Month: February 2022
-
Kerala
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏതെന്നും അത് ഏതു രാജ്യത്തിന്റെ പക്കലാണെന്നും അറിയാമോ ?
വിമാനങ്ങള്‍ കാണാത്തവര്‍ ഉണ്ടാവില്ല.അതില്‍ കയറിയവരും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ധാരാളം.പക്ഷെ ചോദ്യമിതാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനം കണ്ടിട്ടുണ്ടോ? പോട്ടെ, കേട്ടിട്ടുണ്ടോ..? എയര്‍ ബസ് നിർമ്മിച്ച A 380 എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതൊരു യാത്രാവിമാനം അല്ലെന്ന് ആദ്യമേ പറയട്ടെ.സൈനികരേയും യുദ്ധോപകരണങ്ങളും വഹിച്ചുകൊണ്ട് ഏറെ ദൂരം പറക്കാന്‍ സാധിക്കുന്ന കാരിയര്‍ വിമാനങ്ങൾക്കായുള്ള പരീക്ഷണങ്ങളിൽ നിന്നാണ് ഈ വിമാനത്തിന്റെ പിറവി.ശീത യുദ്ധകാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന മൂപ്പിളിമ തർക്കമാണ് ഈ വിമാനത്തിന്റെ പിറവിയിലേക്ക് നയിച്ചതെന്നും വേണമെങ്കിൽ പറയാം. ടെക്നോളജിയും ആധുനിക സംവിധാനങ്ങളുമായിരുന്നു അമേരിക്കയുടെ തുറുപ്പു ചീട്ടെങ്കിൽ വലിപ്പവും വിമാനത്തിന്റെ എണ്ണത്തിലുള്ള ആധിക്യവുമായിരുന്നു റഷ്യയുടെ പ്രത്യേകത.അങ്ങനെ രണ്ടു കൂട്ടരും മത്സരിച്ചു പുതിയ പുതിയ ക്യാരിയര്‍ വിമാനങ്ങള്‍ നിർമ്മിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോളായിരുന്നു അമേരിക്ക സ്പേസ് ടെക്നോളജിയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിക്കൊണ്ട് വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹനങ്ങള്‍ (സ്പേസ് ഷട്ടില്‍) കണ്ടു പിടിക്കുന്നതും അത് വിജയകരമായി ഉപയോഗിക്കുന്നതും.ചന്ദ്രനിലേക്കുള്ള യാത്ര…
Read More » -
Kerala
ഖത്തർ ലോകകപ്പ്;മരുഭൂമിക്ക് അഭിമാനമായി 8 വിസ്മയ വേദികൾ
ദോഹ: 2022 ഫിഫ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി കൊണ്ടുള്ള സ്‌റ്റേഡിയം നിർമാണങ്ങളിലൂടെ പ്രഥമ കാർബൺ രഹിത ലോകകപ്പിന് ഒരുങ്ങി ഖത്തർ.നവംബർ 21നാണ് കാൽപന്ത് ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക് ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തർ എട്ട് വേദികളുടെ നിർമാണങ്ങൾ പൂർത്തിയാക്കി.അവയേതെന്നും അവയുടെ പ്രത്യേക എന്തെന്നും അറിയാം. ഖലീഫ സ്റ്റേഡിയം, ആസ്പയർ സോൺ 2022 ലേക്ക് മിഴി തുറന്ന ആദ്യ സ്റ്റേഡിയം.40,000 സീറ്റുകൾ.ക്വാർട്ടർ ഫൈനൽ മത്സര വേദി.ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങളുടെ വേദി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. അൽ ജനൗബ്, അൽ വക്ര കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തു. ഇരിപ്പിട ശേഷി 40,000.പരമ്പരാഗത ഖത്തരി പായ്ക്കപ്പലിന്റെ മാതൃക.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി. എജ്യൂക്കേഷൻ സിറ്റി നിർമ്മാണം പൂർത്തിയായി. ഇരിപ്പിട ശേഷി 40,000.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.വജ്രത്തിന്റെ മാതൃക.മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്നു. അൽ ബയാത്, അൽഖോർ നിർമാണം പൂർത്തിയായി.ഇരിപ്പിട ശേഷി 60,000.അറേബ്യൻ കൂടാരമായ…
Read More » -
Kerala
സ്‌പെഷ്യല്‍ ഫലൂദ ഉണ്ടാക്കുന്ന വിധം
കൊതിയൂറും വിഭവങ്ങള്‍ നുണയുമ്പോള്‍ നമ്മൾ കാശ് നോക്കാറില്ല.എന്നാൽ ഇവ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.രുചി കൂടും എന്നു മാത്രമല്ല, കാശും ലാഭം.ഫലൂദയും, ഫ്രൂട്ട്‌സലാഡും, നട്ട്‌സ് ഷെയ്ക്കുമൊക്കെയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.ഇതാ ഇവിടെ രുചികരമായ ഫലൂദ എങ്ങനെ ഉണ്ടാക്കാമെന്നാണ് പരിചയപ്പെടുത്തുന്നത്. വേണ്ട സാധനങ്ങൾ 1. സേമിയ 100 ഗ്രാം 2. സാബൂനരി 100 ഗ്രാം 3. പാല്‍ ഒന്നര കപ്പ് 4. പഞ്ചസാര മൂന്ന് ടീസ് സ്പൂണ്‍ 5. ജെല്ലി ഒരു ചെറിയ പായ്ക്കറ്റ് 6. കസ്‌കസ് കുറച്ച് 7. റോസ് സിറപ്പ് 8. വാനില ഐസ്‌ക്രീം ഒരു ബോക്‌സ് ഉണ്ടാക്കുന്ന വിധം കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ അല്‍പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടിയാവാന്‍ വെയ്ക്കുക. കട്ടിയായ ശേഷം…
