IndiaNEWS

വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ആളുകൾ കി​ണ​റ്റി​ൽ വീ​ണു, പെ​ൺ​കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 11 മരണം

ഉ​ത്ത​ർ​പ്ര​ദേ​ശ് കു​ശി​ന​ഗ​റി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ആളുകൾ കി​ണ​റ്റി​ൽ വീ​ണു. പെ​ൺ​കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹ​ൽ​ദി ച​ട​ങ്ങ് കാ​ണാ​നാ​യി ഇ​വ​ർ നിന്നിരുന്ന കി​ണ​റി​ന് മു​ക​ളി​ലെ സ്ലാ​ബ് ത​ക​ർ​ന്നാ​ണ് അ​പ​ക​ടം. ഭാ​രം താ​ങ്ങാ​നാ​വാ​തെ കി​ണ​റി​ന് മു​ക​ളി​ലു​ള്ള ഇ​രു​മ്പ് ഗ്രി​ല്‍ പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. 15 പേ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ര​ക്ഷി​ച്ചു.

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് നാ​ലു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച​താ​യി കു​ശി​ന​ഗ​ര്‍ ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: