപത്ത് ഇത്തരം ‘ഉപ്പിലിട്ട’ സാധനങ്ങൾ വിൽക്കുന്ന ധാരാളം കടകൾ കാണാം.നെല്ലിക്കയും കണ്ണിമാങ്ങയും ക്യാരറ്റും…
Read More » -
Health
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ചരിത്രത്തില്‍ ആദ്യമായി എച് ഐ വി മോചിതയായി സ്ത്രീ.
അമേരിക്കയിലാണ് സംഭവം. ലുക്കീമിയ ബാധിതയായ മദ്ധ്യവയസ്‌ക പതിനാല് മാസമായി ചികിത്സയില്‍ തുടരുകയാണ്. ആന്റിറെട്രോ വൈറല്‍ തെറാപ്പി ഇല്ലാതെയാണ് ഇവര്‍ക്ക് എച്ച്‌ഐവി ഭേദമായത്. മജ്ജയില്‍ കാണപ്പെടുന്ന അര്‍ബുധ രോഗമായ അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ ബാധിച്ച് സ്ത്രീയ്‌ക്കാണ് മറ്റൊരാളില്‍ നിന്ന് മജ്ജ മാറ്റിവെച്ചത്. ഇന്റര്‍നാഷണല്‍ എയ്ഡ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലെവിനാണ് പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞു. ഡെന്‍വറില്‍ നടന്ന റെട്രോവൈറസ് ഓണ്‍ ഓപ്പര്‍ച്യൂനിസ്റ്റിക് ആന്റ് ഇന്‍ഫെക്ഷന്‍സ് കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. കാലിഫോര്‍ണിയ ലോസ് ഐഞ്ചല്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത് അര്‍ബുദമോ മറ്റ് ഗുരുതര രോഗങ്ങള്‍ക്കോ അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന 25 പേരിലാണ് പഠനം നടത്തിയത്. ക്യാന്‍സര്‍ ചികിത്സയില്‍ കോശങ്ങളെ നശിപ്പിക്കാന്‍ ആദ്യം കീമോതെറാപ്പി ചെയ്യുന്നു. തുടര്‍ന്ന് പ്രത്യേക ജനിതക പരിവര്‍ത്തനമുള്ള വ്യക്തികളില്‍ നിന്ന് സ്റ്റെം സെല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരില്‍ എച്ച്‌ഐവിയെ പ്രതിരോധിക്കാനുള്ള…
Read More » -
NEWS
ക്രിമിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് റഷ്യ. കൂടുതല്‍ സൈന്യത്തെ പിന്‍വലിച്ചു, സൈനിക പരിശീലനം അവസാനിപ്പിച്ചു
യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ കൂടുതൽ സൈനികരെ പിൻവലിച്ച് റഷ്യ. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിൻവലിക്കുമെന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനീകരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്. 2014ൽ യുക്രെയിനിൽനിന്ന് റഷ്യ കൈയടക്കിയ മേഖലയാണ് ക്രിമിയ. അടുത്തിടെ ക്രിമിയയിൽ വിന്യസിച്ച സൈനികരെയാണ് പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ സൈന്യത്തിൽനിന്നു കുറച്ചു യൂണിറ്റുകളെ റഷ്യ പിൻവലിച്ചിരുന്നു. യുക്രെയ്നിൽ നുഴഞ്ഞുകയറാൻ റഷ്യ പദ്ധതിയിട്ടില്ലെന്നും ഇതിനുള്ള തെളിവാണു സൈന്യത്തെ പിൻവലിക്കുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സക്കറോവ് പറഞ്ഞു. യുക്രെയ്ൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു സൈനിക പിന്മാറ്റം. റഷ്യയുടെ വാക്കിനെക്കാൾ, സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. “നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക” എന്നായിരുന്നു യുക്രെയ്ൻ പ്രതിരോധ…
Read More » -
Movie
റോഷൻ മാത്യു- നിമിഷാസജയൻ ചിത്രം ഇന്ന് കുമരകത്ത് തുടങ്ങി
ഫ്രൈഡേ, ലോപോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ന് കുമരകത്ത് ആരംഭിച്ചു. ‘ലൈൻ ഓഫ് കളേഴ്സി’ൻ്റെ ബാനറിൽ എം.സി അരുൺ, എ ബ്രോൺ മീഡിയാ ഇൻ്റർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവും നിമിഷാസജയനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ശിവപ്രസാദ് ഹെബ്രോൺ. അണിയറ പ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ എം.സി അരുണും അജിമേടയിലും ചേർന്ന് ആദ്യ ഭദ്രദീപം തെളിച്ചു. ലിജിൻ ജോസ്, നജീം കോയാ, റോഷൻ മാത്യു, നിമിഷാസജയൻ, ബിനുകുമാർ, ടോമി വർഗീസ് എന്നിവരും പങ്കെടുത്തു. പ്രശസ്ത നിർമ്മാതാവ് സുബൈർ ( വർണ്ണചിത്ര) സ്വിച്ചോൺ കർമ്മവും, ശിവപ്രസാദ് (എബ്രോൺ മീഡിയാ ഇൻ്റർനാഷണൽ )ഫസ്റ്റ് ക്ലാപ്പും നൽകി. നിമിഷാസജയൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു. ഒരു ത്രില്ലർ കഥയാണ് ലിജിൻ ജോസ് ഈ ചിത്രത്തിലൂടെ പറയുന്നത്. റോഷൻ മാത്യുവും നിമിഷാസജയനും…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പെരുമ്പട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. മുഹമ്മദ് സ്വാലിഹിന്റെ കീഴിൽ മത പഠനത്തിന് എത്തിയ മൂന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തുടക്കത്തിൽ ഒരു പെൺകുട്ടിയുടെ രക്ഷിതാവിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ മറ്റ് രണ്ട് രക്ഷിതാക്കളിൽ നിന്നുകൂടി പരാതി ഉയർന്നു. മദ്രസയിൽ എത്തിയ പെൺകുട്ടികളോട് ഇയാൾ ലെെംഗികചുവയോടെ പെരുമാറിയതായും പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Read More »