Month: February 2022
-
Kerala
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരാമര്‍ശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതില്‍ അഡ്വക്കേറ്റ് ജനറല്‍ അതൃപ്തി അറിയിച്ചു. സില്‍വര്‍ ലൈനില്‍ ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ നല്‍കിയത്. സര്‍വേ നടപടികള്‍ തടഞ്ഞ് കൊണ്ട് ഫെബ്രുവരി ഏഴിന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. വിഷയത്തില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ് എന്ന വാദം പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. സര്‍ക്കാരിന്റെ ഭാഗം പരിഗണിക്കാതെയാണ് സര്‍വേ തടഞ്ഞ് കൊണ്ട് സിംഗിള്‍ ബെഞ്ച് രണ്ടാമത്തെ ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞു കൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചീഫ്…
Read More » -
LIFE
ആഘോഷമായി മോഹൻലാൽ ചിത്രം ആറാട്ട് പ്രദര്‍ശനത്തിനെത്തി
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് പ്രദര്‍ശനത്തിനെത്തി. മോഹൻലാൽ മാസ് അവതാരത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകര്‍. നഗരത്തിലെ തിയേറ്ററുകളില്‍ ആദ്യ ഷോയ്ക്കു തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് അപ്സരം രാധ , ക്രൗണ്‍, മള്‍ട്ടി പ്ലക്സുകള്‍ എന്നിവിടങ്ങളിലായി മുപ്പതോളം ഷോയാണ് ഒരു ദിവസമുള്ളത്. ലോകമെമ്പാടും 2700 ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ്. രാവിലെ എട്ടിന് തന്നെ ഫാന്‍സ് ഷോകളും ആരംഭിച്ചു. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ദിവസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനായ മികച്ച അഭിപ്രായം നേടിയ വിനീത് ശ്രീനിവാസന് ചിത്രം ഹൃദയം ഇപ്പോഴും തിയറ്ററുകളിലുണ്ട്. ഒരേസമയം സുപ്പര്താരത്തിന്റെയും മകന്റെയും ചിത്രങ്ങള്‍ ഓടുന്നു എന്ന പ്രത്യേകതയും തിയറ്ററുകാര്‍ക്കും ഫാന്‍സുകാര്‍ക്കും ഒരേപോലെ ആവേശം പകരുന്നു.
Read More » -
Kerala
അഹമ്മദാബാദ് സ്ഫോടന പരമ്പര; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ മലയാളികളും
അഹമ്മദാബാദ് സ്ഫോടന കേസില്‍ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പേരിൽ മൂന്ന് മലയാളികൾ.ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്ബ് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങള്‍. കുറ്റക്കാരുടെ പട്ടികയിലെ മറ്റ് മലയാളികള്‍ ഇവരാണ്: ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
Read More » -
Kerala
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം, നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിനെ ഇനിയും ചോദ്യം ചെയ്തേക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോൾ നടപടി. ചോദ്യംചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതേസമയം, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദിലീപിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെയും ചോദ്യംചെയ്തു കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനൂപ് ഹാജരാകാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ച് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു പരിശോധനയ്ക്ക് ഹാജരാക്കിയ അനൂപിന്റെ ഒരു ഫോണിന്റെ ഫലം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
Read More » -
Kerala
കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവര്‍ണര്‍. സാമ്ബത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തിന് സാമ്ബത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
Read More » -
Kerala
അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 38 പേര്‍ക്കു വധശിക്ഷ
അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 38 പേര്‍ക്കു വധശിക്ഷ.കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു.28 പേരെ വെറുതെവിട്ടു. പതിമൂന്നു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്ബര കേസില്‍ വിധി വന്നത്. മൊത്തം 77 പേരായിരുന്നു പ്രതികള്‍. ഇതില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Read More » -
Kerala
അനന്തപുരിയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങൾ
പത്മനാഭന്‍റെ നാട് എന്ന ഒരൊറ്റ വിശേഷണം മാത്രം മതി തിരുവനന്തപുരത്തിനെ അടയാളപ്പെടുത്തുവാന്‍.പത്മനഭ സ്വാമി ക്ഷേത്രം,ആറ്റുകാൽ ക്ഷേത്രം കൂടാതെ വേറെയും നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തിരുവന്തപുരത്തുണ്ട്.വിശ്വാസവും ആചാരങ്ങളും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ , ഓരോരോ കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച, ഐതിഹ്യവും കഥകളുമുള്ള ക്ഷേത്രങ്ങള്‍.വിശ്വാസികളുടെ ഇടയിലേക്ക് അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത തിരുവന്നതപുരത്തെ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം… അമരവിള രാമേശ്വരം മഹാദേവക്ഷേത്രം കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള 101 ശിവാലയങ്ങളിലെ ക്ഷേത്രമാണ് തിരുവനന്തപുരം അമരവിളയില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം മഹാദേവക്ഷേത്രം.മഹാദ്വനെ ആരാധിക്കുന്ന ഈ ക്ഷേത്രം നിര്‍മ്മിച്ച പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. രാമേശ്വരന്‍ ആയാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. കേരളത്തിലെ 101 ശിവാലയങ്ങളില്‍ ആകെ രണ്ട് രാമേശ്വരം ക്ഷേത്രങ്ങളാണുള്ളത്. അതില്‍ രണ്ടാമത്തേത് സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം തിരുവനന്തപുരം നഗരത്തിലെ കൊച്ചുള്ളൂര്‍ എന്ന സ്ഥലത്താണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് അയ്യപ്പനായിരുന്നു ഇവിടുത്തെ പ്രതിഷ്ഠ. പിന്നീട് കഥകളനുസരിച്ച് ഒരു ദിവസം അയ്യപ്പന്‍ നെടുമങ്ങാട് രാജാവിന്…
Read More » -
Kerala
പാറ്റയുടെയും ഉറുമ്പിന്റെയും ശല്യമകറ്റാം, വളരെ എളുപ്പത്തിൽ
ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഷാംപൂ ഒഴിക്കുക (ഏതു ഷാമ്പൂ വേണമെങ്കിലും എടുക്കാവുന്നതാണ്), പിന്നെ നാല് ടേബിൾസ്പൂൺ വിനാഗിരി അതിലേക്കു ചേർക്കുക (വിനാഗിരി ഇല്ലെങ്കിൽ അര മുറി ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിച്ചാൽ മതി), ശേഷം അര കപ്പ് വെള്ളം കൂടി ഒഴിച്ച് ഇവ മൂന്നും നല്ലപോലെ യോജിപ്പിച്ചെടുക്കുക. ഇനി ഈ വെള്ളം ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കി സ്ഥിരമായി പാറ്റയുടെയും ഉറുമ്പിന്റെയും ശല്യമുള്ള സ്ഥലങ്ങളിൽ അടിച്ചു കൊടുക്കാവുന്നതാണ്.
Read More » -
Kerala
എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറിക്കുമോ?
എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ 40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ് ലഭിക്കുന്നത്. അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ചികിത്സാ ചെലവ് – 15 ലക്ഷം അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം. വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം. അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും…
Read More » -
Kerala
പൂവാം കുറുന്തലിന്റെ ഗുണങ്ങൾ
പുരാതനകാലം മുതല്‍ തന്നെ ഔഷധഗുണത്തില്‍ അഗ്രഗണ്യനാണ് പൂവാംകുറുന്തല്‍.അമൂല്യമായ രോഗശമന ശേഷിയുള്ള ഈ സസ്യം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. ഇതിനാല്‍ ഔഷധ നിര്‍മാണത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പൂവാംകുറുന്തല്‍ കൃഷി ചെയ്യുന്നുണ്ട്. പുരാണകാലത്ത് സ്ത്രീകളും പെണ്‍കുട്ടികളും മംഗളസൂചകമായി ചൂടിയിരുന്ന ദശപുഷ്പ അംഗമാണ് പൂവാംകുറുന്തല്‍.ഔഷധസസ്യ സമൃദ്ധമായ കേരളത്തില്‍ ഭൂരിഭാഗം ഔഷധങ്ങളും തയാറാക്കുന്നത് ഔഷധ സസ്യങ്ങളില്‍ നിന്നായിരുന്നു. അവയില്‍ പൂവാംകുറുന്തലിന് മര്‍മപ്രധാനമായ ഒരു പങ്കുണ്ട്. അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം എന്നീഗ്രന്ഥങ്ങളിലൂടെ വാഗ്ഭടാനന്ദന്‍ കേരളത്തില്‍ പ്രചരിപ്പിച്ച ചികിത്സാരീതികളില്‍ പൂവാങ്കുറുന്തല്‍ ചേര്‍ത്തിരുന്നതായി ചരിത്രത്താളുകള്‍ സാക്ഷ്യം വഹിക്കുന്നു. കാട്ടുചെടിപോലെ ഇവ സമതലങ്ങളിലും കുന്നുകളിലും റോഡുവക്കിലും യഥേഷ്ടം വളരുന്നു. ഏകവര്‍ഷിയായ ഈ സസ്യത്തിന് ഒരേസമയം ചെറുതും വലുതുമായ പലതരത്തിലുള്ള ഇലകളാണുള്ളത്. ഒരടി പൊക്കത്തില്‍ വളരുന്ന ഈ സസ്യത്തിന് സംസ്‌കൃതത്തില്‍ ‘സഹവേദി’ എന്നും ‘ഉത്തമകന്യാപത്രം’ എന്നും ‘ആഷ്‌കളേഡ് ഫിബേന്‍’ എന്നും പേരുകളുണ്ട്. വെര്‍ണോണിയ സിനെറിയ എന്ന ശാസ്ത്രനാമമുള്ള സൂര്യകാന്തിചെടിയുടെ കുടുംബത്തില്‍പ്പെട്ട പൂവാംകുറുന്തലിനെ ‘അസ്റ്ററേസി’ എന്ന സസ്യകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാസഘടകങ്ങള്‍ സമൂലം ഔഷധമായി ഉപയോഗിക്കുന്ന പൂവാംകുറുന്തലില്‍…
Read More »