KeralaNEWS

പഞ്ചാബി സ്‌റ്റൈല്‍ കടായി ചിക്കന്‍ വീട്ടിൽ തയ്യാറാക്കാം

ചിക്കൻ പ്രേമികളുടെ പ്രിയ വിഭവമായ കടായി ചിക്കൻ ഉണ്ടാക്കുന്ന വിധം
ചേരുവകൾ
  1. കടായി മസാല
  2. ജീരകം: 1 ടീസ്പൂൺ
  3. പെരുംജീരകം: 1 ടീസ്പൂൺ
  4. കുരുമുളക്: 1 ടീസ്പൂൺ
  5. ബേ ലീഫ്: 1
  6. കറുവപ്പട്ട: ഒരു ചെറിയ കഷ്ണം
  7. ഏലം: 3
  8. മല്ലി: 2 ടീസ്പൂൺ
  9. ഉണക്ക ചുവന്ന മുളക്: 3

എല്ലാം കുറഞ്ഞ തീയിൽ വറത്തെടുത്ത ശേഷം മിക്സറിൽ പൊടിചെടുക്കണം.

  1. ചിക്കൻ മാരിനേഷൻ
  2. ചിക്കൻ: 500 ഗ്രാം
  3. കടായി മസാല: 1.5 ടീസ്പൂൺ
  4. മുളകുപൊടി: 1/2 ടേബിൾ സ്പൂൺ
  5. മഞ്ഞൾ: 1/2 ടീസ്പൂൺ
  6. വിനാഗിരി: 1 ടീസ്പൂൺ

എല്ലാം ചേർത്ത് 30 മിനിറ്റ് നന്നായി മാരിനേറ്റ് ചെയ്യുക.

മസാല തയ്യാറാക്കൽ

  1. കാപ്സിക്കം: 1 മീഡിയം
  2. സവാള: 1
  3. ഉണങ്ങിയ ചുവന്ന മുളക്: 2
  4. കസൂരി മേത്തി: 1 ടീസ്പൂൺ
  5. മുളകുപൊടി: 1.5 ടേബിൾ സ്പൂൺ
  6. മല്ലിപൊടി: 2 ടീസ്പൂൺ
  7. നെയ്യ്: 3 ടീസ്പൂൺ
  8. സവാള: 2 വലുത്
  9. തക്കാളി: 3
  10. ഗരം മസാല : 1/2 ടീസ്പൂൺ
  11. മല്ലി ഇലി- ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ 2 ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർത്ത് 1 ഇടത്തരം സവാള 2 ഉണങ്ങിയ ചുവന്ന മുളകും 1 ചെറിയ കാപ്സിക്കവും ചേർത്ത് വഴറ്റുക .. ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ എണ്ണയിൽ 2tsp നെയ്യ് ചേർത്ത് ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക ..
അതേ ചട്ടിയിൽ 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക .ഇനി അരിഞ്ഞ സവാള ചേർത്ത് dark brown ആകുന്നതുവരെ വഴറ്റുക .. 3 വലിയ അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക. 1.5 ടേബിൾ സ്പൂൺമുളകുപൊടി, 2 ടീസ്പൂൺ മല്ലിപൊടി മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റുക ..
വറുത്ത ചിക്കൻ ചേർത്ത് ഇളക്കുക .. ഇതിലേക്ക് 1/2 കപ്പ് ചൂടുവെള്ളം ചേർത്ത് ഇളക്കുക.

അടുത്തത് 20 കശുവണ്ടി ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത് 5 ടേബിൾ സ്പൂൺ വെള്ളം ഉപയോഗിച്ച് അരച്ചെടുക്കുക.ഇത് ചേർത്ത് നന്നായി ഇളക്കുക.ശേഷം മൂടി വച്ച് 6 മിനിറ്റ് വേവിക്കുക
ഇനി നാരങ്ങ നീര് ചേർത്ത് കടായ് മസാല ആവശ്യത്തിന് ഉപ്പ്, ഗരം മസാല ചേർത്ത് വേവിക്കുക 5 മിനിറ്റ്. അവസാനം വഴറ്റിയ സവാള കാപ്സിക്കം ഒരു ടീസ്പൂൺ നെയ്യ്, മല്ലിയില എന്നിവ ചേർത്ത് 1 മിനിറ്റ് വേവിക്കുക .. രുചികരമായ കടായി ചിക്കൻ തയ്യാറായി.

Back to top button
error: