പാൻകാർഡ്
1 https://www.onlineservices.
2. ‘നിലവിലുള്ള പാന്‍വിവരങ്ങളുടെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍/ പാന്‍ കാര്‍ഡിന്റെ റീപ്രിന്റ്’ എന്ന ഒാപ്ഷന്‍ തിരഞ്ഞെടുക്കുക.
നിര്‍ബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച് ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്കുചെയ്യുക.
3. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ ഒരു ടോക്കണ്‍ നമ്ബര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്ബര്‍ സൂക്ഷിക്കണം
4.തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക സൈറ്റില്‍ പറയുന്ന ‘വ്യക്തിഗത വിശദാംശങ്ങള്‍’ പൂരിപ്പിക്കുക.നിങ്ങള്‍ക്ക് ഒന്നുകില്‍ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് രേഖകള്‍ നേരിട്ട് അയയ്‌ക്കാം അല്ലെങ്കില്‍ e-KYC-യ്‌ക്കായി ഇ-സൈന്‍ സമര്‍പ്പിക്കാം.
5. ഇനി കാര്‍ഡ് മോഷ്ടിച്ചതാണെങ്കില്‍ പോലീസിന്‍റെ എഫ്‌ഐആര്‍ അറ്റാച്ചുചെയ്യുക.
6. അടുത്ത മെനുവില്‍, കാര്‍ഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കല്‍ പാന്‍ കാര്‍ഡ് ആവശ്യമാണോ?’ എന്നതിന് കീഴില്‍ നിങ്ങള്‍ ‘yes’ തിരഞ്ഞെടുത്താല്‍, കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിക്ക് ഇ-പാന്‍ കാര്‍ഡ് ലഭിക്കും.
7..’കോണ്‍ടാക്റ്റ് ഡീറ്റെയില്‍സ്’, ‘ഡോക്യുമെന്റ് വിശദാംശങ്ങള്‍’എന്നിവ ഫില്ല് ചെയ്ച് ‘സമര്‍പ്പിക്കുക’ ക്ലിക്ക് ചെയ്യുക.
8. പേയ്‌മെന്റ് പേജില്‍ തുക അടക്കുന്നതോടെ നടപടി പൂര്‍ത്തിയാകും. ലഭിച്ച 15 അക്ക അക്നോളജ്‌മെന്റ് നമ്ബര്‍ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ഡിന്റെ നില പരിശോധിക്കാം.
അപേക്ഷിച്ച് 14 ദിവസത്തിനകം കാര്‍ഡ് ലഭിക്കും
ആധാർ കാർഡ്
.ഇ-ആധാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുക. പ്രവേശിക്കാന്‍ ഇവിടെ ക്ളിക് ചെയ്യുക. https://eaadhaar.uidai.gov.in/
1. ആധാര്‍ നമ്പര്‍ അറിയാമെങ്കില്‍ ‘I have’ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ആധാറിനൊപ്പം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് ഒരു പാസ്‌വേഡ് മെസേജായി അയച്ചുകിട്ടും.
2. ഈ പാസ്‌വേഡ് വെബ്‌സൈറ്റില്‍ അതിനുള്ള കോളത്തില്‍ ടൈപ്പ് ചെയ്യുക.
3. ആധാര്‍ കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശവും ലിങ്കും ലഭിക്കും.
ആധാര്‍ നമ്പര്‍ അറിയില്ല, പക്ഷേ അക്‌നോളജ്‌മെന്റ് സ്ലിപ് ഉണ്ടെങ്കില്‍ 1. എന്റോള്‍മെന്റ് നമ്പര്‍, തീയതിയും സമയവും, പേര്, പിന്‍കോഡ് എന്നിവ സ്ലിപ്പില്‍ നല്‍കിയിരിക്കുന്നതുപോലെ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്യുക.