Movie

റോഷൻ മാത്യു- നിമിഷാസജയൻ ചിത്രം ഇന്ന് കുമരകത്ത് തുടങ്ങി

ഫ്രൈഡേ, ലോപോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ന് കുമരകത്ത് ആരംഭിച്ചു.

‘ലൈൻ ഓഫ് കളേഴ്സി’ൻ്റെ ബാനറിൽ എം.സി അരുൺ, എ ബ്രോൺ മീഡിയാ ഇൻ്റർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവും നിമിഷാസജയനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ശിവപ്രസാദ് ഹെബ്രോൺ.
അണിയറ പ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ എം.സി അരുണും അജിമേടയിലും ചേർന്ന് ആദ്യ ഭദ്രദീപം തെളിച്ചു.
ലിജിൻ ജോസ്, നജീം കോയാ, റോഷൻ മാത്യു, നിമിഷാസജയൻ, ബിനുകുമാർ, ടോമി വർഗീസ് എന്നിവരും പങ്കെടുത്തു.
പ്രശസ്ത നിർമ്മാതാവ് സുബൈർ ( വർണ്ണചിത്ര) സ്വിച്ചോൺ കർമ്മവും, ശിവപ്രസാദ് (എബ്രോൺ മീഡിയാ ഇൻ്റർനാഷണൽ )ഫസ്റ്റ് ക്ലാപ്പും നൽകി.
നിമിഷാസജയൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.


ഒരു ത്രില്ലർ കഥയാണ് ലിജിൻ ജോസ് ഈ ചിത്രത്തിലൂടെ പറയുന്നത്.
റോഷൻ മാത്യുവും നിമിഷാസജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം ( മിന്നൽ മുരളി ഫെയിം), ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ (സൂപ്പർ ശരണ്യാ ഫെയിം)
ഷാജു കുരുവിള, നീരജാ, ഭദ്രാ, സിൻസ്, ബേബി എന്നിവരും വേഷമിടുന്നു .
രചന- നജീം കോയ.
അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു.
അലക്സ് ജെ.പുളിക്കൽ ഛായാഗ്രഹണം
ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ്.
കലാസംവിധാനം – ബാവ.
ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുകര
അസ്സോസ്സിയേറ്റ് ഡയറക്ടർസ്- സുമേഷ് മുണ്ടക്കൽ,സാൻവിൻ സന്തോഷ്
എക്സിക്യട്ടീവ് പ്രൊഡ്യൂസേർസ്- ബിനുകുമാർ, രതീഷ് സുകമാരൻ,
ലൈൻ പ്രൊഡ്യൂസർ – ടോമി വർഗീസ്.
പ്രൊഡക്ഷൻ മാനേജർ – ഷൈൻ ഉടുമ്പുഞ്ചോല.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- സജി കോട്ടയം.
പ്രൊഡക്ഷൻ കൺട്രോളർ-സേതു അടൂർ.
കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ: മോഹൻ സുരഭി

Back to top button
error: