ട്രെയിനിൽ ഇരുന്നിരുന്ന് മടുത്താലും സ്ഥലത്തെത്തില്ല എന്ന ചിന്ത ഇനി വേണ്ട.നാഗ്പൂർ, മൂംബൈ റൂട്ടിലെ യാത്രക്കാരോടാണ്.എല്ലാ യാത്രാ ബുദ്ധിമുട്ടുകള്‍ക്കും ഒരു പരിഹാരം വരികയാണ്.മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ സർവീസ് വരുന്നതോടെ മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള യാത്രാസമയം വെറും മൂന്നര മണിക്കൂറായി കുറയും.നിലവില്‍ യാത്ര സമയം 12 മണിക്കൂറാണ്.
ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.ഉടന്‍തന്നെ പൂര്‍ത്തിയാകുന്ന സമൃദ്ധി എക്‌സ്‌പ്രസ് വേയിലൂടെയായിരിക്കും സഞ്ചാരം.
നിർദിഷ്ട മുംബൈ-നാഗ്പൂർ അതിവേഗ റെയിൽ ഇടനാഴിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഈ മാസം അവസാനമോ മാർച്ച് ആദ്യവാരമോ പൂർത്തിയാക്കുമെന്ന് നേരത്തെ കേന്ദ്രമന്ത്രി റാവുസാഹെബ് ദൻവെ അറിയിച്ചിരുന്നു. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (എൻഎച്ച്എസ്ആർസിഎൽ) ഇത് തയ്യാറാക്കുന്നത്.