യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ കൂടുതൽ സൈനികരെ പിൻവലിച്ച് റഷ്യ. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിൻവലിക്കുമെന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനീകരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്.
2014ൽ യുക്രെയിനിൽനിന്ന് റഷ്യ കൈയടക്കിയ മേഖലയാണ് ക്രിമിയ. അടുത്തിടെ ക്രിമിയയിൽ വിന്യസിച്ച സൈനികരെയാണ് പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ സൈന്യത്തിൽനിന്നു കുറച്ചു യൂണിറ്റുകളെ റഷ്യ പിൻവലിച്ചിരുന്നു.
യുക്രെയ്നിൽ നുഴഞ്ഞുകയറാൻ റഷ്യ പദ്ധതിയിട്ടില്ലെന്നും ഇതിനുള്ള തെളിവാണു സൈന്യത്തെ പിൻവലിക്കുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സക്കറോവ് പറഞ്ഞു. യുക്രെയ്ൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു സൈനിക പിന്മാറ്റം.
റഷ്യയുടെ വാക്കിനെക്കാൾ, സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. “നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക” എന്നായിരുന്നു യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് റഷ്യയുടെ പിന്മാറ്റത്തോട് പ്രതികരിച്ചത്.