KeralaNEWS

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു, സവിശേഷമായ അഭിനയത്തിലൂടെയും ഭാഷയിലൂടെയും  പ്രേക്ഷക പ്രീതി നേടിയ നടൻ

കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് (വ്യാഴം) പുലർച്ചെ നാലരയോടെ ആയിരുന്നു അന്ത്യം. 61 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായിരുന്നു.

Signature-ad

സ്വതസിദ്ധമായ അഭിനയത്തിലൂടെയും സവിശേഷമായ ഭാഷയിലൂടെയും  പ്രേക്ഷകരുടെ ഉള്ളിൽ ഇടം നേടിയ പ്രദീപ് ഐവി ശശിയുടെ ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. 2001ലാണ് ഈ ചിത്രം  പുറത്തിറങ്ങിയത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങി തുടങ്ങി എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്

Back to top button
error: