പണ്ട് വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങി നടക്കണമായിരുന്നു.എന്നാൽ ഇപ്പോൾ പ്രധാനപ്പെട്ട പത്ത് സർട്ടിഫിക്കറ്റുകൾക്ക് ഇതിന്റെ ആവശ്യമില്ല.2021 ഒക്ടോബറിൽ ഇറങ്ങിയ ഉത്തരവ് പ്രകാരം രേഖകൾ സാക്ഷ്യപ്പെടുത്തുന്നതും സ്വന്തമായി മതി.ഇതറിയാതെ ഇപ്പോഴും നിരവധിപേരാണ് ഈ സർട്ടിഫിക്കറ്റുകൾക്കായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തുന്നത്.
വില്ലേജ് ഓഫീസിലോ , ഓൺലൈനായോ അപേക്ഷ വേണ്ടാത്ത പത്ത് പ്രധാന
സർട്ടിഫിക്കറ്റുകളും അവയ്ക്ക് പകരം വേണ്ട രേഖകളും ഇവയൊക്കെയാണ്.
⚡ജാതി സർട്ടിഫിക്കറ്റ്:
ജാതി രേഖപ്പെടുത്തിയ എസ്‌എസ്‌എൽസി ബുക്കോ, മറ്റേതെങ്കിലും വിദ്യാഭ്യാസ രേഖയോ മതി.അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എല്‍.സി. ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.
⚡നേറ്റിവിറ്റി സർട്ടിഫിക്കറ്റ്:
ജനന സർട്ടിഫിക്കറ്റ്, എസ്‌എസ്‌എൽസി ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ എസ്‌എസ്‌എൽസി, വിലാസത്തിന് തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ ഇവയിൽ ഏതെങ്കിലും
⚡റസിഡൻസ് സർട്ടിഫിക്കറ്റ്:
ആധാർ, വൈദ്യുതി ബിൽ ഉൾപ്പെടെ ഏതെങ്കിലും ബില്ലുകൾ മതി
⚡മൈനോറിറ്റി സർട്ടിഫിക്കറ്റ് :
മതം രേഖപ്പെടുത്തിയ എസ്‌എസ്‌എൽസി ബുക്ക്, മറ്റേതെങ്കിലും വിദ്യാഭ്യാസ രേഖ മതി
⚡ബന്ധുത്വ (റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്:
ബന്ധുത്വം രേഖപ്പെടുത്തിയ റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ.
⚡ കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്:
റേഷൻ കാർഡ് മതിയാകും.
⚡ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്:
ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി, സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ്. തിരിച്ചറിയല്‍ രേഖയില്ലാത്ത പൗരന്മാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
⚡മിശ്രവിവാഹ സർട്ടിഫിക്കറ്റ്:
ഭാര്യയുടെയും , ഭര്‍ത്താവിന്റെയും
ജാതി രേഖപ്പെടുത്തിയ എസ്‌എസ്‌എൽസി ബുക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ രേഖ .
സബ് രജിസ്ട്രാറോ , തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായിരിക്കും.
⚡ലൈഫ് സർട്ടിഫിക്കറ്റ് :
ജീവൻ പ്രമാൺ ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാം
⚡വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ് :
ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ സത്യപ്രസ്താവന
ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകൾ ആണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കും. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയുമില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന പഴയ രീതിയും ഒഴിവാക്കിയിട്ടുണ്ട്