Read More » -
Culture
ഇനി മാസ്ക് വെച്ച ബുദ്ധിമുട്ടേണ്ട. പുതിയ പ്രതിവിധി ഇതാ
കോവിഡ് മൂലം നമ്മളൊക്കെ മാസ്ക് വെച്ച് വലഞ്ഞു. അതിനു പ്രതിവിധിയായി. മാസ്കിനു പകരം ഒരു പുതിയ രീതി. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്. മാസ്ക് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതകളില്‍ നിന്നും ഇത് രക്ഷ നല്‍കുമെന്നും മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മാസ്‌കുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്ന് ലാബുകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. മൂക്കിന്റെ വലിപ്പമനുസരിച്ച് പല അളവിലും ഇവ ലഭ്യമാണെന്നും നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ‘നാസോ 95’ രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നത്.
Read More » -
Kerala
ചിക്കനോ, മീനോ… ഏതാണ് നമുക്ക് കൂടുതൽ ആരോഗ്യം തരുന്നത് ?
ഉയർന്ന പ്രോട്ടീൻ മൂല്യമുള്ളതിനാൽ മത്സ്യവും കോഴിയും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഇവ രണ്ടും പോഷകസമൃദ്ധമായ ഭക്ഷണങ്ങളുമാണ്.എന്നിരുന്നാലും മത്സ്യമാണോ കോഴിയിറച്ചിയാണോ ഏറ്റവും കൂടുതൽ നല്ലത്? കോഴിയിറച്ചിയും മീനും പ്രോട്ടീന്റെ നല്ല സ്രോതസ്സുകളാണ്, എന്നാൽ ഏതാണ് കൂടുതൽ പ്രോട്ടീൻ ഉള്ളത് എന്ന ചോദ്യം അവശേഷിക്കുന്നു. 100 ഗ്രാം മത്സ്യവും കോഴിയിറച്ചിയും താരതമ്യപ്പെടുത്തുമ്പോൾ, മത്സ്യത്തിന്റെ കലോറി 188 ആണെന്ന് പഠനങ്ങൾ പറയുന്നു, ചിക്കൻ നിങ്ങൾക്ക് 165 കലോറി നൽകുന്നു.സാൽമൺ, ട്യൂണ എന്നിവ മറ്റു മത്സ്യത്തേക്കാൾ ഉയർന്ന കലോറിയുള്ള മത്സ്യങ്ങളാണ്. ട്യൂണയുടെ ഒരു ശരാശരി ക്യാൻ നിങ്ങൾക്ക് 42 ഗ്രാം പ്രോട്ടീൻ നൽകുന്നു, അതേസമയം 100 ഗ്രാം ചിക്കൻ 21 ഗ്രാം പ്രോട്ടീൻ മാത്രമേ നൽകുകയുള്ളൂ. മത്സ്യവും കോഴിയിറച്ചിയും വിറ്റാമിൻ ബിയുടെ നല്ല ഉറവിടങ്ങളാണ്, ഇത് ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു. നാഡികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ചുവന്ന രക്താണുക്കൾ നിറയ്ക്കുന്നതിനും ശരീരത്തിന് പ്രധാനമായ ഫോളിക് ആസിഡ് നൽകുന്ന കാര്യത്തിലും സാൽമൺ, ചിക്കനെ വെല്ലുന്നു.ഈ ഒരൊറ്റ മത്സ്യം നിങ്ങൾക്ക്…
Read More » -
Kerala
താജ്മഹലിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് പുരാവസ്തു വകുപ്പ്
ആഗ്ര:നിത്യ പ്രണയത്തിന്‍റെ സ്മാരകമെന്ന് വാഴ്ത്തപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിക്കുവാനൊരുങ്ങുന്ന സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര പുരാവസ്തു വകുപ്പ്.താജ് മഹലിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇന്നും നാളെയും (ഫെബ്രുവരി 28, മാർച്ച് 1) സൗജന്യ പ്രവേശനമായിരിക്കും ഉണ്ടായിരിക്കുക. ഈ ദിവസങ്ങളിൽ ഷാജഹാന്റെ ഉർസ് താജ്മഹലിൽ ആഘോഷിക്കും.അതിനാലാണ് വിനോദസഞ്ചാരികൾക്ക് ഈ ഇളവ് ലഭിക്കുന്നത്.ഇതുകൂടാതെ ലോക ടൂറിസം ദിനത്തിലും താജ്മഹലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Read More » -
Kerala
ഭർത്താവുമായി അകന്നു കഴിഞ്ഞ യുവതിയുടെ വീട്ടിൽ രാത്രി ജാരൻ ഒളിച്ചെത്തി, ഭർത്താവിൻ്റെ പിന്തുണയോടെ ‘സദാചാര പൊലീസ്’ ഇരുവരെയും വളഞ്ഞുപിടിച്ച് പൊലീസിൽ ഏൽപ്പിച്ചു
കോട്ടയം: നഗരാതിർത്തിക്കടുത്ത് ചെങ്ങളത്ത് ഭർത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ രാത്രി എത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വച്ച് പൊലീസിനു കൈമാറി. സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാർ നടത്തിയ ഇടപെടൽ അക്ഷരാർത്ഥത്തിൽ പൊലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച പൊലീസ്, പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ് ചെങ്ങളം സ്വദേശിയായ യുവതി. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നു എന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഇതേ തുടർന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാർ ‘സദാചാര പൊലീസ്’ ചമഞ്ഞ് രംഗത്ത് എത്തിയത്. തുടർന്ന്, രാത്രിയിൽ യുവതിയുടെ വീട്ടിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു വച്ചു. പിന്നീട് നാട്ടുകാർ കുമരകം പൊലീസിനെ വിവരം അറിയിച്ചു. ഇതേ തുടർന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭർത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിർദേശം…
Read More » -
NEWS
മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം
ഒഡേസയിൽ നിന്ന് റൊമേനിയൻ അതിർത്തിയിലേക്ക് പലായനം ചെയ്തുകൊണ്ടിരുന്ന മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം. യുദ്ധം കനക്കുന്ന സാഹചര്യത്തിൽ, ചർച്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കാനും നീക്കമുണ്ട്. ഒഡേസയിൽ വെച്ച് റഷ്യൻ സൈന്യം നടത്തിയ ബോംബിങ്ങിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. റൊമേനിയൻ അതിർത്തിയിലെ പോബ്യൂൺ കസ്റ്റംസ് ഓഫീസ് പരിസരത്ത് 1000 കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാല് ദിവസമായി കുടുങ്ങികിടക്കുന്നു. അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന നിൽക്കുകയാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉൾപ്പെടുന്നു.
Read More » -
Fiction
ഇന്ന് ശാസ്ത്രദിനം: പക്ഷെ,ഇവിടെ എല്ലാം ശാസ്ത്രിയമാണോ?
ഇന്ന് ദേശീയ ശാസ്ത്രദിനം. സി വി രാമൻ ശാസ്ത്രലോകത്തിനു നൽകിയിട്ടുള്ള സംഭാവനകളെ ഓർക്കുന്നതിനു വേണ്ടിയിട്ടാണ് 1987 മുതൽ എല്ലാവർഷവും ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിച്ചു വരുന്നത്.1928 ൽ ഇതേ ദിനമാണ് സിവി രാമൻ,’ രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്.സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം എന്നതാണ് 2022 ലെ ശാസ്ത്ര ദിന ചിന്താവിഷയം. സി വി രാമൻ എന്ന ശാസ്ത്രജ്ഞൻ ഇന്ത്യൻ ശാസ്ത്രത്തെ തന്നെ മാറ്റി മറിച്ചു. സി വി രാമൻ എന്ന പ്രതിഭയ്ക്ക് ശാസ്ത്ര ലോകത്തോടുള്ള ബന്ധം അത്രമാത്രം വലുതായിരുന്നു. 1955 ൽ ആൽബർട്ട് ഐൻസ്റ്റീന്റെ വിയോഗം ഞെട്ടലോടെയാണ് ശാസ്ത്രലോകം ഉൾക്കൊണ്ടത്. ജർമ്മനിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ലോകത്തിന്റെ മറുഭാഗത്ത് ഇന്ത്യൻ ശാസ്ത്രജ്ഞൻ സി വി രാമൻ തന്റെ തല മുണ്ഡനം ചെയ്താണ് അതിന്റെ ഭാഗമായത്. ഹിന്ദു മതാചാരപ്രകാരം പിതാവ് മരിക്കുമ്പോൾ മകൻ ചെയ്യുന്ന കർമ്മമാണിത്. 1921 ഇൽ ലണ്ടനിലേക്കുള്ള കപ്പൽ യാത്രയിലാണ് എങ്ങനെ…
Read More » -
NEWS
നിഷ്പക്ഷ നിലപാട് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ
യുക്രൈൻ റഷ്യ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ, യുക്രൈന് പക്ഷം ചേരാത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനാണ് ഇന്നത്തെ ഐക്യരാഷ്ട്ര പൊതുസഭ. നേരത്തേയും ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ തന്നെ ഇന്ത്യ വിട്ടു നിന്നിരുന്നു. സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു വിട്ട് നിന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യയോടൊപ്പം ചൈന, യുഎഇ എന്നീ രാജ്യങ്ങളും റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് വിട്ട്നിന്നിരുന്നു. സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇരു…
Read More »