KeralaNEWS

മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.പേരാമ്ബ്ര ചേര്‍മലയില്‍ വരുണ്‍രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.ഫെബ്രുവരി 14 ന് വാലന്‍റൈന്‍ ദിനത്തിലാണ് സംഭവം.
രാവിലെ വീട്ടിൽ നിന്നും പോയ പെൺകുട്ടി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്നാണ് പീഡനം നടന്നതായി അറിയുന്നത്.പെൺകുട്ടിക്ക് മയക്കുമരുന്നു നല്‍കിയാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: