Crime

രാത്രി വനിതാ പോലീസുകാരിയുടെ സുഖവിവരമന്വേഷിച്ച എഎസ്ഐയ്ക്ക് കിട്ടിയ മറുപടി അറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഞെട്ടി

സംഭവം കോട്ടയം ജില്ലയിൽ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: രാത്രിയിൽ വനിതാ പോലീസുകാരിയുടെ സുഖവിവരമന്വേഷിച്ച് എഎസ്ഐയുടെ സന്ദേശം. ‘സ്നേഹക്കൂടുതൽ’ കാരണം തേനേ, പൊന്നേ എന്ന് ചേർത്തു ചില സന്ദേശങ്ങളും. രാവിലെ വനിതാ പോലീസുകാരി സ്റ്റേഷനിലെത്തി എഎസ്ഐ സാറിന്റെ ‘സുഖം’ തിരിച്ചും അന്വേഷിച്ചു. പോലീസുകാരിയുടെ ചെകിട്ടത്തടിച്ചുള്ള മറപടി കേട്ട് സ്റ്റേഷനിലുള്ള മറ്റ് പോലീസുകാരെയും സാക്ഷാൽ ജില്ലാ പോലീസ് മേധാവിയെ വരെ ഞെട്ടിച്ചു.

സംഭവത്തിൽ ജില്ലാ പോലീസ് മേധാവി വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാപോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം.

കഴിഞ്ഞയാഴ്ച കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. കുറച്ചു

ദിവസമായി അഡീഷണൽ എസ്ഐയും വനിതാ പോലീസുകാരിയും തമ്മിൽ വലിയ തർക്കമായിരുന്നു. ഇതാണ് സ്റ്റേഷനിൽ വച്ച് കയ്യാമ്പളിയിലേക്ക് കടന്നതായി പറയപ്പെടുന്നത്.

പോലീസുകാരിയുടെ ഫോണിലേക്ക് എ എസ് ഐ അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലി കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കു തർക്കം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിൽ വെച്ച് വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായി. ഇതോടെയാണ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ് ഐയെ വനിതാപോലീസുകാരി കൈകാര്യം ചെയ്തതെന്ന് പോലീസുകാർക്കിടയിലെ സംസാരം.

Back to top button
error: