Month: February 2022
-
Kerala
ഒക്ടോബറിലെ പ്രളയം;റാന്നി നിയോജക മണ്ഡലത്തില്‍ പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ
റാന്നി: കഴിഞ്ഞ ഒക്ടോബറില്‍ മണിമലയാര്‍ കരകവിഞ്ഞ് ഉണ്ടായ മഹാപ്രളയത്തില്‍ നാശ നഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തില്‍ പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട കോട്ടാങ്ങല്‍, പെരുമ്ബെട്ടി, തെള്ളിയൂര്‍, എഴുമറ്റൂര്‍ വില്ലേജുകളില്‍ ഉള്ളവര്‍ക്കാണ് ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുളളത്.കോട്ടാങ്ങല്‍ വില്ലേജില്‍ നിന്നുമാത്രം 475 അപേക്ഷകള്‍ ലഭിച്ചതിന് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63200രൂപ, പെരുമ്ബെട്ടി വില്ലേജില്‍ നിന്ന് ലഭിച്ച അഞ്ച് അപേക്ഷകള്‍ക്ക് 1 ലക്ഷം രൂപ, തെളളിയൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച അപേക്ഷയില്‍ 60,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.എഴുമറ്റൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച അപേക്ഷക്ക് 60,000 രൂപയും അനുവദിച്ചിട്ടുണ്ട്.
Read More » -
Kerala
‘കുതന്ത്രം മെനയുന്ന നേതാക്കന്മാർ കാലത്തിൻ്റെ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല,’ കായംകുളത്തെ വോട്ടുചോര്‍ച്ച ചര്‍ച്ച ചെയ്യാത്തതിൽ രോഷാകുലയായി യു. പ്രതിഭ എം.എൽ.എ
കായങ്കുളം: തൻ്റെ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല എന്ന വിമര്‍ശനവുമായി അഡ്വ. യു. പ്രതിഭ എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ വിമര്‍ശനം. ”തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്.” യു.പ്രതിഭ രോഷം കൊള്ളുന്നു. അഡ്വ യു. പ്രതിഭ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: “നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു. അത്…
Read More » -
NEWS
വിശ്വനാഥൻ ആനന്ദ്, ഹരികൃഷ്ണൻ, ഇപ്പോൾ പ്രഗ്ഗനാനന്ദ: ലോക ചാമ്പ്യനെ ആട്ടിമറിച് പതിനാറ്കാരൻ.
ഇന്ത്യന്‍ ഇതിഹാസങ്ങളായ വിശ്വനാഥന്‍ ആനന്ദ്, ഹരികൃഷ്ണന്‍ എന്നിവർക്ക് ശേഷം ലോക ചാമ്പ്യൻ മഗ്‌നസ് കാഴ്സണെ തോൽപ്പിച് വീണ്ടും ഒരു ഇന്ത്യയ്ക്കാരൻ.എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റിലാണ് ലോക ചാമ്പ്യൻ മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ അട്ടിമറിച്ചത്. 16 വയസ് മാത്രം പ്രായമുള്ള പ്രഗനാനന്ദ എട്ടാം റൗണ്ടിലാണ് അദ്ഭുത വിജയം സ്വന്തമാക്കിയത്. തമിഴ്നാട് പാഡി സ്വദേശിയാണ് പ്രഗ്ഗനാനന്ദ. എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ എട്ടു പോയിന്റുകളുമായി 12-ാം സ്ഥാനക്കാരനായ പ്രഗ്ഗനാന വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ലോക ചാമ്പ്യനെ നേരിടാനെത്തിയത്. കറുത്ത കരുക്കളുമായി കളിച്ച താരം 39 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സനെ വീഴ്ത്തി. ആദ്യ റൗണ്ടുകളില്‍ ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ വഴങ്ങിയത്. നിലവില്‍ ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയന്‍റാണുള്ളത്.
Read More » -
Kerala
ലോക മാതൃഭാഷാ ദിനം: സ്‌കൂളുകളിൽ ഭാഷാ പ്രതിജ്ഞയെടുത്തു
കോട്ടയം: ലോക മാതൃഭാഷാ ദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പ്രതിജ്ഞയെടുത്തത്. പുലിയന്നൂർ ആശ്രമം സർക്കാർ എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പങ്കെടുത്തു. സാഹിത്യകാരൻ രവി പുലിയന്നൂർ സന്നിഹിതനായി. കാഞ്ഞിരപ്പള്ളി മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഭാഷാപ്രതിജ്ഞ ചടങ്ങിനുശേഷം മാതൃഭാഷാ പ്രാധാന്യം സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ വിഷയാവതരണവും ചർച്ചകളും സംഘടിപ്പിച്ചു. ജില്ലയിലെ സ്‌കൂളുകളിൽ മാതൃഭാഷാ ദിന പരിപാടികൾ സംഘടിപ്പിച്ചു.
Read More » -
Breaking News
കഥയുടെ ക്ലൈമാക്സ് നാളെ രാവിലെ 7 മണിക്ക്
കഴിഞ്ഞ 10 ദിവസമായി എല്ലാവരും ഉദ്വേഗപൂർവ്വം കാത്തിരുന്ന ഒരനശ്വര പ്രണയത്തിൻ്റെ ക്ലൈമാക്സ് നാളെ… കഥ ആരംഭിക്കുന്നത് ഒരു പ്രണയ ലേഖനത്തിൽ നിന്നാണ്. വിവാദ നായിക സ്വപ്നാ സുരേഷിന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീണ്‍ ഇറവങ്കര എഴുതിയ പ്രണയലേഖനത്തിൽ നിന്ന്… സ്വപ്നയെ പൊതുസമൂഹം ക്രൂശിക്കുകയും മാധ്യമങ്ങൾ പിച്ചിച്ചീന്തുകയും നിയമപാലകർ പിന്നെയും കുടുക്കിലാക്കാൻ ഒരുങ്ങുകയും ചെയുന്ന ഒരു ദുർഘട കാലത്താണ് പ്രവീണ്‍ ഇറവങ്കര സ്വപ്നാ സുരേഷിന് ആ പ്രണയലേഖനമെഴുതിയത്. കഴിഞ്ഞ വാലൻ്റൈന്‍സ് ഡേയില്‍ ‘ന്യൂസ് ദെന്‍’ പുറത്തുവിട്ട ആ പ്രണയലേഖനം വായിക്കാത്ത മലയാളികള്‍ ചുരുക്കം. പ്രവീണിന്റെ പ്രണയലേഖനം നവ മാധ്യമങ്ങൾക്കു നൽകിയ ഉണർവ്വ് ചില്ലറയല്ല…. പക്ഷേ അത് അവിടെ അവസാനിച്ചില്ല. സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരക്ക് പ്രണയാര്‍ദ്രമായ ഭാഷയില്‍ മറുപടിയും നല്‍കി. ഇനിയെന്ത് എന്നു കാത്തിരിക്കുകയായിരുന്നു എല്ലാവരും.. വിശുദ്ധവും പവിത്രവുമായ പ്രണയം അനുവാചകർക്ക് ആവേശവും ആനന്ദവും പകരും. പ്രാണൻ കൊടുത്തും ചോര ചീന്തിയും പ്രണയസാഫല്യം നേടിയ ഇണകൾ ഏതു കാലത്തും ഓർമിക്കപ്പെടും. അത്ര വലിയ ത്യാഗഭരിതമല്ലെങ്കിലും…
Read More » -
Kerala
കോട്ടയം ജില്ലയിൽ 414 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം: ജില്ലയിൽ 414 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1278 പേർ രോഗമുക്തരായി. 3462 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 164 പുരുഷൻമാരും 200 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6210 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 441032 പേർ കോവിഡ് ബാധിതരായി. 433449 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 9467 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-70 ചങ്ങനാശേരി-31 മുണ്ടക്കയം-16 കാഞ്ഞിരപ്പള്ളി-14 വൈക്കം-12 ചിറക്കടവ്, ഏറ്റുമാനൂർ, മണിമല-11 എരുമേലി, പായിപ്പാട്-10 പുതുപ്പള്ളി-9 പാറത്തോട്, മുത്തോലി, കടുത്തുരുത്തി, തൃക്കൊടിത്താനം, വെള്ളാവൂർ-8 അയ്മനം, പാലാ-7 മണർകാട്-6 വെള്ളൂർ, കിടങ്ങൂർ, കറുകച്ചാൽ, വിജയപുരം, മരങ്ങാട്ടുപിള്ളി, വാഴൂർ-5 ഉഴവൂർ, തിടനാട്, മുളക്കുളം, ഞീഴൂർ, കടനാട്, അയർക്കുന്നം, എലിക്കുളം, കടപ്ലാമറ്റം, കല്ലറ-4 ഭരണങ്ങാനം, കരൂർ, നെടുംകുന്നം, പൂഞ്ഞാർ…
Read More » -
Crime
വെള്ളമടിക്കുന്ന പമ്പ് മോഷ്ടിച്ച് വെള്ളമടിച്ച വിരുതന്മാർ പൊലീസ് വലയിൽ കുടുങ്ങി, കാല്‍ലക്ഷത്തിന്റെ പമ്പ് ആയിരം രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റു
പത്തനംതിട്ട: ചെറുകിട ജലസേചന വകുപ്പ്, കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പ് പട്ടാപ്പകല്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. കോട്ടാങ്ങല്‍ വായ്പൂർ പാലക്കല്‍ പാലത്താനം കോളനി പള്ളിത്താഴെ സന്തോഷ് എന്ന് വിളിക്കുന്ന അനീഷ് കുമാര്‍ (40), കുളത്തൂര്‍ നെടുമ്പാല നെല്ലിമല ടി.ആര്‍ വിനീത് (34) എന്നിവരെയാണ് കീഴ്‌വായ്പൂര്‍ എസ്എച്ച്ഓ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മല്ലപ്പള്ളി-ആനിക്കാട് റൂട്ടില്‍ തീരമല്ലിപ്പടി തേവന്‍കരയിലെ പമ്പ് ഹൗസില്‍ നിന്നാണ് 5 എച്ച്.പി പമ്പ് മോഷ്ടിച്ചത്. മല്ലപ്പള്ളി മൂശാരിക്കവലയിലുള്ള ആക്രിക്കടയില്‍ ആയിരം രൂപയ്ക്കാണ് പമ്പ് വിറ്റത്. സംശയം തോന്നിയ ആക്രിക്കടക്കാരൻ പമ്പ് പൊളിക്കാതെ വച്ചിരിക്കുകയായിരുന്നു. പമ്പ് ഹൗസില്‍ രാവിലെ വന്ന് വെള്ളമടിച്ചതിന് ശേഷം മോട്ടോര്‍ ഓഫ് ചെയ്ത് ഓപ്പറേറ്റര്‍ പോവുകയാണ് പതിവ്. ഇതു മനസിലാക്കിയാണ് അനീഷും വിനീതും ഉച്ച സമയത്ത് ചെന്ന് മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. ഇന്ന് രാവിലെ…
Read More » -
World
സ്വിസ് ബാങ്കില്‍ മുന്‍ ഐ. എസ്. ഐ തലവന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം
സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം ഉന്നത രാഷ്ട്രീയക്കാരും മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താനി പൗരന്മാരുമായി ബന്ധമുള്ള 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തായത്. ഇതില്‍ ഉന്നത നേതാക്കന്മാരും ഉള്‍പ്പെടും. 1979 മുതല്‍ 87 വവരെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍.<span;>സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിലെ മുജാഹിദീനികളെ പിന്തുണയ്ക്കാന്‍ അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന് സഹായമായി ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുജാഹിദീനുള്ള സൗദി അറേബ്യയുടെയും യുഎസിന്റെയും സഹായം സിഐഎയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നും ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് പറയുന്നു. അക്തര്‍ അബ്ദുര്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഈ…
Read More » -
Crime
രാത്രി വനിതാ പോലീസുകാരിയുടെ സുഖവിവരമന്വേഷിച്ച എഎസ്ഐയ്ക്ക് കിട്ടിയ മറുപടി അറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഞെട്ടി
കോട്ടയം: രാത്രിയിൽ വനിതാ പോലീസുകാരിയുടെ സുഖവിവരമന്വേഷിച്ച് എഎസ്ഐയുടെ സന്ദേശം. ‘സ്നേഹക്കൂടുതൽ’ കാരണം തേനേ, പൊന്നേ എന്ന് ചേർത്തു ചില സന്ദേശങ്ങളും. രാവിലെ വനിതാ പോലീസുകാരി സ്റ്റേഷനിലെത്തി എഎസ്ഐ സാറിന്റെ ‘സുഖം’ തിരിച്ചും അന്വേഷിച്ചു. പോലീസുകാരിയുടെ ചെകിട്ടത്തടിച്ചുള്ള മറപടി കേട്ട് സ്റ്റേഷനിലുള്ള മറ്റ് പോലീസുകാരെയും സാക്ഷാൽ ജില്ലാ പോലീസ് മേധാവിയെ വരെ ഞെട്ടിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാപോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. കുറച്ചു ദിവസമായി അഡീഷണൽ എസ്ഐയും വനിതാ പോലീസുകാരിയും തമ്മിൽ വലിയ തർക്കമായിരുന്നു. ഇതാണ് സ്റ്റേഷനിൽ വച്ച് കയ്യാമ്പളിയിലേക്ക് കടന്നതായി പറയപ്പെടുന്നത്. പോലീസുകാരിയുടെ ഫോണിലേക്ക് എ എസ് ഐ അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലി കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കു തർക്കം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിൽ വെച്ച് വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായി. ഇതോടെയാണ് സ്റ്റേഷനിൽ വച്ച്…
Read More » -
Kerala
‘മയക്കുമരുന്ന് നിരോധന നിയമം പ്രായോഗിക നടപടിക്രമങ്ങൾ’ എന്ന പുസ്തകം മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു
മയക്കുമരുന്ന് നിരോധനനിയമം പ്രായോഗികമായി നടപ്പിലാക്കുമ്പോൾ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ നേരിടുന്ന സങ്കീർണമായ നിയമപ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ ഉതകുന്ന ‘മയക്കുമരുന്ന് നിരോധന നിയമം പ്രായോഗിക നടപടിക്രമങ്ങൾ’ എന്നപുസ്തകം തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. എക്സൈസ് വകുപ്പിലെ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ രചിച്ച പുസ്തകം എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അച്ചടിച്ച് ഉദ്യോഗസ്ഥർക്കായി തയ്യാറാക്കിയ ‘മയക്കുമരുന്ന് നിരോധന നിയമം പ്രായോഗിക നടപടിക്രമങ്ങൾ’ എന്ന ഈപുസ്തകം ചടങ്ങിൽവച്ച് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായ എൻ. അശോക് കുമാർ സദസ്സിനു പരിചയപ്പെടുത്തി.
Read More »