സ്റ്റെപ് 1 :
500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.ഒരു ബൗളില്‍ ഒരു ടീസ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി, അര സ്‌പൂണ്‍ കുരുമുളക് പൊടി, ഓരോ സ്‌പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ കോണ്‍ ഫ്‌ലോര്‍, ഒരു ടേബിള്‍ സ്‌പൂണ്‍ മൈദ എന്നിവ മിക്‌സ് ചെയ്തു ചിക്കന്‍ കൂടി ചേര്‍ത്ത് ചിക്കനില്‍ ഈ കൂട്ട് നന്നായി തേച്ചു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.(വെള്ളം ചേര്‍ക്കരുത്)
സ്റ്റെപ് 2:
ഒരു മണിക്കൂറിന് ശേഷം ചിക്കന്‍ ഒരു പാനില്‍ എണ്ണ ഒഴിച്ച് രണ്ടു വശവും വറുത്തെടുക്കുക.വറുക്കുമ്പോള്‍ കോട്ടിംഗ് ഇളകിപ്പോകാതെ വറുത്തെടുക്കുക.
സ്റ്റെപ് 3:
ചിക്കന്‍ വറുത്ത അതേ പാനില്‍ തന്നെ ചിക്കന്‍ വറുത്ത എണ്ണയില്‍ നിന്നും രണ്ടു ടേബിള്‍ സ്‌പൂണ്‍ എടുത്തു ഒരു സ്‌പൂണ്‍ ജീരകം, രണ്ടു കതിര്‍ കറിവേപ്പില, അഞ്ചു പച്ചമുളക് കീറിയത്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ഓരോ ടേബിള്‍ സ്‌പൂണ്‍ വീതം എടുത്തു വഴറ്റുക. ഇനി തീ കൂട്ടി വെച്ച് ഇതിലേക്ക് പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ റെഡ്ചില്ലിപേസ്റ്റ് ചേര്‍ത്ത് ഇളക്കി ചിക്കന്‍ കഷണങ്ങള്‍ കൂടിചേര്‍ത്ത് മൂന്നു മിനിറ്റ് റ്റോസ് ചെയ്തു ഡ്രൈ ആക്കിയെടുക്കുക.ചിക്കന്‍ 65 തയ്യാര്‍.വിളമ്പുമ്പോള്‍ സവാളയും നാരങ്ങയും പ്ലേറ്റില്‍ മുറിച്ചുവെച്ച് വിളമ്പുക…
വാൽക്കഷണം:ചിക്കന്‍65ന് റെസ്റ്റോറന്റ് ടേസ്റ്റ് കിട്ടണമെങ്കില്‍ മൂന്നാമത്തെ സ്റ്റെപ് തീ കൂട്ടി വെച്ച് ചിക്കന്‍ ചേര്‍ത്തു റ്റോസ് ചെയ്തു തന്നെ വേണം ഉണ്ടാക്കുവാൻ