KeralaNEWS

കൽക്കണ്ടത്തിന്റ ഔഷധഗുണങ്ങൾ

വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി

ണ്ടു മുതലേ നമ്മുടെ മുത്തശിമാർ കൽക്കണ്ടത്തെ ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്നു.കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും.വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി.

ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം.ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.
ജലദോഷവും ചുമയുമകറ്റാൻ കൽക്കണ്ടത്തെ കൂട്ടുപിടിക്കാം.ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും.രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു സഹായിക്കും. ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും.ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം.
ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം.രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: